twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐഎഫ്എഫ്‌കെയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 10 സിനിമകള്‍

    By Midhun Raj
    |

    ഇരുപത്തി നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അനന്തപുരിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഇത്തവണയും മികച്ച സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്, 73 രാജ്യങ്ങളില്‍ നിന്നുളള 186 ചിത്രങ്ങളാണ് 14 തിയ്യേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക. ഇത്തവണ ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ 27 വനിതകളുടെ ചിത്രങ്ങള്‍ മേളയിലുണ്ട്. ഐഎഫ്എഫ്കെയില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം...

    iffk-2019

    എ ഡാര്‍ക്ക്-ഡാര്‍ക്ക് മാന്‍

    ഒരു കുറ്റാന്വേഷണകന്റെ കഥ പറയുന്ന കസാക്കിസ്ഥാന്‍ ചിത്രമാണ് ദ ഡാര്‍ക്ക്- ഡാര്‍ക്കമാന്‍. കസാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ഒരു കുട്ടി മരണപ്പെടുകയും അത് ഇയാള്‍ അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദിര്‍ഖാന്‍ യെര്‍ഷനോവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

    യുവില്‍ ഡൈ അറ്റ് ട്വന്റി

    20ാം വയസില്‍ മരിക്കുമെന്ന് പ്രവചിക്കപ്പെടുന്ന മുസാമില്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് യുവില്‍ ഡൈ അറ്റ് ട്വന്റി. അംജദ് അബു അലാലയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇസ്ലാം മുബാറക്ക്, മുസ്തഫ ഷെഹ്ത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അംജദും യൂസഫ് ഇബ്രാഹിമും തിരക്കഥയെഴുതിയിരിക്കുന്നു.

    മൈ ന്യൂഡിറ്റി മീന്‍സ് നത്തിങ്

    മറീന ഡെ വാന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് മൈ ന്യൂഡിറ്റി മീന്‍സ് നത്തിങ്. നോവലിസ്റ്റും നടിയും തിരക്കഥാകൃത്തുമായ മറീന, ആപ്പുകളുടെയും ഡിജിറ്റല്‍ ഡേറ്റിങ്ങിന്റെയും ലോകത്ത് എങ്ങനെ ജീവിക്കുന്നു എന്നത് സിനിമ ദൃശ്യവല്‍ക്കരിക്കുന്നു.

    പാരസൈറ്റ്

    കിവീ എന്ന ചെറുപ്പക്കാരന്‍ ജോലിത്തേടിപ്പോകുന്നതുമായി ബന്ധപ്പെട്ടുളള കഥയാണ് പാരസൈറ്റ് പറയുന്നത്, സൗത്ത് കൊറിയന്‍ ചിത്രം ബോങ് ജൂന്‍ ഹോ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണിത്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ജോലി നേടാനായി ഒരു കുടുംബം നടത്തുന്ന ശ്രമങ്ങള്‍ ചിത്രം കാണിക്കുന്നു.

    ബീന്‍പോള്‍

    ക്യാന്റെമിര്‍ ബലഗോവ് സംവിധാനം ചെയ്ത റഷ്യന്‍ സിനിമയാണ് ബീന്‍പോള്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മൂന്നുവയസുളള കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങുന്ന ലിയയുടെ കഥയാണ് സിനിമ പറയുന്നത്. റഷ്യന്‍ ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം കൂടിയാണിത്.

    ബേണിങ്ങ്

    മൂന്ന് വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ബേണിങ്. ദക്ഷിണ കൊറിയന്‍ സംവിധായകനായ ലീ ചാങ്ങാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

    ഗോഡ് എകിസിറ്റ്സ് ഹേര്‍ നെയിം ഈസ് പെട്രുന്യ

    ടിയോന മിറ്റെവ്‌സ്‌ക സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണിത്. മാസിഡോണയില്‍ എല്ലാ ജനുവരിയിലും അവിടത്തെ പുരോഹതിന്‍ ഒരു കുരിശ് പുഴയിലേക്ക് വലിച്ചെറിയാറുണ്ട്. അത് ലഭിക്കുന്നവന്‍ ദൈവത്തിന് പ്രിയപ്പെട്ടവനാണെന്നാണ് വിശ്വാസം. അതിനായി നിരവധി പേര്‍ പുഴയിലേക്ക് എടുത്തുചാടാറുണ്ട്. ആ കുരിശ് ഇത്തവണ പെട്രൂന്യ എന്ന യുവതിക്ക് ലഭിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

    ലെസ് മിസറബിള്‍സ്

    ലാഡ് ലൈ എന്ന ഫ്രഞ്ച് സംവിധായകനാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ലോക്കല്‍ ഗ്യാങ്ങും പോലീസും തമ്മിലുളള പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

    ബക്കൂറൗ

    ബ്രസീലിലെ ബക്കുറൗ എന്ന ഗ്രാമം ഭരിക്കുന്ന സ്ത്രീ 94ാം വയസില്‍ മരണമടയുന്നു. തുടര്‍ന്ന് ഗ്രാമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ക്ലെബെര്‍ മെന്‍ഡോന്‍സയും ജൂലിയാനോ ഡോര്‍നെലെസുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ഹൈഫ സ്ട്രീറ്റ്

    മൊഹനാദ് ഹയാല്‍ സംവിധാനം ചെയ്ത ഇറാഖ് ചിത്രമാണ് ഹൈഫ സ്ട്രീറ്റ്. സുവാദ് എന്ന സുഹൃത്തിനെ കാണാന്‍ പോകുന്ന അഹമ്മദിന് നഗരമധ്യത്തില്‍ വെടിയേല്‍ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

    മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗുംമാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും

    Read more about: iffk
    English summary
    Must Watch 10 Movies In IFFK 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X