ഭാര്യ എറ്റവും സുന്ദരിയായത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്! സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂക്കയ്‌ക്കൊപ്പം തന്നെ ഭാര്യ സുല്‍ഫത്തും മക്കളായ സുറുമിയും ദുല്‍ഖര്‍ സല്‍മാനുമൊക്കെ എല്ലാവര്‍ക്കും സുപരിചിതരാണ്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുളള താരമാണ് മമ്മൂക്ക. ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും മമ്മൂക്ക വീട്ടില്‍ തന്നെയായിരുന്നു. തന്റെ കരിയറില്‍ തന്നെ ആദ്യമായാണ് സൂപ്പര്‍താരം ഇത്രയും കാലം വീട്ടില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ 69ാം പിറന്നാളും കുടുബത്തോടൊപ്പമാണ് മെഗാസ്റ്റാര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗായി മാറിയിരുന്നു. വാപ്പിച്ചിക്ക് സ്‌നേഹ ചുംബനം നല്‍കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മകള്‍ സുറുമിയായിരുന്നു ഇത്തവണ മമ്മൂക്കയുടെ പിറന്നാള്‍ കേക്ക് ഒരുക്കിയത്.

ഇക്കഴിഞ്ഞ മേയിലായിരുന്നു 41ാം വിവാഹ വാര്‍ഷികവും മമ്മൂക്ക ആഘോഷിച്ചിരുന്നത്. 1979 മേയ് ആറിനായിരുന്നു മമ്മൂക്ക സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. അന്ന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. തുടര്‍ന്ന് വിവാഹ ശേഷം ഒന്നു രണ്ട് വര്‍ഷത്തിനുളളില്‍ മലയാളത്തില്‍ എറ്റവും തിരക്കുളള നടന്‍മാരില്‍ ഒരാളായി മമ്മൂട്ടി മാറിയിരുന്നു.

നടനാകാനുളള തന്റെ ശ്രമങ്ങള്‍ക്ക് ഭാര്യ നല്‍കിയ പിന്തുണയെ കുറിച്ചെല്ലാം മമ്മൂട്ടി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം കൈരളി ടിവിയുടെ പരിപാടിയില്‍ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. പരിപാടിയില്‍ അവതാരകരില്‍ ഒരാളുടെ ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയമായത്.

ഭാര്യ എറ്റവും സുന്ദരിയായത് കൊണ്ടാണ് താന്‍ കല്യാണം കഴിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. എനിക്ക് എറ്റവും ഇഷ്ടപ്പെട്ട പെണ്ണാണ്. നമുക്ക് ഇഷ്ടമായത് കൊണ്ടാല്ലോ ഒരാളെ കല്യാണം കഴിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നത്. മമ്മൂക്ക പറയുന്നു. ഇതുവരെ ഒപ്പം അഭിനയിച്ച നടിമാരില്‍ എറ്റവും സുന്ദരിയായ നായിക ആരാണെന്നായിരുന്നു അടുത്തയാള്‍ മമ്മൂട്ടിയോട് ചോദിച്ചത്.

ഇതിന് മറുപടിയായി കുഴപ്പിക്കുന്ന ചോദ്യമാണല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അഭിനയിക്കുന്ന നടിമാരുടെ എറ്റവും വലിയ സൗന്ദര്യം അവരുടെ അഭിനയമാണെന്ന് മമ്മൂട്ടി പറയുന്നു. ഇപ്പോള്‍ കാണാന്‍ നല്ല ഭംഗിയുളള ആള്‍ നല്ലവണം അഭിനയിക്കണമെന്നില്ല. എറ്റവും നന്നായിട്ട് അഭിനയിക്കുന്ന നടിയാണ് എറ്റവും സുന്ദരിയായ നടി. അഭിനയമാണ് അവരുടെ സൗന്ദര്യം. അങ്ങനെ നിങ്ങള്‍ക്കൊക്ക ആരെയാണോ തോന്നിയത്. അവരാണ് എന്റെയും ഇഷ്ട നടി. മമ്മൂട്ടി പറഞ്ഞു.
Recommended Video

അതേസമയം കഴിഞ്ഞ ദിവസം നിരവധി പേരാണ് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. ആശംസകള്‍ക്കെല്ലാം നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പിറന്നാളിന് പിന്നാലെ ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ച ജന്മദിനം കൂടിയായിരുന്നു മമ്മൂക്കയുടെത്. സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ ആറാം തിയ്യതി മുതല്‍ സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.


Click it and Unblock the Notifications