എന്റെ മാലാഖമാർ! പ്രിയപ്പെട്ടവരെ പരിചയപ്പെടുത്തി ഗീതു, ഇത് മഞ്ജുവിനും പൂർണ്ണിമക്കുമുളള മറുപടി...

താരങ്ങളുടെ സൗഹൃദങ്ങൾ പ്രേക്ഷകർക്കിടയിൽ കൗതുകം സൃഷ്ടിക്കാറുണ്ട്. ഇവരുട അവധി ആഘോഷ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്. മോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്. സിനിമയിൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും താരങ്ങൾ കാത്തു സൂക്ഷിക്കുന്നുണ്ട്. ഇവരുടെ സന്തോഷങ്ങളും ഒരുമിച്ചുള്ള അവധ ട്രിപ്പുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം മഞ്ജുവും പൂർണ്ണിമയു തങ്ങളുടെ സൗഹൃദ്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഗീതവും, മഞ്ജുവും പൂർണ്ണിമയും മാത്രമുള്ള ചില മധുര നിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു താരങ്ങ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോഴിത ഗീതുവും രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രം ഗീതു പങ്കുവെച്ചത്. കൂടാതെ താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പും വൈറലാകുന്നുണ്ട്.

  എന്റെ മാലഖമാർ

എന്റെ മാലഖമാർ എന്നാണ് സുഹൃത്തുക്കളെ ഗീതു വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സൗഹൃദം ഭാഗ്യമെന്നാണ താരം വിശേഷിപ്പക്കുന്നത്. മൂത്തോൻ മുംബൈ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന സമയത്ത് , ടെൻഷൻ കയറി നിന്ന തനിയ്ക്ക് എല്ലാവിധ ധൈര്യവും നൽകി കൂടെ നിന്നിരുന്നത് പൂർണ്ണിമയും മഞ്ജുവുമായിരുന്നു. തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഈ സൗഹൃദമെന്നും ഗീതു കുറിച്ചു. കൂടാതെ മൂവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

   താരങ്ങളുടെ  ആഘോഷ ചിത്രങ്ങൾ

മൂവർ സംഘത്തിന്റെ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. മുംബൈയിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മഞ്ജുവാര്യരും പൂർണ്ണിമ ഇന്ദ്രജിത്തും പങ്കുവെച്ചിരുന്നു. ഇതിന് മുൻപ് യുഎസിൽ നിന്നുളള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കൂടാതെ ആഘോഷങ്ങളിലെല്ലാം മൂവരും ഒന്നിച്ചു കൂടാറുമുണ്ട്.

  പിറന്നാൾ ആശംസ


‌ഈ കഴിഞ്ഞ ഇടയ്ക്കായിരുന്നു ഗീതുവിന്റെ പിറന്നാൾ. പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജുവും പൂർണ്ണിമയും രംഗത്തെത്തിയിരുന്നു. yoo are my BFFLWYLION എന്നായിരുന്നു പിറന്നാൾ ആശംസയ്ക്കൊപ്പം മഞ്ജു കുറിച്ചത്.best friend for life Whether you like it ot not. എന്നായിരുന്നു BFFLWYLION ന്റെ പൂർണ്ണ രൂപം. നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്- എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. എന്റെ ക്രൈം പങ്കാളിയ്ക്ക് പിറന്നാൾ ആശംസകൾ എന്ന് പൂർണ്ണിമയും കുറിച്ചു.

 ആദ്യം ബാല താരം ഇപ്പോൾ സംവിധായിക


ബാലതാരമായി വെള്ളിത്തിരയിൽ എത്തുകയും പിന്നീട് നടി , സംവിധായിക എന്നിങ്ങനെ സിനിമയുടെ പ്രധാനപ്പെട്ട എല്ലാ രംഗങ്ങളിലും തന്റോതായ കൈയൊപ്പ് പതിപ്പിക്കാൻ ഗീതുവിനു കഴിഞ്ഞു. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി എത്തുകയും ഫാസിൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ‌ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. തെങ്കാശ്ശ പട്ടണം, രാപ്പകൽ, അകലെ, നാലുപെണ്ണുകൾ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X