ഞാന്‍ നല്ലൊരു ഭാര്യയായിട്ടുണ്ടാവില്ല, എങ്കിലും കൂടെയുണ്ടാവും! ഭര്‍ത്താവിന് ആശംസകളുമായി നടി സോണിയ

മലയാള സിനിമയില്‍ ബാലതാരമായി വന്ന് നായികമാരായ നിരവധി താരസുന്ദരിമാരുണ്ട്. എന്നാല്‍ ചെറുപ്പത്തിലഭിനയിച്ച സിനിമയിലൂടെ ഇന്ത്യയിലാകെ തരംഗമായി മാറിയ നടിയാണ് സോണിയ ബോസ്. പാന്‍ഇന്ത്യ ചിത്രമായ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍'ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോണിയ ശ്രദ്ധിക്കപ്പെടുന്നത്.

ഏഴ് വയസിലായിരുന്നു സോണിയ ആ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് വളര്‍ന്നപ്പോള്‍ നായികയായും സഹനടിയായിട്ടുമൊക്കെ അഭിനയിച്ചു. ഇപ്പോള്‍ കുറേ കാലമായി നടിയുടെ വിവരങ്ങളൊന്നും കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പ്രണയാതുരമായ നിമിഷത്തിലെ ചില ചിത്രങ്ങളുമായിട്ടാണ് സോണിയ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

sonia

സോണിയയുടെ ഭര്‍ത്താവും നടനുമായ ബോസിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനോട് അനുബന്ധിച്ച് ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു നടി. താന്‍ അത്ര നല്ല ഭാര്യയൊന്നുമല്ലെങ്കിലും എന്നും എല്ലായിപ്പോഴും കൂടെ തന്നെ ഉണ്ടാവുമെന്നാണ് ബോസിനോട് സോണിയ പറഞ്ഞിരിക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

''ഞാനൊരു പെര്‍ഫക്ട് ഭാര്യയല്ല. പക്ഷെ നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും, എല്ലാ വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടാവും. 2023 എന്ന വര്‍ഷം നിങ്ങളെ സംബന്ധിച്ച് വളരെ മോശമായിരുന്നെന്ന് എനിക്കറിയാം. അതിനെ മറികടക്കാനും, നല്ല ഒരു നാളെയിലേക്ക് കടക്കാനും എല്ലാ ധൈര്യവും ശക്തിയും നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

നിങ്ങള്‍ക്ക് ആയിരം മടങ്ങ് വിജയങ്ങളും, വലിയ ഉയരങ്ങളിലേക്ക് വളര്‍ച്ചയും ഉണ്ടാവും. അതെല്ലാം മിസിസ് സോണിയ ബോസ് ആയി അരികത്ത് നിന്ന് ഞാന്‍ കാണും. ഞാനും മക്കളും നിങ്ങളെ അത്രയധികം സ്നേഹിക്കുന്നു'' എന്നുമാണ് ഭര്‍ത്താവും നടനുമായ ബോസിന് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സോണിയ പറഞ്ഞിരിക്കുന്നത്.

നടിയുടെ പോസ്റ്റിന് താഴെ ബോസിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്നും ഇതുപോലെ താരദമ്പതിമാര്‍ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ എന്നുള്ള ആശംസകളും വരികയാണ്. ഇതിന് പുറമേ താരദമ്പതിമാരുടെ മക്കളായ ഭാവധരണി ബോസും തേജസ്വിന്‍ ബോസും കമന്റുമായി എത്തിയതും ശ്രദ്ധേയമായി.

sonia

'ലോകത്തിലെ ഏറ്റവും മികച്ച പാരന്റ്സ്' നിങ്ങളാണെന്നാണ് സോണിയയുടെ മകള്‍ ഭാവധരണി കമന്റഇലൂടെ പറഞ്ഞത്. ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ലെന്ന് മകന്‍ തേജസ്വിനും പറയുന്നു.

തമിഴിലൂടെ ശ്രദ്ധേയനായ ബോസ് വെങ്കടും സോണിയയും പ്രണയിച്ച് വിവാഹിതരായവരാണ്. 2003 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും സോണിയ മാറി നിന്നെങ്കിലും മിനിസ്‌ക്രീനിലേക്ക് തിരികെ വന്നിരുന്നു.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'ഭാഗ്യലക്ഷ്മി' എന്ന സീരിയലിലൂടെയാണ് സോണിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തന്റേടിയായ ഒരു അമ്മ കഥാപാത്രമായിരുന്നു നടി അവതരിപ്പിച്ചത്. അതേ സമയം സിനിമയില്‍ തനിക്ക് അവസരങ്ങള്‍ വന്നെങ്കിലും പലതും നഷ്ടപ്പെട്ട് പോവുകയായിരുന്നുവെന്ന് മുന്‍പൊരു പരിപാടിയില്‍ സോണിയ പറഞ്ഞിരുന്നു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെ ബാലതാരമായതിന് ശേഷം തനിക്കങ്ങനൊരു ഇമേജ് വന്നുവെന്നാണ് നടി പറയുന്നത്. എപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞ് നില്‍ക്കുന്ന മുഖമാണെന്ന കാരണത്താല്‍ നല്ല അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: sonia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X