twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മ്യൂസിക് ബാന്‍ഡുകളില്‍ വേറിട്ട ശൈലിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    By Meera Balan
    |

    നായക സങ്കല്‍പ്പങ്ങളില്‍ നിന്ന് സിനിമ ന്യൂ ജനറേഷന്‍ സിനിമയിലേക്ക് വഴി മാറിയതു പോലെ സംഗീതവും വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ഒട്ടേറെ അവസരങ്ങളാണ് ഓരോ പ്രതിഭയ്ക്കും സംഗീത ലോകം കാത്തുവച്ചിരിയ്ക്കുന്നത്. എവിടെ നോക്കിയാലും പാട്ട്. എന്നാല്‍ പാട്ടിലും എന്തെങ്കിലും ഒരു വ്യത്യസ്തത വേണ്ടേ?അവിടെയാണ് യുവ സംഗീത സംവിധായകനായ മിഥുന്‍ ഈശ്വര്‍ വ്യത്യസ്തനാകുന്നത്. മലയാളിയാണെങ്കിലും തമിഴിലാണ് മിഥുന്‍ ഭാഗ്യം പരീക്ഷിച്ചത്.

    ഇപ്പോഴിത ന്യൂജെന്‍സിനായി പുതുപുത്തന്‍ സംഗീത ബാന്‍ഡുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഈ യുവ പ്രതിഭ. 'മിഥുന്‍ ഈശ്വര്‍ ദ അണ്‍എംപ്ലോയ്ഡ്‌സ്'എന്ന ബാന്‍ഡ് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ബാന്‍ഡില്‍ മാത്രമല്ല മിഥുന്റെ പേരും പെരുമയും അണ്‍എംപ്ലോയ്ഡ്ന്റെ ആത്മാവ് തന്നെ ഈ കലാകാരനാണ്.

    മിഥുനൊപ്പം ഒരു യുവനിരതന്നെ അണിനിരക്കുന്നുണ്ട്, പാട്ടിന്റെ വിസ്മയം തീര്‍ക്കാന്‍. മലയാളത്തില്‍ ഒട്ടേറെ ബാന്‍ഡുകള്‍ പിറവിയെടുക്കുമ്പോള്‍ അണ്‍എംപ്‌ളോയ്ഡ്‌സ് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് അറിയേണ്ടേ

    ബാന്‍ഡുകള്‍

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    മലയാളത്തില്‍ ഒട്ടേറെ സംഗീത ബാന്‍ഡുകളാണ് അടുത്തിടെ പിറവിയെടുത്തത്. ഒരുപക്ഷേ സംഗീതത്തിലും ട്രെന്‍ഡുകള്‍ മാറുന്നത് തന്നെയാവാം ഇത്തരമൊരു മാറ്റത്തിന് കാരണം

    മിഥുന്‍ ഈശ്വര്‍

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    തമിഴ് ചലച്ചിത്ര ലോകത്തിന് പരിചിതനാണ് മിഥുന്‍ എന്ന യുവ സംഗീത സംവിധായകന്‍. മലയാളിയായ മിഥുന്‍ തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരു പുതിയ സംഗീത ബാന്‍ഡിന് രൂപം കൊടുത്തു

    ദ അണ്‍എംപ്ലോയ്ഡ്‌സ്

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    'മിഥുന്‍ ഈശ്വര്‍ ദ അണ്‍എംപ്ലോയ്ഡ്‌സ്' എന്നാണ് സംഗീത ബാന്‍ഡിന്റെ പേര്

    പ്രശസ്തര്‍

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    മിഥുന് പുറമെ സംഗീതരംഗത്ത് കഴിവ് തെളിയിച്ച ഒട്ടേറെ പ്രതിഭകളാണ് ബാന്‍ഡിന് പിന്നില്‍ അണി നിരക്കുന്നത്.

    അണ്‍എംപ്ലോയ്ഡ്‌സ്

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    ബാന്‍ഡിലെ ഗായകനും, വയലിനിസ്റ്റും മിഥുനാണ്. അമൃത ടിവിയിലെ 'സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലി'ലൂടെ പ്രശസ്തയായ ലത കൃഷ്ണയാണ് ബാന്‍ഡിലെ ഗായികമാരില്‍ ഒരാള്‍. ഇതിന് പുറമെ ദീപക്, കാസാന്‍ഡ്ര, അല ബി ബാല, ശ്രീജിത്ത് എന്നിവരാണ് ബാന്‍ഡിലെ മറ്റ് ഗായകര്‍

    കപ്പ ടിവി

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    കപ്പ ടിവിയിലെ 'മ്യൂസ് മൊജോ'യിലൂടെ മികച്ച വരവേല്‍പ്പാണ് ബാന്‍ഡിന് ലഭിച്ചത്. കൊളംബസ് പ്രൊഡക്ഷന്‍സിലെ രവി ചന്ദ്രനാണ് ബാന്‍ഡിന്റെ പ്രൊഡ്യൂസര്‍.

    അരങ്ങ് തകര്‍ക്കാന്‍

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    ഒട്ടേറെ അവസരങ്ങളാണ് ബാന്‍ഡിന് ഇതിനോടകം ലഭിച്ചത്. അടുത്ത വര്‍ഷം എംടിവിയില്‍ ബാന്‍ഡ് പരിപാടി അവതരിപ്പിയ്ക്കുന്നുണ്ട്. ഡിസംബറില്‍ മുംബൈ ഇന്‍രര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രോഗ്രാം ചെയ്യുന്നുണ്ട്

    ആകര്‍ഷണങ്ങള്‍

    പാട്ടിലെ പുതുവഴിയുമായി 'ദ അണ്‍എംപ്ലോയ്ഡ്സ്സ് '

    റോക്ക് ഫോക്ക്, ജാസ്, ട്രഡിഷണല്‍ സോംഗ്‌സ് എന്നിവയും ബാന്‍ഡിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്

    English summary
    Music Director Mithun Eshwar launched a Music Band
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X