സിഗരറ്റ് വലിച്ച് കിടിലന്‍ ലുക്കില്‍ ഗോപി സുന്ദറും സുഹൃത്തും! പണിയൊന്നുമില്ലാത്തവര്‍ക്കുള്ള ഫോട്ടോയാണെന്ന് താരം

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ വിടാതെ പിന്തുടരുകയാണ് പാപ്പരാസികള്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഏറ്റുപിടിച്ച് അതിന് താഴെ മോശം കമന്റുകളുമായിട്ടാണ് പലരും എത്തുന്നത്. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുടെ കൂടെയുള്ള ലിവിംഗ് ടുഗദര്‍ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത് മുതലാണ് ഗോപിയ്ക്ക് വിമര്‍ശകരുടെ എണ്ണം കൂടിയത്.

അടുത്തിടെ അമൃതയുമായി തെറ്റിപ്പിരിഞ്ഞെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നു. അതിന് പിന്നാലെ ഗോപി സുന്ദര്‍ ചില പെണ്‍കുട്ടികളുടെ കൂടെയുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഇതാരാണെന്ന് ചോദിച്ച് വന്നവര്‍ പുതിയ റിലേഷന്‍ ആയോ എന്ന ചോദ്യം ഉന്നയിച്ചത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി കൊടുത്തെങ്കിലും താരത്തെ വിടാതെ പിന്തുടരുകയാണ് ചിലര്‍.

gopi-sunder

ഇതിനിടെ വീണ്ടും കിടിലന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. 'ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടി ഇരിക്കുന്ന ചിലര്‍ക്ക് വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുകയാണ്', എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് ഗോപി സുന്ദറിട്ട ക്യാപ്ഷന്‍. ഇതിന് താഴെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്.

ചിലരുടെ സംശയങ്ങള്‍ക്ക് കമന്റ് ബോക്‌സിലൂടെ താരം മറുപടിയായി കൊടുക്കുകയും ചെയ്തു. 'നിങ്ങള്‍ക്ക് വേറെ പണിയില്ലല്ലോ' എന്ന് ചോദിച്ച് ഒരാള്‍ കമന്റ് ബോക്സില്‍ എത്തിയിരുന്നു. ''എനിക്ക് എന്താണ് പണി എന്ന് 2024 റിലീസ് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും പെങ്ങളേ' എന്നാണ് അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

അതേ സമയം ഗോപി സുന്ദറിനെതിരെ ഇങ്ങനെ ബാഡ് കമന്റ് ഇടുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് ഒരു ആരാധിക. അദ്ദേഹമൊരു സെലിബ്രിറ്റി ആയത് കൊണ്ടാണോ ഇങ്ങനെ മോശം പറയുന്നത്. അവരുടെ പ്രൊഫഷനായ മ്യൂസിക് എങ്ങനെയുണ്ടെന്ന് നോക്കിയാല്‍ പോരെ. പേര്‍സണല്‍ കാര്യങ്ങള്‍ എന്തിന് നോക്കണമെന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.

gopi-sunder

അതേ സമയം അടുത്ത ദിവസങ്ങളായി ഗോപി സുന്ദര്‍ പങ്കുവെച്ച എല്ലാ ഫോട്ടോയുടെയും താഴെ വളരെ മോശം കമന്റുകളാണ് വരുന്നത്. അണ്ണന്റെ സമയം ബെസറ്റ് ആണെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നുമാണ് ചിലരുടെ ചോദ്യങ്ങള്‍. നേരത്തെ വിവാഹിതനായിരുന്ന ഗോപി സുന്ദര്‍ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുടെ കൂടെ പതിനാല് വര്‍ഷത്തോളം ലിവിംഗ് ടുഗദറായി ജീവിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് താരങ്ങള്‍ വേര്‍പിരിയുന്നത്.

അഭയയുമായി പിരിഞ്ഞതിന് പിന്നാലെ തന്നെ ഗോപി ഗായിക അമൃത സുരേഷുമായി ഇഷ്ടത്തിലായി. ഇരുവരും ഒരുമിച്ചായിരുന്നു താമസം വരെ. എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിനുള്ളില്‍ ഇരുവരും ബന്ധം അവസാനിപ്പിച്ചെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്ന് തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് സ്വീറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ഗോപി സുന്ദറിന്റെ ഫോട്ടോസ് ഓരോന്നായി പുറത്ത് വരുന്നത്.

ചില യുവഗായികമാരുടെ കൂടെയുള്ളതടക്കം ഫോട്ടോസ് കണ്ടതോടെ ഗോപി വീണ്ടും പുതിയ റിലേഷന്‍ഷിപ്പുകളിലായെന്ന തരത്തില്‍ പ്രചരണമുണ്ടായി. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയതാണെന്നാണ് വിവരം. അങ്ങനെയുള്ളപ്പോള്‍ ഇത്തരം വിമര്‍ശനങ്ങളുടെ ആവശ്യമുണ്ടോന്നാണ് ഗോപി സുന്ദറിന്റെ ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ചൊറിയാന്‍ വരുന്നവരെ മാന്തി വിടുകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Read more about: gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X