ദുൽഖറിനെയും പ്രണവിനെയും പോലെയല്ല എന്റെ മക്കൾ, അതിന് കാരണം ഇതാണ്: സുരേഷ് ഗോപി

ആധുനിക മലയാള സിനിമയ്ക്ക് എന്നും ഉള്ളത് മൂന്ന് സൂപ്പർ താരങ്ങളാണ്. അത് മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയുമാണ്. ഇതിൽ ആദ്യം പറഞ്ഞ രണ്ടു പേരും ഇന്ന് അവരവരുടെ കരിയറിന്റെ പീക്കിലാണ്. പക്ഷെ സുരേഷ് ഗോപിയാവട്ടെ, രാഷ്രീയത്തിലേക്ക് ചുവടു വച്ച് കേന്ദ്ര മന്ത്രി പദം വരെയെത്തി നിൽക്കുകയാണ്. അതെ സമയം മൂവരുടെയും മക്കളും ഇന്ന് സിനിമയിൽ സജീവമാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ യുവ താരങ്ങളിൽ ഒരാളാണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, ഇന്ന് ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു.

സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും, മാധവ് സുരേഷും, ഇപ്പോൾ ഇൻഡസ്ട്രിയുടെ ഭാഗമായിക്കഴിഞ്ഞു. ചില ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഗോകുൽ ഇന്ന് മലയാളത്തിലെ മികച്ച യുവ നടന്മാരിൽ ഒരാളായിക്കഴിഞ്ഞു. ഇളയ മകൻ മാധവ് ആകട്ടെ, അടുത്തിടെയാണ് അഭിനയത്തിലേക്ക് ചുവട് വച്ചത്. കുറച്ചു കാലം മുൻപ് ഒരു അഭിമുഖത്തിൽ, തന്റെ മക്കൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും മക്കളുടെ പോലെയല്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Pranav Mohanlal  Suresh Gopi  Dulquer Salmaan
Photo Credit: Pranav Mohanlal, Suresh Gopi, Dulquer Salmaan / Instagram

"ഞാൻ വിനയം കൊണ്ട് പറയുന്നതല്ല... പക്ഷെ, യേശുദാസിന്റെ മകൻ പാടുന്നു എന്ന് പറയുമ്പോൾ വിജയ്ക്ക് ഉള്ള ഒരു ലോഡ്, മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖർ സൽമാന് ഉള്ള ഒരു ലോഡ്, പ്രണവ് മോഹൻലാലിന് ഉള്ള ഒരു ലോഡ്, അതെന്തായാലും എന്റെ മക്കൾക്ക് ഉണ്ടാവില്ല. അതിന് കാരണം, ഞാൻ അവരുടെ അത്രയൊന്നും വലിയ ഒരു താരമല്ല," സുരേഷ് ഗോപി വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. അത് കൊണ്ട്, തന്റെ മക്കളായ ഗോകുലും മാധവും, ഒരിക്കലും ദുൽഖറിനെയും പ്രണവിനെയും പോലെയല്ല എന്നും ആക്ഷൻ സൂപ്പർ സ്റ്റാർ വെളിപ്പെടുത്തി.

അച്ഛന്റെ വാക്കുകൾ ശരി വച്ച ഗോകുൽ സുരേഷ്, അദ്ദേഹം തനിക്ക് ഒരിക്കലും ഒരു പ്രെഷറും തന്നിട്ടില്ല എന്നാണ് പറഞ്ഞത്. "അച്ഛൻ സ്വന്തം കരിയറിൽ തന്നെ അങ്ങനെ ഒരു പ്രെഷർ എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ, ഞങ്ങളുടെ അടുത്തും ആ പ്രെഷർ തന്നിട്ടില്ല. "നിനക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്തം ഉണ്ട്, നീ അച്ഛനെ നിരാശപ്പെടുത്തരുത്," എന്നൊന്നും പറഞ്ഞിട്ടില്ല. ഞങ്ങളെ ടെൻഷൻ അടിപ്പിച്ചിട്ടേയില്ല. അതിപ്പോ പഠിത്തത്തിന്റെ കാര്യമാവട്ടെ - സ്കൂൾ, കോളേജ്, ഇപ്പോൾ ജോലി, സിനിമ, അങ്ങനെയൊരു സമ്മർദ്ദം തന്നിട്ടേയില്ല," സുരേഷ് ഗോപിയുടെ മൂത്ത മകനായ യുവ നടൻ വിശദീകരിച്ചു.

Dulquer Salmaan with Madhav and Gokul
Photo Credit: Madhav Suresh / Instagram

ഗോകുൽ സുരേഷ് 2016ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ പിന്നീട് നായക വേഷങ്ങൾക്കായി വാശി പിടിക്കാതെ, പല സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്ത യുവ നടൻ ശ്രദ്ധേയനായി. തന്റെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം പാപ്പൻ എന്ന ചിത്രത്തിലും, മമ്മൂട്ടിക്കൊപ്പം മാസ്റ്റർപീസ്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങളിലും, ഗോകുൽ വേഷമിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലെ നടന്റെ പ്രകടനം വലിയ പ്രശംസകൾ നേടിയിരുന്നു.

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ, അത്ര നല്ല പ്രതികരണമല്ല യുവ നടന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രണ്ടാമത്തെ സിനിമയായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള പുറത്തിറങ്ങിയിട്ടും ഇത് തന്നെയാണ് അവസ്ഥ. മുൻപ് തന്നെ യുവ നടൻ തന്റെ അഭിമുഖങ്ങളിലെ പൃഥ്വിരാജ് സുകുമാരനെ ഓർമിപ്പിക്കുന്ന സംസാര രീതി കൊണ്ട് ട്രോളുകളുടെ ഇരയായിരുന്നു. ആദ്യ സിനിമയിലെ നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയായതോടെ അത് പതിന്മടങ്ങായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X