twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധു സാര്‍ വിളിച്ചപ്പോള്‍ കരഞ്ഞു പോയി, ആ സംഭവം വെളിപ്പെടുത്തി സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് മമ്മൂട്ടി ചിത്രമായ സിബഐ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. സിനിമയെ കുറിച്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചകൾ നടന്നിരുന്നു. ഒരിക്കൽ കൂടി മമ്മൂട്ടിയെ സേതുരാമയ്യറായി കാണാനുളള ആവേശത്തിലാണ് മലയാളി പ്രേക്ഷകർ. ദിവസങ്ങൾക്ക് മുൻപ് സിനിമയുമായി ബന്ധപ്പെട്ട ഒരു ചിത്രം താരം പുറത്ത് വിട്ടിരുന്നു. ചിത്രത്തില മമ്മൂട്ടിയുടെ ലുക്ക് എപ്പോഴും ചർച്ചയാവാറുണ്ട്. അഞ്ചാം ഭാഗത്തിൽ എങ്ങനെയായിരിക്കും എന്നുള്ള ചർച്ച പുരോഗമിക്കുമ്പോഴാണ് ചിത്രം പുറത്ത് വിടുന്നത്. പിന്നിൽ കയ്യും കെട്ടി നടന്നു പോകുന് ചിത്രമാണ പുറത്ത് വിട്ടത്. പ്രേക്ഷകർ ഇത് ആഘോഷമാക്കിയിട്ടുണ്ട്. ‌ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

    അത് ശരിയായില്ല, ഇവിടെ അച്ഛനും മോളുമൊന്നുമില്ല, പൊതുവേദിയിൽ സുജാതയെ തിരുത്തി യേശുദാസ്അത് ശരിയായില്ല, ഇവിടെ അച്ഛനും മോളുമൊന്നുമില്ല, പൊതുവേദിയിൽ സുജാതയെ തിരുത്തി യേശുദാസ്

    1988 ൽ പുറത്ത് ഇറങ്ങിയ ഒരു സി ബി ഐ ഡയറി കുറിപ്പിലൂടെയാണ് സിബി ഐ സീരീസ് ആരംഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ജഗതി, സുരേഷ് ഗോപി, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം1989 ൽ സെക്കൻഡ് പാർട്ടായ ജാഗ്രത ഒരുക്കിയിരുന്നു. 2004 ൽ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐയും 2005 ൽ നേരറിയാൻ സിബിഐയും എത്തിയിരുന്നു. ഈ നാല് ചിത്രങ്ങളും വൻ വിജയമായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അതേസമയം സിബഐ സീരീസിലെ അവസാന ചിത്രമായിരിക്കും ഇതെന്നുളള വാർത്തകളും വരുന്നുണ്ട്.

    അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...

    സിബിഐ സിനിമ

    1988 ൽ പുറത്ത് ഇറങ്ങിയ ഒരു സി ബി ഐ ഡയറി കുറിപ്പിലൂടെയാണ് സിബി ഐ സീരീസ് ആരംഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ജഗതി, സുരേഷ് ഗോപി, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം1989 ൽ സെക്കൻഡ് പാർട്ടായ ജാഗ്രത ഒരുക്കിയിരുന്നു. 2004 ൽ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐയും 2005 ൽ നേരറിയാൻ സിബിഐയും എത്തിയിരുന്നു. ഈ നാല് ചിത്രങ്ങളും വൻ വിജയമായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അതേസമയം സിബഐ സീരീസിലെ അവസാന ചിത്രമായിരിക്കും ഇതെന്നുളള വാർത്തകളും വരുന്നുണ്ട്.

    സംഗീതം

    ചിത്രത്തെ പോലെ തന്നെ ജനപ്രീതി നേടിയ ഒന്നാണ് സിനിമയിലെ തീം മ്യൂസിക്കും. പ്രേക്ഷകർ ഇന്നും ആ മ്യൂസിക്കിനെ നെഞ്ചിലേറ്റുണ്ട്. ശ്യാമായിരുന്നു ഐതിഹാസികമായ ആ തീം മ്യൂസിക് സൃഷ്ടിച്ചത്. സി.ബി.ഐ അഞ്ചാം പതിപ്പിൽ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതം ഒരുക്കുന്നത്.

    ജേക്‌സ് ബിജോയ്

    ഇപ്പോഴിത ചിത്രത്തിൽ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് ജേക്‌സ് ബിജോയ്. സംവിധായകൻ മധു വിളിച്ച് കാര്യം പറഞ്ഞപ്പോൾ താൻ കരഞ്ഞു പോയി എന്നാണ് സംഗീത സംവിധായകൻ പറയുന്നത് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ''‘ഈ തീം വീണ്ടും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഏതൊരു മലയാളി മ്യൂസിക് കംമ്പോസര്‍ക്കും ഏറ്റവും ഐകോണിക് ആയിട്ട് മനസില്‍ നില്‍ക്കുന്ന ഒരു തീം ആണ് സി.ബി.ഐയിലേത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ഈ തീം നമ്മള്‍ കേള്‍ക്കുന്നതാണ്. അതൊന്നു റീവിസിറ്റ് ചെയ്യണെമെന്ന് ആഗ്രഹമുണ്ടായിരുന്നു,'' ജേക്‌സ് പറഞ്ഞു.

    ഭാഗ്യമാണ്

    'മധുസാറിന്റെ കോള്‍ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു അത്. 100 ശതമാനവും ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ശ്യാം സാറിനെ വിളിക്കണമെന്ന് മധു സാര്‍ പറഞ്ഞിരുന്നു. ശ്യാം സാറാണ് ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് വിളിച്ച് അനുഗ്രഹം മേടിക്കണെമെന്ന് മധു സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ശ്യാം സാറിനെ വിളിച്ചു. തീം സോങ്ങില്‍ അധികം മാറ്റം വരുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. തീം മാറ്റുന്നില്ല സാറേ അത് തന്നെ എടുക്കുന്നുള്ളൂ, ഒരു ക്രെഡിറ്റും വേണ്ട, അത് തൊടാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മറ്റു താരങ്ങൾ

    മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ താരങ്ങള കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ''സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് ഉണ്ട്. ചാക്കോയായി തന്നെയാണ് താരം എത്തുന്നത്. ഒപ്പം രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ''. സിബിഐ അഞ്ചാം പതിപ്പിൽ പുതിയ താരങ്ങൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

    Recommended Video

    മമ്മൂക്കയുടെ സഹപാഠികളുടെ കൂടെയുള്ള ഫോട്ടോ കണ്ട് കണ്ണുതള്ളി
     അണിയറയിൽ

    ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും പ്രഗത്ഭരായ ആളുകൾ തന്നെയാണ് എത്തുന്നതെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവരല്ലാതെ സിബിഐ നാലു ഭാഗങ്ങളിലും ഉണ്ടായിരുന്ന മറ്റൊരാൾ കൂടി അഞ്ചാം ഭാഗത്തിലും ഉണ്ടാവുമെന്ന് പറഞ്ഞ് കൊണ്ടാണ് അണിയറഫ പ്രവർത്തകരെ പരിചയപ്പെടുത്തിയത്. പ്രൊഡക്‌ഷൻ ഡിസൈനർ അരോമ മോഹൻ ആണ് ആ നാലാമൻ. നിരവധി ചിത്രങ്ങളിൽ ഞാനും മോഹനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്റെ മനസ്സറിഞ്ഞ് മോഹൻ പ്രവർത്തിക്കും. ഞങ്ങളുടേത് ഒരേ മനസ്സാണ്- നിർമാതാവിന് അധികച്ചെലവ് ഉണ്ടാക്കാതെ ചിത്രം പൂർത്തീകരിക്കുക. എറണാകുളം, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലായി ഒറ്റ ഷെ‍ഡ്യൂളില്‍ ഷൂട്ടിങ് പൂർത്തിയാക്കും. ശ്രീകർ പ്രസാദ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം -ജേക്സ് ബിജോയി. ഛായാഗ്രഹണം- അഖിൽ ജോർജ് ആണ് എന്നിവരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

    English summary
    Music Director Jakes bejoy Opens Up About Mammootty's Cbi Movie theme Music, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X