twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ ഇറങ്ങുന്നത് വരെ മതി, പാറുവിന് മുന്നില്‍ പൃഥ്വിയുടെയും നിര്‍മ്മാതാവിന്റെയും അഭ്യര്‍ത്ഥന, കാണൂ!

    |

    പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയുടെ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കസബയിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമര്‍ശിച്ചതുമായി ടബന്ധപ്പെട്ട് പാര്‍വതിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ചിത്രത്തിന്റെ ടീസറിനും ഗാനങ്ങള്‍ക്കും ഡിസ് ലൈക്കുകളായിരുന്നു കൂടുതലും ലഭിച്ചത്. ഡിസ് ലൈക്ക് നേടിയാണ് ഈ സിനിമ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

    യുവസഖാക്കളൊക്കെ അടങ്ങിയ സ്ഥിതിക്ക് ഇനി മുതിര്‍ന്ന സഖാവിന്റെ ഊഴം, പരോളുമായി ഇക്ക കളത്തിലേക്ക്, കാണൂ!യുവസഖാക്കളൊക്കെ അടങ്ങിയ സ്ഥിതിക്ക് ഇനി മുതിര്‍ന്ന സഖാവിന്റെ ഊഴം, പരോളുമായി ഇക്ക കളത്തിലേക്ക്, കാണൂ!

    നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍രെ ട്രെയിലര്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മമ്മൂക്കയ്ക്ക് നന്ദി എന്ന് കുറിച്ചതിന് ശേഷമാണ് താരം ട്രെയിലര്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ പാര്‍വതി ട്രെയിലര്‍ ഷെയര്‍ ചെയ്തപ്പോള്‍ താങ്ക് യൂ മമ്മൂട്ടി എന്നായിരുന്നു ആദ്യം കുറിച്ചിരുന്നത്. ഇത് കണ്ടതോടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു. ട്രോളര്‍മാരും താരത്തെ വെറുതെ വിട്ടിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

    തെറ്റുതിരുത്തി രംഗത്തെത്തി

    തെറ്റുതിരുത്തി രംഗത്തെത്തി

    മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞാണ് പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. മോഹന്‍ലാലടക്കമുള്ള താരങ്ങള്‍ മമ്മുക്ക എന്ന് സംബോധന ചെയ്യുന്നതിനിടയിലാണ് പാര്‍വതി അദ്ദേഹത്തെ മമ്മൂട്ടി എന്ന് സംബോധന ചെയ്തത്. സംഭവം വിവാദമായെന്ന് മനസ്സിലാക്കി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പോസ്റ്റില്‍ തിരുത്ത് വരുത്തുകയായിരുന്നു താരം. മമ്മൂട്ടി സര്‍ എന്നാണ് തിരുത്തിയത്.

    കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ചു

    കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ചു

    കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്ന പതിവ് ശൈലിയിലൂടെയാണ് ഇത് സാധിച്ചെതന്നതാണ് ഏട്ടന്‍ ഫാന്‍സിന്റെ അവകാശവാദം. പറഞ്ഞുവന്നത് പാര്‍വതിയുടെ തിരുത്തിനെക്കുറിച്ചാണ്.

    ആരാധകരാണ് ശരിക്കും ഞെട്ടിയത്

    ആരാധകരാണ് ശരിക്കും ഞെട്ടിയത്

    അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ താരത്തിന് വേണ്ടത്ര ബഹുമാനം നല്‍കാതിരുന്ന പാര്‍വതിയുടെ നിലപാടില്‍ ശരിക്കും ആരാധകരാണ് ഞെട്ടിയത്. പ്രായത്തെ ഓര്‍ത്തെങ്കിലും അദ്ദേഹത്തെ ബഹുമാനിക്കാമായിരുന്നില്ലേയെന്നായിരുന്നു പലരുടെയും സംശയം.

    ഭാവിയിലേക്കുള്ള പരിശീലനം

    ഭാവിയിലേക്കുള്ള പരിശീലനം

    ഭാവിയില്‍ മമ്മൂട്ടിയുടെ അമമ്മയായും മുത്തശ്ശിയായും അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടു്പ്പിലാവാം ഇത്തരത്തിലൊരു സംബോധനയെന്ന് പറഞ്ഞാണ് ചിലര്‍ ആസ്വസിക്കുന്നത്. ഈ സംബോധന കാരണം ചില്ലറ പൊല്ലാപ്പൊന്നുമല്ല പാര്‍വതി പിടിച്ചത്.

    വെറുപ്പിന് പിന്നിലെ കാരണം

    വെറുപ്പിന് പിന്നിലെ കാരണം

    നല്ലൊരു അഭിനേത്രിയായിട്ട് കൂടി പാര്‍വതിയെ പ്രേക്ഷകര്‍ വെറുക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ ംബോധനയും പാര്‍വതിയുടെ സംബോധനയും നോക്കൂ, ഈ വ്യത്യാസമാണ് താരത്തിനെ വെറുക്കുന്നതിന് പിന്നിലെ കാരണം.

    സ്വന്തം സഹോദരി

    സ്വന്തം സഹോദരി

    മമ്മൂട്ടിക്കൊപ്പം പേരന്‍പില്‍ അഭിനയിച്ച ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ തങ്ങളുടെ സ്വന്തം സഹോദരിയാണെന്നാമ് ഫാന്‍സ് പ്രവര്‍ത്തകര്‍ അവകാശപ്പെടു്‌നനത്. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത സിനിമയിലേക്ക് അഞ്ജലിയെ നിര്‍ദേശിച്ചത് മമ്മൂട്ടിയായിരുന്നു.

    കസബയില്‍ അവതരിപ്പിച്ചത്

    കസബയില്‍ അവതരിപ്പിച്ചത്

    രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിനിടയിലാണ് പാര്‍വതി കസബയ്‌ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയിലെ സ്ത്രീവിരുദ്ധതയെയായിരുന്നു താരം ചോദ്യം ചെയ്തത്. മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സ്‌കറിയയുടെ കഥാപാത്രത്തിനെ വിമര്‍ശിച്ചതോടെയാണ് ആരാധകര്‍ ഒന്നടങ്കം താരത്തിനെതിരെ തിരഞ്ഞത്.

    മൈ സ്‌റ്റോറിക്ക് ഡിസ് ലൈക്ക്

    മൈ സ്‌റ്റോറിക്ക് ഡിസ് ലൈക്ക്

    പൃഥ്വിയും പാര്‍വതിയും നായികനായകന്‍മാരായെത്തിയ മൈ സ്റ്റോറിക്ക് ലഭിച്ചത്ര ഡിസ് ലൈക്ക് സമീപകാലത്തിറങ്ങിയ ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. പാര്‍വതിയുടെ വിമര്‍ശനമായിരുന്നു ഈ സംഭവത്തിലേക്ക് നയിച്ചത്. അതുകൊണഅട് തന്നെയാണ് മമ്മൂട്ടിയിലൂടെ അത് തിരുത്താമെന്ന് അണിയറപ്രവര്‍ത്തകര്‍ കരുതിയത്.

    കൂടെ നിന്നവരുടെ അവസ്ഥ

    കൂടെ നിന്നവരുടെ അവസ്ഥ

    അന്ന് പാര്‍വതിക്കൊപ്പം നിന്നവര്‍ക്കൊക്കെ ഇപ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ. പാര്‍വതി എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, അതിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കാതിരുന്നാ മതിയെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതെന്നാണ് ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്.

    റിലീസ് വരെ മിണ്ടാതിരിക്കാമോ?

    റിലീസ് വരെ മിണ്ടാതിരിക്കാമോ?

    സിനിമ പുറത്തിറങ്ങുന്നത് വരെ മിണ്ടാതിരിക്കാന്‍ കഴിയുമോയെന്നാണ് ചിത്രത്തിലെ നായകനായ പൃഥ്വിരാജിന് പാര്‍വതിയോട് അപേക്ഷിക്കാനുള്ളത്. പാര്‍വതിയോടുള്ള അനിഷ്ടം ചിത്രത്തിലെ മുഴുവന്‍ പേരെയുമാണ് ബാധിക്കുന്നത്.

    ഫെമിനിച്ചിയെന്ന പേര്

    ഫെമിനിച്ചിയെന്ന പേര്

    കസബ വിവാദത്തിന് ശേഷമാണ് പാര്‍വതിക്ക് ഫെമിനിച്ചിയെന്ന പേര് വീണത്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിലെല്ലാം ഫെമിനിച്ചി പാറുവെന്നാണ് സംബോധന.

     ഡിസ് ലൈക്ക് നില്‍ക്കുമെന്ന് കരുതരുത്

    ഡിസ് ലൈക്ക് നില്‍ക്കുമെന്ന് കരുതരുത്

    മമ്മൂട്ടി ട്രെയിലര്‍ പുറത്തുവിട്ടുവെന്ന് കരുതി മൈ സ്റ്റോറിക്കെതിരെയുള്ള ഡിസ് ലൈക്ക് നിലയ്ക്കുമെന്ന് കരുതരുതെന്ന മുന്നറിയിപ്പും ആരാധകര്‍ പാര്‍വതിക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നത്.

    എന്തിനെന്റെ പുറകെ വരുന്നു?

    എന്തിനെന്റെ പുറകെ വരുന്നു?

    മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നു, എന്നിട്ടും എല്ലാവരും എന്തിനാണ് തന്റെ പുറകിലേക്ക് മാത്രം വരുന്നതെന്നാണ് പാര്‍വതിയുടെ ചോദ്യം. ഇത് ട്രോളര്‍മാരെ മാത്രം ഉദ്ദേശിച്ചുള്ള ചോദ്യമാണ്.

    ഇങ്ങനെയാണെന്ന് അറിഞ്ഞില്ലാരുന്നു

    ഇങ്ങനെയാണെന്ന് അറിഞ്ഞില്ലാരുന്നു

    വെറുടെ ട്രെയിലര്‍ ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ല, മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയെ പേര് വിളിച്ച് സംബോധന ചെയ്ത പാര്‍വതിയെക്കുറിച്ച് മെഗാസ്റ്റാറിന് തോന്നിയത് ഇതാണ്.

     നിര്‍മ്മാതാവിന്റെ ചോദ്യം

    നിര്‍മ്മാതാവിന്റെ ചോദ്യം

    പൃഥ്വിരാജ് മമ്മുക്കയെന്നാണ് സംബോധന ചെയ്തത്. എന്നാല്‍ പാര്‍വതിയോ, തന്നെ കുത്തുപാളയെടുപ്പിക്കാനുള്ള പുറപ്പാടിലാണോ പാര്‍വതിയെന്നുള്ള സന്ദേഹത്തിലാണ് നിര്‍മ്മാതാവ്.

    ഇനി മിണ്ടരുത്

    ഇനി മിണ്ടരുത്

    തന്നെ കുത്തുപാളയെടുപ്പിക്കനായി ഇറങ്ങിയ പാര്‍വതിക്ക് മുന്നില്‍ അന്ത്യശാസനം നല്‍കുകയാണ് നിര്‍മ്മാതാവ്. ഇനി സിനിമ റിലീസ് ചെയ്യുന്നത് വരെ മിണ്ടാതിരിക്കണമെന്നാണ് നിര്‍ദേശം.

    വളര്‍ത്തുദോഷമെന്ന് വിശേഷിപ്പിക്കാം

    വളര്‍ത്തുദോഷമെന്ന് വിശേഷിപ്പിക്കാം

    മോഹന്‍ലാല്‍ വരെ മമ്മുക്കയെന്ന് സംബോധന ചെയ്യുമ്പോള്‍ മമ്മൂട്ടി എന്ന് വിളിച്ച പാര്‍വതിയുടെ സംബോധനയെ വളര്‍ത്തുദോഷമായി കരുതാമെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

    ഡെക്കറേഷനൊന്നും വേണ്ട

    ഡെക്കറേഷനൊന്നും വേണ്ട

    മമ്മുക്കയെന്നാണ് എല്ലാവരും വിളിക്കുന്നതെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ മമ്മൂട്ടി, അത് മതി കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ടെന്നാണ് പാര്‍വതിയുടെ വാദം.

    പേര് അത് തന്നെയല്ലേ?

    പേര് അത് തന്നെയല്ലേ?

    മമ്മൂട്ടിയെന്ന പേര് തന്നെയാണല്ലോ ടാഗ് ചെയ്യുമ്പോള്‍ കൊടുത്തത്. പിന്നെന്തിനാണ് എല്ലാവരും തന്റെ നേര്‍ക്ക് വിമര്‍ശനവുമായി എത്തുന്നത്. ഫാന്‍സ് അസോസിയേഷനും മമ്മൂട്ടി എന്ന് തന്നെയല്ലേ എഴുതിയത്.

    English summary
    Mammootty released My Story trailer, Parvathy gets again trolled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X