നടി സംയുക്ത മേനോൻ പേര് മാറ്റുന്നുവോ? ഇതെന്റെ വൃക്തിത്വത്തിന്റെ ഭാഗമാണെന്ന് താരം...
2015 ൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ടൊവിനോ തോമസ് ചിത്രമായ തീവണ്ടിയാണ് സംയുക്ത മേനോനെ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാക്കിയത്. തീവണ്ടി എന്ന ഒറ്റ ചിത്രം കൊണ്ട് സംയുക്ത പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഇന്നും നടിയെ പറ്റി ചോദിച്ചാൽ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തീവണ്ടിയിലെ ദേവിക എന്ന നാട്ടിൻപ്പുറത്തുക്കാരി പെൺകുട്ടിയെ ആയിരിക്കും.
തുടക്കത്തിൽ പേര് കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചലനം സൃഷ്ടിക്കാൻ സംയുക്തക്ക് കഴിഞ്ഞിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട പറയുകയായിരുന്നു. പഴയ നടിമാർ മടങ്ങി വരുന്ന സമയത്തായിരുന്നു പുതിയ സംയുക്തയുടെ എൻട്രി. സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ പേര് കൊണ്ട് സംയുക്ത പ്രേക്ഷകരുടെ ഇടയടിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു നടി പേരുമാറ്റത്തിന് ഒരുങ്ങുന്നു എന്നുള്ള വാർത്ത കൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത പേര് മാറ്റത്തെ കുറിച്ച് താരം.കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പേര് തന്റെ വ്യക്തതിത്വത്തിന്റെ ഭാഗമാണെന്നാണ് നടി പറയുന്നത്. സംയുക്ത എന്ന പേരിൽ പ്രശസ്തയായ ഒരു നായിക ഉണ്ടായിരുന്നതു കാരണം ഒരുപാട് ആളുകൾ തന്റെ പേര് മാറ്റുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും ഈ പേര് മാറ്റില്ലെന്നാണ് നടി പറയുന്നത്.

അഭിനയത്തിൽ ഒരു ട്രെയിനിംഗു തനിക്ക് ലഭിച്ചിട്ടില്ല. തീവണ്ടി എന്ന ചിത്രമാണ് കരിയറിന് ഒരു ഫോക്കസ് നൽകിയത്. അതിന് മുമ്പുള്ള സിനിമകളെ കുറിച്ച് കൂടുതൽ പറയുന്നില്ല. കാരണം ആ സമയത്ത് അഭിനയത്തെ കുറിച്ചോ സിനിമയെ കുറിച്ചോ സീരിയസ് ആയി ചിന്തിച്ചിരുന്നില്ല. പക്ഷെ ലില്ലിക്കും തീവണ്ടിക്കും വേണ്ടി നന്നായി ഹോം വർക്ക് ചെയ്തിരുന്നു. ഓരോ സീനും കൃത്യമായി വായിച്ച് പഠിച്ച ശേഷമാണ് അഭിനയിച്ചത്. ആ ഡയലോഗു

ഞാൻ അത്യാവശ്യം മോഡേണായ ആളാണ്. കഥക്കും തിരക്കഥക്കും അപ്പുറത്ത് ഒരു കഥാപാത്രത്തിന് ആവശ്യാമായ വേഷവും ഹെയർ സ്റ്റൈലുമൊക്കെ ഞാൻ ചെയ്ത കണ്ണാടിക്ക് മുന്നിൽ നിൽക്കും. ആ സമയത്ത് നമ്മുടെ മനസ്സിൽ ഒരു ഇമേജ് കിട്ടും. പിന്നെ ലെക്കോഷനിലെ അന്തരീക്ഷവും മറ്റുള്ളവരുടെ അഭിനയം തുടങ്ങിയ കാര്യങ്ങളും സ്വാധീനിക്കും. അതിന്റെ കൂടെ നമ്മുടെ പരിശ്രം കൂടയാകുമ്പോൾ പൂർണ്ണമായും ആ കഥാപാത്രമായി മാറാൻ സാധിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും സംയുക്ത പറയുന്നു.

എങ്ങനെ ഒരു കഥാപാത്രത്തെ വ്യത്യസ്തമായി ചെയ്യാമെന്നാണ് ഇപ്പോഴത്തെ പ്രധാന ആലോചന. അഭിനയത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കലാണ് പ്രധാന ജോലി, അടുത്ത ചിത്രം ചെയ്യുമ്പോൾ നടി എന്ന നിലയിൽ മറ്റൊരു തലത്തിലേക്ക ഉയരണമെന്നുണ്ട്. സിനിമയിൽ എന്നെ ഗൈഡ് ചെയ്യാൻ ആരുമില്ല സിനിമയെ കുറിച്ച് അറിയാവുന്ന കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് ആകെയുള്ളതെന്നും നടി പറഞ്ഞു.


Click it and Unblock the Notifications