Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
നീയും ഒരുപാട് കുട്ടികളെ പ്രസവിക്കരുത്; അമ്മ അഹാനയ്ക്ക് നല്കിയ ഉപദേശം
ഈ ലോക്ക് ഡൗണ്‍ കാലം ഏറ്റവുമധികം ആസ്വദിച്ച സെലിബ്രിറ്റി കുടുംബം ആരുടേതാണെന്ന് ചോദിച്ചാല്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരും പറയും, അത് കൃഷ്ണ കുമാറിന്റെ കുടുംബമാണെന്ന്. കൃഷ്ണ കുമാറും ഭാര്യയും നാല് പെണ് മക്കളും സോഷ്യല്‍ മീഡയിയല്‍ വളരെ സജീവമാണ്. അഹാനയുടെ ഉള്‍പ്പടെ എല്ലാ കുട്ടികളുടെയും ഡാന്‍സും പാട്ടും കളിയും ചിരിയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഈ കുടുംബം പങ്കുവയ്ക്കാറുണ്ട്. പോയി പോയി അവസാനം വിവാദങ്ങളിലേക്ക് വന്നത് വേറെ കാര്യം.
വീട്ടില്‍ ഒരുപാട് ആള്‍ക്കാരുള്ളത് നല്ല രസമല്ലേ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് അഹാന കൃഷ്ണ അമ്മ തനിക്ക് നല്കിയ ഒരു ഉപദേശത്തെ കുറിച്ച് പറഞ്ഞത്. ഒരുപാട് കുട്ടികള്‍ ഉണ്ടാവുന്നത് അമ്മ സിന്ദുവിന് ഇഷ്ടമല്ലായിരുന്നുവത്രെ. അന്നും ഇന്നും ഒരുപാട് കുട്ടികള്‍ ഉണ്ടാവുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും, അധികം കുട്ടികള്‍ വേണ്ട എന്ന ഉപദേശം തനിക്കും അമ്മ നല്‍കിയെന്നും കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.

Recommended Video
ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോള്‍ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളര്‍ന്ന് പോവും. അപ്പോള്‍ അമ്മ എന്റെയടുത്ത് പറയും, ഞാന്‍ നിനക്കൊരു ഉപദേശം തരാം, 'ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട' എന്ന്.
ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ജനിച്ച സമയത്ത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. അമ്മയും അച്ഛനും എവിടെയെങ്കലും പോവുമ്പോള്‍ കൈ കുഞ്ഞായ ഹന്‍സികയും എടുത്താണ് പോകുന്നത്. ഞങ്ങള്‍ മൂന്നിനെയും സ്കൂളില്‍ പറഞ്ഞുവിടും. അപ്പോള്‍ അവര്‍ക്ക് ഒരു ചെറുപ്പക്കാരായ ദമ്പതികളുടെ ഇമേജാണ് ഉണ്ടാവുന്നത്- ഹന്‍സിക ചിരിച്ചുകൊണ്ട് വീട്ടിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!