»   » ഹൃദയസ്പര്‍ശിയായ ഈ ഹ്രസ്വചിത്രം കണ്ടാല്‍ അപരിചിതത്വം ആര്‍ക്കും തോന്നുകയില്ല!!

ഹൃദയസ്പര്‍ശിയായ ഈ ഹ്രസ്വചിത്രം കണ്ടാല്‍ അപരിചിതത്വം ആര്‍ക്കും തോന്നുകയില്ല!!

By: Teresa John
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 പുതിയൊരു ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ്. 'അനുരാഗ ഗാനം പോലെ' എന്ന പേരിലാണ് ഷോട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു അപരിചിതര്‍ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അതൊരു യാദൃച്ഛികതയല്ലായിരുന്നു എന്നവര്‍ക്ക് മനസ്സിലാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ശിവകാമി ദേവിയ്ക്ക് നേരെയും സൈബര്‍ ആക്രമണം! ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ നടി പറയുന്നതിങ്ങനെ!!!

ഹൃദയസ്പര്‍ശിയായ ചിത്രം എട്ട് മിനിറ്റ് ദൈര്‍ഘ്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി സനല്‍ രാജ് എഴുതിയ കഥയ്ക്ക് റിച്ചി കെ എസ് തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുകയാണ്. ആര്‍ രാജ്കുമാര്‍, അപ്‌സര നായര്‍, ഡോ. കെ കെ ഹേമലത, അരുണ്‍ സേതുമാധവ് എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

 short-film

ഛായാഗ്രഹണം വിനോദ് എം രവിയും ചിത്രസംയോജനം കളറിംഗ് എന്നിവ കൈലാഷ് എസ് ഭവനും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ പ്രദീപിന്റേതാണ് പശ്ചാത്തലസംഗീതം. ബിഗ് ബേര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിച്ചി കെ എസ് തന്നെയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

പ്രമുഖനടന്റെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല!

അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിങ്ങനെയുള്ള സിനിമകളുടെയെല്ലാം സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക് 247നാണ്.

English summary
Muzik247 Releases The Heart Touching Malayalam Short Film 'Anuraaga Gaanam Pole'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam