For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലാലേട്ടനെ വെച്ച് ഇനി ഒരു ചാൻസ് എടുക്കില്ല, എനിക്ക് എന്റേതായ ശരികളുണ്ട്, എല്ലാവരും കോർണർ ചെയ്തു'; രതീഷ് വേ​ഗ

  |

  2010ൽ പുറത്തിറങ്ങി വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു കോക്ക്ടെയിൻ. അനൂപ് മേനോൻ, സംവൃത സുനിൽ, ജയസൂര്യ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥപാത്രങ്ങളായത്. ത്രില്ലറും പ്രണയവും എല്ലാം കലർന്ന ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായിരുന്നു.

  ചിത്രത്തിൽ നീയാം തണലിന് താഴെ എന്ന ​ഗാനത്തിന് സം​ഗീതം നൽകികൊണ്ടാണ് ര​തീ​ഷ് വേ​ഗ സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. ​ഗാനം ആലപിച്ചത് വിജയ് യേശുദാസായിരുന്നു. കോക്ക്ടെയിലിന് ശേഷവും നിരവധി ഹിറ്റി ​ഗാനങ്ങൾ രതീഷ് വേ​ഗയുടെ സം​ഗീത സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  മോഹൻലാലിനെ വെച്ച് ഒരുക്കിയ ലാലിസം പരാജയമായതോടെയാണ് രതീഷ് വേ​ഗയെ ആളുകൾ പരിഹസിച്ച് തുടങ്ങിയത്. ഇപ്പോഴിത തന്റെ സം​​ഗീത യാത്രയെ കുറിച്ച് ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് രതീഷ് വേ​ഗ. 'കിങ് ഫിഷിൽ ഒരുപാട് നല്ല പാട്ടുകളുണ്ട്.'

  'അനൂപേട്ടന്റെ കൂടെ ബ്യൂട്ടിഫുള്ളിലായാലും കിങ് ഫിഷിലായാലും ഒരുപാട് നല്ല പാട്ടുകൾ ചെയ്യാൻ കഴിഞ്ഞു. കലാകാരന്മാരെല്ലാം കുറച്ച് റൊമാന്റിക്കായിരിക്കുമല്ലോ. എനിക്ക് പ്രിയപ്പെട്ട ജോണറാണ് മഴനീർത്തുള്ളികൾ എന്ന പാട്ടിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ശരിക്കും ആ പാട്ടുണ്ടായത് തന്നെ കോമഡിയാണ്.'

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  'ആദ്യം ഞാൻ ഇത് കംപോസ് ചെയ്ത് ട്യൂൺ പാടിയപ്പോൾ വി.കെ പ്രകാശ് സാറിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്ത് ഊള ട്യൂണാണ് എടുത്തോണ്ട് പോടെ എന്നാണ് പറഞ്ഞത്. ഉടൻ തന്നെ അനൂപ് ചേട്ടൻ അതിന് വരികളെഴുതി ഞാൻ പാടി കേൾപ്പിച്ചു. അപ്പോഴാണ് വി.കെ പ്രകാശ് സാറിന് പാട്ട് ഇഷ്ടപ്പെട്ടത്.' ​

  'ഗായകനാകണമെന്ന ആ​ഗ്രഹം മാത്രമെ കോളജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നുള്ളു. മ്യൂസിക്ക് പഠിച്ച ശേഷം നല്ലൊരു അവസരം എനിക്ക് കിട്ടിയില്ല. ഞാൻ ഇതൊക്കെ നിർത്തി ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഭാര്യ പറഞ്ഞത് വിട്ടുകളയണ്ട ഇത് തന്നെ ട്രൈ ചെയ്ത് കൊണ്ടിരിക്കാൻ.'

  'സം​ഗീതം വിടേണ്ടെന്ന് അവളാണ് പറഞ്ഞത്. സ്ക്രിപ്റ്റ് എഴുതിയത് തൃശൂർ പൂരം സിനിമയ്ക്ക് വേണ്ടി മാത്രമാണ്. എനിക്ക് ഇഷ്ടം മാസ് സിനിമകളാണ്. മൂന്ന്, നാല് സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.'

  'ലാലേട്ടനെ വെച്ച് എനിക്ക് കിട്ടിയ ചാൻസ് നന്നായി ഉപയോ​ഗിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഇനി ആ ചാൻസ് ഞാൻ എടുക്കില്ല. ലാലിസം പരാജയപ്പെട്ടത് എന്റെ കുഴപ്പം കൊണ്ടാണോ മറ്റാരുടെയെങ്കിലും കുഴപ്പം കൊണ്ടാണോയെന്ന് അറിയില്ല.'

  'അതല്ലാതെ നമ്മുടെ ബെസ്റ്റ് ട്രൈ ചെയ്യാമെന്ന് വിചാരിക്കുന്നു. എനിക്ക് എന്റേതായ ശരിയുണ്ട്. എനിക്ക് എന്റെ മിസ്റ്റേക്ക് ഇതുവരെ മനസിലായിട്ടില്ല. പക്ഷെ എല്ലാവരും കോർണർ ചെയ്തു. എനിക്കൊരു നല്ല ഡ്രസ് പോലും ഇല്ലാതെയാണ് തൃശൂർ ന​ഗരത്തിൽ വന്നത്.'

  'അത്രയും ദരിദ്രനായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ ഹാർഡ് വർക്ക് കൊണ്ടാണ് വന്നത്. ഭാര്യയെ ഓർത്താണ് നീയാം തണലിന് താഴെ പാട്ട് എഴുതിയത്' രതീഷ് വേ​ഗ പറഞ്ഞു. അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം കിങ് ഫിഷാണ് രതീഷ് വേ​ഗ ഏറ്റവും പുതിയതായി സം​ഗീത സംവിധാനം നിർവഹിച്ചത്.

  അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും ദുർഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിങ് ഫിഷ്. അനൂപ് മേനോൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

  എന്നാൽ പിന്നീട് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടിയാണ് കിങ് ഫിഷ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്.

  Read more about: mohanlal
  English summary
  music director Ratheesh Vega open up about his struggle after lalism programme failure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X