സഹോദരൻ ലണ്ടനിൽ കുടുങ്ങി കിടക്കുകയാണ്, ഭക്ഷണത്തിന് ബുദ്ധിമുട്ട്, ആശങ്ക പങ്കുവെച്ച് നടി മാളവിക

കൊറോണ വൈറസ് വ്യാപനം മൂലം ലണ്ടനിൽ കുടങ്ങി കിടക്കുന്ന സഹോദരനെ കുറിച്ച് നടി മാളവിക മോഹനൻ. സഹോദരൻ ആദിത്യ മാനസികമായി തളർന്നിരിക്കുകയാണെന്ന് ബിടിയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. ആദിത്യയുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് മാളവിക പറഞ്ഞത് ഇങ്ങനെയാണ്. ക്യാമ്പസിന് പുറത്തുള്ള വാടക വീട്ടിലാണ് ആദിത്യ താമസിക്കുന്നത്. ഒരു മുറിയും കിടക്കയും മാത്രമാണ് അവനുള്ളത്. മറ്റു രാജ്യത്തുളള കുട്ടികൾ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേയ്ക്ക് പോയി കഴിഞ്ഞു. ഇപ്പോൾ അവൻ റൂമിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്- മാളവിക അഭിമുഖത്തിൽ പറഞ്ഞു.

malavika

ജീവിക്കാൻ ഏറെ ചിലവേറിയ രാജ്യമാണ് ലണ്ടൻ. ആദിത്യന് തൽക്കാലം അവിടെ ജീവിക്കാനാവശ്യമായ പണം ഞങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഭഭ്രമായ സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികളുടെ അവസ്ഥ ആലോചിച്ചു നോക്കൂ? മാളവിക പറയുന്നു. ആദിത്യ താമസിക്കുന്ന മുറിയിൽ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓഡർ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും സുരക്ഷിതമല്ല. കഴിഞ്ഞ ഒരു മാസമായി സഹോദരൻ ടിന്നിലടച്ച് ലഭിക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.

മെയ് 3 ന് ശേഷം നാട്ടിലേയ്ക്ക് തിരികെ വരാൻ കഴിയുമെന്ന് തങ്ങൾക്ക് അറിയില്ല. ഇതിനോടകം തന്നെ ആദിത്യ ലണ്ടനിലെ ഹൈക്കമ്മീഷന് ഒന്നിലധികം ഇമെയിലുകൾ അയച്ചിരുന്നു. എന്നാൽ ഇതിനൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല കൃത്യമായ വിവരം ലഭിക്കാത്തത് ഇവിടെവലിയ പ്രശ്നമാണെന്നും മാളവിക കൂട്ടിച്ചേർത്തു. ലണ്ടനിലുളള സഹോദരനോട് ഞങ്ങൾ സംസാരിച്ചിരുന്നു.. ലണ്ടനിലുള്ള പലർക്കും ഇന്ത്യയിലേയ്ക്ക് വരാൻ തൽപാര്യമുണ്ട്. ഇന്ത്യയിൽ ലോക്ക് ഡൗൺ ‍ പ്രഖ്യാപിച്ചത് കാരണം അത് അസാധ്യമാണ്. ദിവസവും ആയിരക്കണക്കിന് കോളുകൾ ഇന്ത്യൻ ഹൈക്കമ്മീഷന് ലഭിക്കുന്നുണ്ടെന്ന് അറിയാം. എങ്കിലും ഇന്ത്യക്കാരുടെ ആശങ്കക കേൾക്കാനങ്കിലും അവർ തയ്യാറാകണം. ഇപ്പോൾ അവരെ ബന്ധപ്പെടാൻ സാധിക്കുന്നത് ട്വിറ്റർ വഴിയാണ്. ലണ്ടനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ചില സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.- നടി അഭിമുഖത്തിൽ പറയുന്നു

ദുൽഖർ സൽമാൻ‌ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെയും നായികയായി എത്തി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം സജീവമാണ്. രജനികാന്ത് ചിത്രമായ പേട്ടയാണ് ഒടുവിൽ പുറത്തു വന്ന ചിത്രം. വിജയ് ചിത്രം മാസ്റ്ററാണ് പുറത്തു വരാനിരിക്കുന്ന മാളവികയുടെ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X