അഭയ ഹിരൺമയി വീണ്ടും പ്രണയത്തിൽ...?, അ‍ഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി താരം, ആശംസകളുമായി ആരാധകർ!

മലയാളികൾക്ക് ഏറെ സുപരിചിതമായ പേരാണ് ​ഗായികയും മോഡലുമായ അഭയ ഹിരൺമയിയുടേത്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ​ഗായിക അഭയ ഹിരൺമയി നേരിട്ടിരുന്നത്.

അഭയയുമായുള്ള ബന്ധം വേർപ്പെടുത്തിയ ​ഗോപി സുന്ദർ ഇപ്പോൾ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. പതിനാല് വർഷത്തോളം നീണ്ട ലിവിങ് റിലേഷൻ ഒരു വർഷം മുമ്പാണ് ​ഗോപി സുന്ദറും അഭയ ഹിരൺമയിയും അവസാനിപ്പിച്ചത്.

ഇപ്പോഴിതാ അഭയ ഹിരൺമയി പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അഞ്ജാതനായ ഒരാൾ അഭയയെ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല.

'പൂമ്പാറ്റ' എന്നാണ് ചിത്രത്തിന് അഭയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കൂടാതെ ഹാപ്പിനസ്, ട്രാവലർ, ലവ്, ലൈഫ് എന്നീ ഹാഷ്​ടാ​ഗുകളും അഭയ ഹിരൺമയി നൽകിയിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

Abhaya Hiranmayi

പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെയും ആളുകൾ ചോദിക്കുന്നത്. നിങ്ങൾ സ്നേഹം അർഹിക്കുന്നുവെന്നാണ് മറ്റ് ചിലർ കുറിച്ചത്. കൂടെയുള്ള പുരുഷന്റെ മുഖം കാണിക്കൂ എന്നുള്ള ആവശ്യവുമായും നിരവധി പേർ എത്തിയിട്ടുണ്ട്. നിങ്ങളെ ഓർത്ത് സന്തോഷിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ആരെയും സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുത്... ആ സ്നേഹം ഏതെങ്കിലും രൂപത്തിൽ തിരികെ വരുമെന്ന് അടുത്തിടെ അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ കുറിച്ചപ്പോൾ വൈറലായിരുന്നു. 'നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും.'

'ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു', അഭയ കുറിച്ചത്. വേർപിരിഞ്ഞ ശേഷം ഒരിക്കൽ പോലും അഭയ ​ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയിൽ കുറിപ്പുകൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ല.

താൻ തന്റേതായ ലോകത്ത് സന്തോഷവതിയാണെന്നാണ് താരം എപ്പോഴും പറയാറുള്ളത്. അന്ന് ഞാനൊരു റാണിയപ്പോലെയാണ് ജീവിച്ചത്. അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ തീരുമാനത്തില്‍ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ലെന്നും അഭയ വെളിപ്പെടുത്തിയിരുന്നു.

Abhaya Hiranmayi

ഇപ്പോൾ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും അടുത്തിടെ അഭയ ഹിരൺമയി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആരെയും കല്യാണം കഴിക്കാന്‍ വയ്യ. എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. നേരത്തെ അഭിമുഖത്തിൽ താൻ സിം​ഗിൾ അല്ലെന്ന് അഭയ ഹിരൺമയി പറഞ്ഞതിനുള്ള ഉത്തരമാണ് ഇപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചിത്രം.

2014ൽ ആണ് അഭയ ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്-മംത കൂട്ടുകെട്ടിൽ വന്ന ടു കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.

ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. അതുപോലെ തന്നെ നമ്മുടെ കോയിക്കോട് എന്ന പാട്ട് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്ന മുഖവും അഭയയുടേതാണ്. ​​ഗായികയായി മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നിൽക്കുകയാണ് അഭയ ​ഹിരൺമയി.

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രം ചെയ്ത ലളിതം സുന്ദരം സിനിമയിൽ അഭയ അതിഥി വേഷം ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ അഭയ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ആരാധകരോട് തുറന്ന് പറയാറുണ്ട്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X