പിതാവിന്റെ സമ്മാനമാണ് ഈ വസ്ത്രം; തടി കൂടിയതിനാല്‍ ഇടാന്‍ സാധിച്ചില്ല, ആഗ്രഹം സഫലമായെന്ന് ശാലിന്‍ സോയ
ബാലതാരമായി സിനിമയിലെത്തി പിന്നീട് ചെറുതും വലുതമായ വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ നടിയാണ് ശാലിന്‍ സോയ. പഠനത്തിലേക്ക് തിരിഞ്ഞ സമയത്ത് അഭിനയത്തില്‍ ചെറിയ ഇടവേളകള്‍ എടുത്തെങ്കിലും ഇപ്പോഴും സജീവമായി തുടരുകയാണ് നടി. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിട്ടുള്ള ശാലിന്‍ നിരന്തരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവക്കാറുണ്ട്.
അങ്ങനെ ഏറ്റവും പുതിയതായി ശാലിന്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലം റിമി ടോമിയടക്കം നിരവധി നായികമാരാണ് ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരികളായത്. പലരും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോസും യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാറുമുണ്ട്. സമാനമായ രീതിയില്‍ നടി ശാലിന്‍ സോയയും വര്‍ക്കൗട്ട് കൊണ്ട് വലിയൊരു സന്തോഷം ജീവിതത്തിൽ ലഭിച്ചുവെന്ന് പറയുകയാണിപ്പോൾ.

പിതാവ് തനിക്ക് സമ്മാനമായി നല്‍കിയ വസ്ത്രം ധരിക്കാന്‍ പറ്റിയിരുന്നില്ല. ഇപ്പോഴാണെന്നാണ് അതിന് സാധിച്ചതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടി. ഇതുവരെ തടി കൂടുതലായത് കൊണ്ട് പ്രിയപ്പെട്ട ഡ്രസ് ധരിക്കാൻ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും ശരീരഭാരം നിയന്ത്രിച്ചത് എങ്ങനെയാണെന്നുമൊക്കെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ശാലിന്‍ സോയ സൂചിപ്പിക്കുന്നു.
'സെലീന ഗോംസിന്റെ വലിയ ഫാനായിരുന്ന എനിക്ക്, അച്ഛന്‍ വാങ്ങി തന്ന വസ്ത്രമാണിത്. പക്ഷേ തടി കൂടുതലായിരുന്നത് കൊണ്ട് സെലീന സ്‌കേര്‍ട്ട് ധരിക്കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴാണ് അതിനുള്ള സാഹചര്യം ഒത്തുവന്നത്. ഇതെനിക്ക് ചേരുന്നുണ്ട്. ഒത്തിരി സന്തോഷമാണ് ഇപ്പോള്‍ തോന്നുന്നതെന്നും ചിത്രങ്ങള്‍ക്ക് താഴെ അടിക്കുറിപ്പായി ശാലിന്‍ കുറിച്ചു.

Recommended Video
ലോക്ഡൗണ്‍ വന്നതോട് കൂടിയാണ് ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ശാലിനും പരീക്ഷിച്ചത്. കീറ്റോ ഡയറ്റിലൂടെയും കൃത്യമായ വ്യായമത്തിലൂടെയും പതിമൂന്ന് കിലോ ശരീരഭാരം നടി കുറച്ചു. 68 കിലോയില്‍ നിന്നും 55 ലേക്ക് എത്തിയെന്ന് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞതും. തടി കുറഞ്ഞ് മെലിഞ്ഞ ലുക്കിലുള്ള നിരവധി ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പിതാവിന്റെ സമ്മാനത്തെ കുറിച്ചുള്ള കഥയാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.


Click it and Unblock the Notifications











