'ഇതിന് വേണ്ടിയായിരുന്നോ ഇടവേള?'; സുഷിൻ ശ്യാം വിവാ​ഹിതനായി, കാരണവർ സ്ഥാനത്ത് ജയറാം, ചർച്ചയായി വിവാഹ വീഡിയോ!

മലയാള സിനിമയുടെ അനിരുദ്ധ് എന്നാണ് സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിനെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കാറ്. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ഏത് തരത്തിലുള്ള പാട്ടുകളും ബിജിഎമ്മും ആണെങ്കിലും അതിലൊക്കെ ഒരു പ്രേത്യേക വൈബ് സമ്മാനിക്കുന്ന സംഗീത സംവിധായകൻ കൂടിയാണ് സുഷിൻ. ഒട്ടുമിക്ക മലയാളികളുടേയും പ്ലേ ലിസ്റ്റ് അടുത്തിടെയായി ഭരിക്കുന്നത് സുഷിൻ ശ്യാമിന്റെ പാട്ടുകളാണ്.

താരത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് ഹിറ്റ് ബോ​ഗെയ്ൻവില്ലയിലെ 'സ്തുതി' സോങ്ങാണ്. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഇപ്പോൾ എല്ലാവരുടെയും ചുണ്ടിൽ സ്തുതിയിലെ വരികളാണ്. സ്തുതിയും ബോ​ഗെയ്ൻവില്ലയിലും വൈറലാകുമ്പോൾ സുഷിന്റെ ജീവിതത്തിൽ മറ്റൊരു പുതിയ സന്തോഷം കൂടി വന്നിരിക്കുന്നു. താരം ഇന്ന് വിവാഹിതനായി. ഉത്തരയാണ് വധു.

Sushin Shyam

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. പതിവ് സെലിബ്രിറ്റി വിവാഹങ്ങൾക്കുണ്ടാകുന്ന ആർഭാടങ്ങളൊന്നും തന്നെ സുഷിന്റെയും ഉത്തരയുടെയും വിവാഹ​ത്തിന് ഉണ്ടായിരുന്നില്ല. ക്രീ നിറത്തിലുള്ള ലൂസ് പ്രിന്റഡ് ഷർട്ടും കസവിന്റെ നേർത്ത കരയുള്ള മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ​ഗോൾഡൻ നിറവും കലർന്ന ഡബിൾ ഷെയ്ഡ് പട്ടുസാരിയും ഹെവി വർക്കുള്ള ബ്ലൗസുമായിരുന്നു വധു ഉത്തരയുടെ വേഷം.

അധികം ആഭരണങ്ങൾ ഇട്ട് കയ്യും കഴുത്തുമൊന്നും വധു നിറച്ചിട്ടുമില്ല. സിംപിൾ ബൺ ഹെയർ സ്റ്റൈലിൽ അതീവ സുന്ദരിയായിരുന്നു ഉത്തര. സിനിമ മേഖലയിൽ നിന്നും സുഷിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഫഹദ് ഫാസിൽ, നസ്രിയ, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങുകൾക്കെല്ലാം നടൻ ജയറാമാണ് കാരണവർ സ്ഥാനത്ത് നിന്ന് നേതൃത്വം നൽകിയതും കാര്യങ്ങൾ നിയന്ത്രിച്ചതും. ജയറാം മാത്രമല്ല ഭാര്യ പാർവതി മകനും നടനുമായ കാളിദാസ് തുടങ്ങിയവരെല്ലാം വിവാഹ​ത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സുഷിന്റെ വിവാഹ ചടങ്ങിന്റെ വീഡിയോകളിൽ ജയറാമും കുടുംബവും നിറഞ്ഞ് നിൽക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സുഷിനും ജയറാമും തമ്മിൽ ഇത്രയേറെ അടുപ്പമുണ്ടോ അതോ ഇരുവരും ബന്ധുക്കളാണോയെന്നുള്ള സംശയമായി ആരാധകർക്ക്.

നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രിയാണ് സുഷിന്റെ വധു ഉത്തര. അതിനാലാണ് ജയറാമും കുടുംബവും ചടങ്ങിൽ നിറഞ്ഞ് നിന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ ഉത്തരയ്ക്കൊപ്പം എത്തിയിരുന്നു.

Sushin Shyam

അന്ന് ഭാര്യയെന്ന് പറഞ്ഞാണ് ഉത്തരയെ മീഡിയയ്ക്ക് സുഷിൻ പരിചയപ്പെടുത്തിയത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നെത്തിയത്. ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള മ്യൂസിക്ക് ഡയറക്ടറാണ് ​ഗായകൻ കൂടിയായ സുഷിൻ. ഭീഷ്മപർവം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയവാണ് സുഷിൻ സം​ഗീതം നൽകി ​ഗാനങ്ങൾ ഒരുക്കിയ ചിത്രങ്ങളിൽ ചിലത്.

പുതിയ കാലഘട്ടത്തിന്റെ പ്രിയ സംഗീത സംവിധായകൻ കിസ്മത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സുഷിനും ഉത്തരയും കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ജയറാം കുടുംബത്തോടൊപ്പം സുഷിനും ഉത്തരയും അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട്.

അമൽ നീരദാണ് സുഷിൻ അവസാനമായി സം​ഗീത സംവിധാനം നിർവ​ഹിച്ച സിനിമ ബോ​ഗെയ്ൻവില്ല സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ വിവാഹം കഴിക്കാൻ വേണ്ടിയാണോ ഇടവേളയെടുക്കുന്നതായി പറഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമായിരുന്നു ബോ​ഗെയ്ൻവില്ലയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Read more about: sushin shyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X