'അവനില്ലാതെ ജീവിക്കുന്നത് എന്തിനാണെന്ന് തോന്നി, ​ഗർഭിണി അല്ലായിരുന്നെങ്കിൽ തെറ്റായ തീരുമാനം എടുത്തേനെ'; മേഘ്ന!

മലയാളം, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മേഘ്ന രാജ്. ഭർത്താവിന്റെ അപ്രതീക്ഷിത മരണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി ഏറെനാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുകയാണ്. ജീവിച്ച് തുടങ്ങും മുമ്പ് തന്നെ ചിരുവിനെ മേഘ്നയ്ക്ക് നഷ്ടമായിരുന്നു. ചിരു മരിക്കുമ്പോൾ മേഘ്ന അഞ്ച് മാസം ​ഗർഭിണിയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞ് അതിഥിയെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്ത് തുടങ്ങിയിരുന്നു ഇരുവരും.

അതിനിടയിലാണ് മരണം വില്ലനായി എത്തിയത്. ഹൃദയാഘാതമായിരുന്നു കന്നട നടൻ ചിരഞ്ജീവി സർജയുടെ മരണത്തിന് കാരണമായത്. ‌ആശുപത്രിയിലേക്കുള്ള യാത്രയിലും മേഘ്നയെ സമാധാനിപ്പിക്കാനായിരുന്നു ചിരു ശ്രമിച്ചത്. ചിരു തിരികെ വരുമെന്ന് പ്രതീക്ഷിച്ച് ആശുപത്രി വരാന്തയിൽ കാത്തുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് കേട്ടത് ചിരുവിന്റെ മരണ വാർത്തയാണ്. പിന്നീടങ്ങോട്ട് വലിയൊരു അ​ഗ്നി പരീക്ഷയായിരുന്നു മേഘ്നക്കായി കാത്തിരുന്നത്. ​ഗർഭിണിയായിരുന്നിട്ട് പോലും മനോബലം കൈവിടാതെ പോരാടി. മറ്റൊരു വനിതാ ദിനം കൂടി കടന്നുപോകുമ്പോൾ ഒരിക്കലും ഓർമിക്കാന് ഇഷ്ടമില്ലാത്ത തന്റെ ആ അവസ്ഥയെ കുറിച്ച് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്ന.

ചിരു പോയപ്പോൾ

മേഘ്നയുടേയും ചിരുവിന്റേയും മകൻ റായൻ രാജ് സർജയ്ക്ക് രണ്ട് വയസ് തികയാൻ പോവുകയാണ്. ഭർത്താവിന്റെ മരണവാർത്ത കേട്ടപ്പോഴും ആദ്യം കുഞ്ഞിനെ കുറിച്ചാണ് മേഘ്ന ചിന്തിച്ചത്. ഇന്ന് ചിരുവിന്റെ വിടവ് റായൻ രാജ് സർജ നികത്തുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്ന മേഘ്നയും ചിരഞ്ജീവിയും 2018ൽ വിവാഹിതരായത്. 2020 ജൂൺ ഏഴിനാണ് ചിരു മരിച്ചത്. 'ചിരുവിന്റെ വേർപാട് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ആദ്യം ഞാൻ വാർത്ത അംഗീകരിച്ചില്ല. മരണം കേട്ട ശേഷം എന്റെ മനസിലേക്ക് ആദ്യം വന്നത് എനിക്കൊരു കുഞ്ഞുണ്ട് അതിനെ സംരക്ഷിക്കണം എന്ന ചിന്തയാണ്. അടുത്തതായി ഞാൻ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് സംഭവിച്ചത് വിവരിക്കുകയായിരുന്നു. ശേഷം അവർ വന്നു. ​ഗർഭിണിയായിരിക്കെ അമ്മമാർ ഇത്തരം ട്രോമകളിലൂടെ കടന്നുപോയാൽ ​ഗർഭാവസ്ഥയിലുള്ള കു‍ഞ്ഞ് അമ്മയെ മാനസീകമായി അതിജീവിക്കാൻ സഹായിക്കും എന്ന് ഞാൻ വായിച്ചിരുന്നു. അത് എന്റെ ജീവിതത്തിൽ അന്വർഥമായി.'

മകനാണെന്ന് ചിരു നേരത്തെ ഉറപ്പിച്ചിരുന്നു

'ചിരുവിന്റെ വേർപാടിന് ശേഷമുള്ള എന്റെ ഓരോ ദിവസവും കുഞ്ഞിലൂടെയാണ് ഞാൻ തള്ളി നീക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷം മുതൽ എന്റെ കുഞ്ഞിനായിരുന്നു ഞാൻ മുൻഗണന നൽകിയത്. ചിരുവിനും കുഞ്ഞ് എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നെക്കാൾ ആവേശത്തിലായിരുന്നു... ഓ എന്റെ ദൈവമേ... എനിക്ക് ഒരു മകനെ കിട്ടാൻ പോകുന്നു... എന്നാണ് അവൻ ആദ്യം പറഞ്ഞത്. ഞാൻ അതിശയിച്ചുപോയി... എങ്ങനെയാണ് മകനാണെന്ന് ഉറപ്പിച്ചത് എന്ന് ഞാൻ ചിരുവിനോട് ചോദിച്ചിരുന്നു. അവന്റെ ആ​ഗ്രഹം പോലെ മകനെ ദൈവം തന്നു. എന്റെ ചിരുവിന്റെ കുഞ്ഞ് എനിക്കൊപ്പമുള്ളപ്പോൾ എനിക്ക് മുന്നോട്ട് ജീവിക്കാൻ മറ്റൊന്നും വേണ്ട.'

Recommended Video

Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram
​ഗർഭിണി അല്ലായിരുന്നെങ്കിൽ?

'കിടക്കയിൽ നിന്ന് എഴുനേൽക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളുണ്ടായിരുന്നു എനിക്ക്. എന്താണ് ജീവിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ എന്താണ് അവശേഷിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു. ‌എന്റെ മുറിയിൽ ഇരിക്കാൻ ആയിരുന്നു എന്നും ഞാൻ ആഗ്രഹിച്ചത്. ഒരിക്കലും പുറത്തിറങ്ങാൻ ഞാൻ ആഗ്രഹിച്ചില്ല. അവൻ ഇവിടെ ഇല്ലാത്തപ്പോൾ ജീവിച്ചിട്ട് എന്ത് കാര്യം എന്ന് എനിക്ക് തോന്നിയ ഒരു പോയിന്റും ഉണ്ടായിരുന്നു. ഞാൻ ​ഗർഭിണി അല്ലായിരുന്നുവെങ്കിൽ ഞാൻ തെറ്റായ തീരുമാനങ്ങൾ എടുക്കുമായിരുന്നു' മേഘ്ന രാജ് പറയുന്നു.

More from Filmibeat

Read more about: meghna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X