'അണ്ണൻ റെക്കോർഡ് ഇടുമല്ലോ...'; സ്വിറ്റ്സർലന്റിൽ പറന്ന് നടന്ന് ഗോപി സുന്ദറും പ്രിയയും, കമന്റുകളുമായി ആരാധകരും!
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് ഇവയുടെ ഉപയോഗം ആളുകളിൽ കൂടിയശേഷം എല്ലാം സോഷ്യൽമീഡിയ വഴിയാണ് ചർച്ച ചെയ്യപ്പെടുന്നത്. സോഷ്യൽമീഡിയ ഓഡിറ്റിങിന് വിധേയരാവുന്നവരിൽ ഏറെയും സെലിബ്രിറ്റികളാണ്.
സെലിബ്രിറ്റികളായതുകൊണ്ട് തന്നെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും അവർ സോഷ്യൽമീഡിയയിൽ പങ്കുവെക്കും. അത് പലപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും നമ്മൾ പ്രതീക്ഷിച്ചത് പോലെ ആയിരിക്കില്ല.
അത്തരത്തിൽ എപ്പോഴും സോഷ്യൽമീഡിയ ഓഡിറ്റിങിന് വിധേയനാക്കപ്പെടുന്ന വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമെല്ലാമായ ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെയായി മ്യൂസിക്ക് ഷോകളുമായി വിദേശ യാത്രകളിലാണ് ഗോപി സുന്ദർ. ഇപ്പോൾ താരം സ്വിറ്റ്സർലന്റിൽ മ്യൂസിക്ക് ഷോ ചെയ്യാനായി പോയിരിക്കുകയാണ്.

അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയ വഴി ഗോപി സുന്ദർ പങ്കുവെക്കുകയും ചെയ്തിരുന്നു. സ്വിറ്റ്സർലന്റ് യാത്രയിൽ ഗോപിക്കൊപ്പം സുഹൃത്തും കലാകാരിയുമായ പ്രിയ നായരുമുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി അടുത്ത സുഹൃത്തുക്കളാണ്.
ഗോപി സുന്ദർ സ്വിറ്റ്സർലന്റിൽ നിന്നും പങ്കുവെച്ച ചിത്രങ്ങൾക്കെല്ലാം സദാചാരം നിറഞ്ഞ കമന്റുകളാണ് ഏറെയും. ചിലതിനെല്ലാം കൃത്യമായ മറുപടിയും ഗോപി സുന്ദർ നൽകിയിട്ടുണ്ട്. അണ്ണാ... പുതിയത് വല്ലതും.... സെറ്റായോ? എന്ന ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെയാണ് താരത്തിന്റെ മറുപടി എത്തിയത്. വേണ്ട അടുത്ത വീക്ക് മതി.
ഞാൻ വിളിക്കാം നീ എല്ലാവരെയും ലാസ്റ്റ് ടൈം നിരത്തി നിർത്തിയപോലെ നിർത്തിയാൽ മതി. എല്ലാരേം വിളിക്കണേ എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി. എയർഹോസ്റ്റസ് സമീപത്തെവിടെയോ ഉണ്ടല്ലേ... ആ ഇരിപ്പും നോട്ടവും കണ്ടാൽ അറിയാം എന്ന മറ്റൊരു കമന്റിനും ഗോപി സുന്ദർ കൃത്യമായി പ്രതികരിച്ചു. നിന്റെ നോട്ടവും ചിന്തയും അപാരം തന്നെ എന്നാണ് താരം മറുപടി നൽകിയത്.
സ്വിറ്റ്സർലന്റ് ടിറ്റ്ലിസ് പർവതത്തിന് സമീപത്ത് നിന്നുള്ള കപ്പിൾ ഫോട്ടോ ഗോപി സുന്ദർ പങ്കുവെച്ചപ്പോഴും പരിഹസിച്ചും കളിയാക്കിയുമുള്ള കമന്റുകൾ നിരവധി വന്നു. അണ്ണൻ റെക്കോർഡ് ഇടുമല്ലോ..., ജീവിക്കുകയാണെങ്കിൽ അണ്ണനെ പോലെ ജീവിക്കണം, അണ്ണന്റെ സമയമാണ് അണ്ണാ സമയം എന്നൊക്കെയാണ് കമന്റുകൾ.

ഗായിക അഭയ ഹിരൺമയിയുമായി പിരിഞ്ഞശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളോ വീഡിയോയോ മ്യൂസിക്ക് ഷോകളോ കാണാതായതടെ ഇരുവരും വേർപിരിഞ്ഞുവോ എന്ന സംശയം ആരാധകരിലുണ്ട്. ഓരോ കൊച്ച് കൊച്ച് സന്തോഷവും സോഷ്യൽമീഡിയയിൽ പങ്കുവെച്ച് ആഘോഷിച്ചിരുന്നവരാണ് ഗോപിയും അമൃതയും.
വേർപിരിഞ്ഞുവോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ നിരവധി അമൃതയുടെയും ഗോപി സുന്ദറിന്റെയും സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വരാറുണ്ടെങ്കിലും ഇരുവരും അതിനോട് പ്രതികരിക്കാറില്ല.
അമൃതയും വിദേശ രാജ്യങ്ങളിലും കേരളത്തിലുമെല്ലാമായി മ്യൂസിക്ക് ഷോകൾ നടത്തുന്ന തിരക്കിലാണ്. നെഗറ്റീവ് കമന്റുകൾ മാത്രമല്ല ലോകം ചുറ്റാൻ എപ്പോഴും അവസരം ലഭിക്കുന്ന കലാകാരന്മാരുടെ ജീവിതത്തെ പുകഴ്ത്തിയും നിരവധി കമന്റുകൾ ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. അമൃതയ്ക്കൊപ്പമുള്ള മ്യൂസിക്ക് ഷോകൾ കാണാൻ കാത്തിരിക്കുന്നുവെന്നും ചിലർ കുറിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റുകളായ നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്. എപ്പോൾ വേണമെങ്കിലും ലോകത്തിന്റെ ഏതുകോണിലേക്കും യാത്ര ചെയ്യാം. ഇഷ്ടമുള്ള ഫുഡ് ആസ്വദിക്കാം. ജീവിതമായാൽ ഇങ്ങനെ വേണം എന്നിങ്ങനെയാണ് കമന്റുകളിൽ ഏറെയും. വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായതാണ് ഗോപി സുന്ദർ. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുമുണ്ട്. പ്രിയയെന്നായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യയുടെ പേര്.


Click it and Unblock the Notifications