ഖേദിക്കുന്നില്ല... എനിക്ക് മോളെ കിട്ടി, തട്ടിപ്പറിച്ച് നേടുന്ന സ്വഭാവം എനിക്കില്ല, പഴയ ട്രോമ ​ട്രി​ഗറായതാകാം!

ഐഡിയ സ്റ്റാർ സിങറിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ് അമൃത സുരേഷ്. ജീവിതത്തിൽ പലതവണ പരാജയം രുചിക്കേണ്ടി വന്നപ്പോഴും അമൃത ഉയർന്ന് വന്നത് കുടുംബത്തിന്റേയും പ്രേക്ഷകരുടേയും പിന്തുണയും സ്നേഹവും ഒന്നുകൊണ്ട് മാത്രമാണ്. ഒരു സമയം വരെ നടൻ ബാലയുടെ പേരിൽ വളരെ അധികം അധിക്ഷേപം കേൾക്കേണ്ടി വന്നയാളാണ് അമൃത. എന്നാൽ മകൾ അമൃതയ്ക്ക് വേണ്ടി ആദ്യമായി സംസാരിച്ചശേഷം ജനങ്ങൾക്ക് അമൃതയോട് കൂടുതൽ അടുപ്പവും സ്നേഹവും വന്നു.

ജീവിതത്തിൽ എടുത്ത ഒരു തീരുമാനങ്ങളിലും തനിക്ക് ഖേദം തോന്നുന്നില്ലെന്ന് പറയുകയാണിപ്പോൾ ​ഗായിക. ജിഞ്ചർ മീ‍ഡിയ കട്ട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുടുംബത്തിന്റെ പിന്തുണയാണ് താൻ ഇന്നും ജീവനോടെ ഇരിക്കാൻ കാരണമെന്നും അമൃത പറയുന്നു.

Amrutha Suresh

അഭിരാമി സ്ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ങ്ത്തൊന്നും ഉള്ളിൽ ഇല്ല. അവൾ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്. അതാണ് എന്റെ സ്ട്രങ്ത്ത്. അതിന് എനിക്ക് സപ്പോർട്ട് തരുന്നത് അഭിയാണ്. കുട്ടിക്കാലം മുതൽ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികൾക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു.

ഇപ്പോഴും അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളു. അവൾ എന്റെ പട്ടാളമായാണ് പല കാര്യങ്ങളിലും നിന്നിട്ടുള്ളത്. റിയാക്ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവൾ പ്രതികരിക്കും. അതെങ്ങനെ ശരിയാകും?. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ലെന്ന ആറ്റിറ്റ്യൂഡാണ് അവൾക്ക്. അഭിയെപ്പോലൊരാളെ കിട്ടുക എന്നത് ഭാ​ഗ്യമാണ്. സഹോദരിമാർക്കിടയിൽ ഉള്ള കുശുമ്പ് പോലും അവൾക്കില്ല.

എല്ലാം എനിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നവളാണ്. ഒരു കരണത്ത് അടിച്ചാൽ മറുകരണം കൂടി കാണിച്ച് കൊടുത്തിരുന്നയാളാണ് അച്ഛൻ. ഒച്ചയും ബഹളവും ഇല്ലാത്ത പാവം അച്ഛനായിരുന്നു. ഞാൻ അച്ഛനെപ്പോലെയാണ് എന്നാണ് അമ്മ പറയാറ്. ഒന്നും തട്ടിപ്പറിച്ച് സ്വന്തമാക്കുന്ന സ്വഭാവം അച്ഛനില്ല. എനിക്കുമില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളും നഷ്ടപ്പെട്ട് പോകാറുണ്ട്. ഇടിച്ച് നിന്ന് കാര്യങ്ങൾ സാധിച്ചെടുക്കുന്ന രീതിയാണല്ലോ സമൂഹത്തിൽ അമൃത പറയുന്നു.

ലോ പഠിക്കണമെന്ന ആ​ഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രി​ഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർ​ഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആ​ഗ്രഹം അവൾക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവൾ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രി​ഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് നമുക്ക് കാണാം.

Amrutha Suresh

അവൾ അതിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് സന്തോഷമാണ്. പാപ്പു വളർന്ന് എന്റെ അത്രയുമായി‌. തടിയും പൊക്കവുമെല്ലാം എനിക്കുള്ളത് പോലെയാണ്. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. മിസ്റ്റേക്ക്സ് എല്ലാവരും ചെയ്യും. അതിനാൽ തന്നെ നാളെ ഒരു മിസ്റ്റേക്ക് നിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല.

കാരണം മമ്മിയും കുറേ മിസ്റ്റേക്ക്സ് ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കിൽ കയ്യിൽ നിന്നും എന്തെങ്കിലും മിസ്റ്റേക്സ് പറ്റിയാൽ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കൺഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്.

അവളുടെ സുഹൃത്തുക്കൾക്കും ഞാനാണ് കംഫേർട്ട് സോൺ. എന്റെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നതുകൊണ്ടാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. എന്റെ ജാക്ക് പോട്ട് എന്റെ പാപ്പുവാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് ​റി​ഗ്രറ്റ് ഇല്ല. ഞാൻ റി​ഗ്രറ്റ് ചെയ്യേണ്ട സംഭവം ഉണ്ടെങ്കിലും അതിന്റെ ബൈ പ്രോഡക്ടായി എനിക്ക് സുന്ദരികുട്ടിയും ചക്കരയുമായ ഒരു മോളുണ്ട്. അതിനാൽ റി​ഗ്രറ്റ് ചെയ്യാതെ ദൈവ നിശ്ചയമായി കരുതുന്നു എന്നും അമൃത പറയുന്നു.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X