ബിക്കിനിയിൽ സെക്സി ലുക്കിൽ സാറാ ഖാൻ!! ശിക്ഷയ്ക്ക് ഒരുങ്ങിക്കോളൂ, നടിയ്ക്ക് നേരെ ഭീഷണി
ഗോവയിൽ ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
സിനിമ സീരിയൽ താരങ്ങളെ വളർത്തുന്നതും അവരെ മിന്നും നക്ഷത്രങ്ങളാക്കി മാറ്റുന്നത് പ്രേക്ഷകർ തന്നെയാണ്. ഇവരുടെ കഥാപത്രങ്ങളെ എല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ താരങ്ങളെ സ്നേഹിക്കുന്നതു പോലെ അവർക്കെതിരെ ആരോപണം ഉന്നയിച്ചു ചില അവസരത്തിൽ പ്രേക്ഷകർ പ്രത്യേക്ഷപ്പെടാറുണ്ട്. ഇതിനുളള ഉദാഹരമണാണ് നടന്മാർക്കും നടിമാർക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ.
കൂടുതൽ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നിത് നടിമാരും മോഡലുകളുമാണ്. ബോളിവുഡ് നടിമാരുടെ വസ്ത്രധാരണമാണ് പലപ്പോഴും ഇവർക്ക് പാരയാകുന്നത്. ഇപ്പോഴിത വീണ്ടും വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന്റെ ഇരയായിരിക്കുകയാണ് ഹിന്ദി സിരിയൽ നടിയും ബിഗ് ബോസ് താരവുമായ സാറ ഖാൻ. താരത്തിനേയും കുടുക്കിയത് വസ്ത്രം തന്നെയാണ്. സംഭവം ഇപ്പോൾ മതവുമായി കൂട്ടി കുഴഞ്ഞിരിക്കുകയാണ്.

ബിക്കിനിയിൽ സാറ ഖാൻ
ഗോവയിൽ ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഗോവയിലെ ബീച്ചിൽ നിന്നുള്ള ചിത്രമായിരുന്നു അത്. താരത്തിന്റെ ചിത്രത്തെ ഒരു വിഭാഗം ആരാധകർ കയ്യടിയോടെ സ്വീകരിച്ചുവെങ്കിലും മറ്റു ചിലർ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. മതവും നടിയുടെ വേഷവുമായിരുന്നു ഇപ്പോഴത്തെ പ്രശ്നം.

മതം മാറാൻ ആവശ്യപ്പെട്ടു
മുസ്ലീം സമുദായത്തിലുളള സാറാ ഖാൻ ഇത്തരത്തിലുളള മേനി പ്രദർശിപ്പിക്കുന്നത് ശരിയാണോ എന്ന് മൗലികവാദികൾ ഉന്നയിക്കുന്നുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം ചിത്രം കണ്ട ചിലർ ഇവരോട് മതം മാറാനും നിർദ്ദേശിക്കുന്നുണ്ട്. നിങ്ങൾ ഒരു മുസ്ലീം സമുദായത്തിൽ പെടുന്ന വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്നും ചിലർ ഉപദേശിക്കുന്നഉണ്ട്.

വസ്ത്രധാരണം അനുവദിക്കില്ല
ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുളള വസ്ത്രധാരണം മുസ്ലീം മതത്തിൽ അനുവദിക്കുന്നില്ല. അതിനാൽ മതം മറുന്നതായിരിക്കും നല്ലതെന്നും ചിലർ പറയുന്നുണ്ട്. താരത്തിനെ ആരാധിച്ചിരുന്നുവെന്നും പ്രചോദനമായി കണ്ടിരുന്നു, എന്നാൽ ഈ ബിക്കിനി ചിത്രം കണ്ടതോടെ അത് പോയെന്നും ഒരാൾ പറയുന്നുണ്ട്. കൂടാതെ അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങി കൊള്ളാനും ചിലർ പറയുന്നുണ്ട്.

താരത്തിന്റെ മറുപടി
താരത്തിന്റെ ബിക്കിനി ചിത്രത്തെ വിമർശിച്ച് അനേകം കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ ചില കമന്റുകൾക്ക് താരം മറുപടി നൽകിയിരുന്നു. എന്നാൽ താരത്തിനെ ആക്ഷേപിക്കുന്ന തരത്തിലുളള കമന്റുകളുടെ എണ്ണം കൂടിയപ്പോൾ മറുപടി നൽകുന്നതും താരം നിർത്തിവെച്ചു. ഹിന്ദി സിരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുളള ഒരു താരമാണ് സാറാ ഖാൻ. ബിദായി എന്ന പരമ്പരയായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ച സിരിയൽ


Click it and Unblock the Notifications











