ഇനി അഭിനയിക്കാന്‍ പറ്റുമോ? മമ്മൂട്ടിയുടെ പൊട്ടിക്കരച്ചിലിനെക്കുറിച്ച് മുകേഷ്! വീഡിയോ വീണ്ടും വൈറല്‍!

മമ്മൂട്ടിയെക്കുറിച്ച് വാചാലരാവാത്ത താരങ്ങള്‍ വിരളമാണ്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ വില്ലത്തരം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നായകനിരയിലേക്ക് എത്തിയപ്പോഴാവട്ടെ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മലയാള സിനിമയുടെ അഭിമാന താരമായി മാറുകയായിരുന്നു അദ്ദേഹം. സഹതാരങ്ങള്‍ക്കും തുടക്കക്കാര്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണയെക്കുറിച്ചും എല്ലാവരും സംസാരിക്കാറുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെക്കുന്ന മുകേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിന് തന്നെ മിസ് ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. യുവതാരങ്ങളോടെല്ലാം താരം ഇതേക്കുറിച്ച് പറയാറുമുണ്ട്. ഗാരവപ്രകൃതവും പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്നുമൊക്കെയുള്ള വിശേഷണമാണ് പൊതുവെ അദ്ദേഹത്തിനുള്ളത്. എന്നാല്‍ നിസ്സാര കാര്യത്തിന് പരിഭ്രമിച്ച് ടെന്‍ഷനടിച്ച് കരഞ്ഞിരുന്ന മമ്മൂട്ടിയെ ഓര്‍ത്തെടുക്കുകയായിരുന്നു മുകേഷ്. ലോക് ഡൗണ്‍ സമയത്തെ കുത്തിപ്പൊക്കലുകളിലൂടെ പഴയ വീഡിയോ യൂട്യൂബിലൂടെ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മുകേഷിനെക്കുറിച്ച്

മുകേഷിനെക്കുറിച്ച്

33 വര്‍ഷത്തെ പരിചയമുണ്ട് മുകേഷുമായി തനിക്കെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. മുകേഷ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഉപനായകനായിരുന്നു താന്‍. അതായത് എന്നേക്കാള്‍ മുന്‍പേ മുകേഷ് ഹീറോയായി. അന്നേ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. അന്ന് ഞാന്‍ ലോ കോളേജ് പഠനം കഴിഞ്ഞുനില്‍ക്കുന്നു. മുകേഷ് ലോ പഠിക്കുന്നു. അങ്ങനെയൊരു ബന്ധവുമുണ്ട്. പിന്നെ ഒ മാധവന്റെ മകനാണ്, കലാപാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അന്നും ഇന്നും മുകേഷിനോട് പ്രത്യേകമായൊരു ബഹുമാനയുള്ളയാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മികച്ച അനുഭവം

മികച്ച അനുഭവം

കൊല്ലത്ത് അന്ന് മുകേഷിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. നാന ഫിലിം വീക്കിലിയുടെ ആളുകളായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. ടിവി കൊച്ചുബാവയുടെ കഥയെ അടിസ്ഥാനമാക്കി രവി ഗുപ്തനെന്ന പുതുമുഖ സംവിധായകനാണ് ബലൂണ്‍ എന്ന സിനിമ സംവിധാനം ചെയ്തത്. ജഗതി, കലാരഞ്ജിനി, ശോഭ, ടിജി രവി, ജലജ ഇവരൊക്കെയായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നു. മികച്ചൊരു അനുഭവമായിരുന്നു ആ സിനിമ സമ്മാനിച്ചത്. എല്ലാവരും ചെറുപ്പക്കാരായിരുന്നു.

ദുല്‍ഖറും സുല്‍ഫത്തും

ദുല്‍ഖറും സുല്‍ഫത്തും

എല്ലാം മറക്കാത്ത അനുഭവങ്ങളായി മനസ്സിലുണ്ട്. മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയായാണ് താന്‍ ആദ്യം സിനിമയില്‍ വന്നത്. അന്നും ഇന്നും മോട്ടോര്‍ സൈക്കിളിനോടുള്ള ഭ്രമം തനിക്ക് മാറിയിട്ടില്ല. അന്നത്തെ ഒരു സംഭവമുണ്ട്്. അത് രസകരമായി മുകേഷ് പറയും. ഈ സംഭവത്തെക്കുറിച്ച് താന്‍ എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മുകേഷ് രസകരമായ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനും സുല്‍ഫത്തുമെല്ലാം ഈ സംഭവം കേട്ട് ചിരിക്കുണ്ടായിരുന്നു.

ബുള്ളറ്റിലെ കറക്കം

ബുള്ളറ്റിലെ കറക്കം

തന്റെ സുഹൃത്തായ ഭദ്രന്‍ ബുള്ളറ്റില്‍ വരുമായിരുന്നു. ബുള്ളറ്റ് കണ്ട മമ്മൂക്ക ഒരു റൗണ്ട് ചുറ്റുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല സ്പീഡാണ്. മമ്മൂക്കയ്ക്ക് ഇതൊക്കെ ഓടിക്കാനറിയാമോ എന്ന് അന്ന് ഞാന്‍ ചോദിച്ചിരുന്നു. അതറിയാവുന്നതിനാലാണ് മേള എന്ന ചിത്രത്തിലേക്ക് കെജി ജോര്‍ജ് അഭിനയിക്കാന്‍ വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ധൈര്യമായി കയറിക്കോ എന്ന് പറഞ്ഞു.

മമ്മൂട്ടിയുടെ കരച്ചില്‍

മമ്മൂട്ടിയുടെ കരച്ചില്‍

മൂന്നാമത്തെ ദിവസം ഒരു സൈക്കിളുകാരനുമായി മുട്ടുകയായിരുന്നു. റോഡ് സൈഡില്‍ മണലും പൂഴിയുമുണ്ടായിരുന്നു. സ്‌കിഡ് ചെയ്ത് വീഴുകയായിരുന്നു അന്ന്. ചെറിയ ഒരു മുറിവ് പറ്റി അദ്ദേഹത്തിന്. കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എനിക്കിനി അഭിനയിക്കാന്‍ പറ്റുമോടാ, എന്നെ ഇനി സിനിമയില്‍ എടുക്കുമോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കരഞ്ഞത്. എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം. എങ്ങനെയൊക്കെ നോക്കിയിട്ടും മലയാളത്തിന്റെ പൗരുഷത്തിന്റെ കരച്ചില്‍ മാറ്റാന്‍ എനിക്ക് കഴിഞിരുന്നില്ലെന്നും മുകേഷ് പറയുന്നു.

ഇന്നും ചിരിയാണ്

ഇന്നും ചിരിയാണ്

തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയുമൊക്കെ കാണുമ്പോള്‍ താന്‍ ചിരിക്കാറുണ്ട്. ഈ സീരീയസ് കഥാപാത്രത്തെ കണ്ടാണോ ചിരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അല്ല വേറൊരു സംഭവം ഓര്‍ത്ത് ചിരിച്ചതാണെന്നാണ് മറുപടി നല്‍കാറുള്ളത്. അന്നത്തെ ആ സൗഹൃദം തങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X