ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

By Meera Balan

ചില നായികമാര്‍ ഇനി അവര്‍ എത്ര വയസായാലും ആരാധകര്‍ക്ക് അവരോടുള്ള സ്‌നേഹത്തിന് കുറവൊന്നും ഇല്ല. അതുപോലെയാണ് വളരെ ചെറുപ്പത്തിലേ മരിയ്ക്കുന്ന ചില നായികമാരും. ഈ നായികമാരെ ആരാധകര്‍ ഇപ്പോഴും ഒരുപാട് സ്‌നേഹിയ്ക്കുന്നു. മോനിഷ മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും അവരെ സ്‌നേഹിയ്ക്കുന്ന ഒരുപാട് ആരാധകരുണ്ട്.

ബോളിവുഡിലുമുണ്ട് ഇത്തരത്തില്‍ വളരെ ചെറുപ്പത്തിലേ മരിച്ച നായികമാര്‍. മീന കുമാരി മുതല്‍ ജിയ ഖാന്‍ വരെ. എന്നാല്‍ പല മരണങ്ങളുടേയും കാരണം വ്യക്തമല്ല. ചെറുപ്പത്തിലേ മരണപ്പെട്ട ചില നായികമാരെ കാണൂ

മീന കുമാരി

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

ബോളിവുഡിലെ സൂപ്പര്‍ നായികയായ മീന കുമാരി പിന്നീട് ദുരന്ത നായികയാവുകയായിരുന്നു. അമിതമായ മദ്യപാനത്തെത്തുടര്‍ന്ന് ലിവര്‍ സിറോസിസ് ബാധിച്ച് 40മത്തെ വയസിലാണ് മീന കുമാരി മരിയ്ക്കുന്നത്. ഇവര്‍ മരണപ്പെടുമ്പോഴും പകീസ എന്ന എന്ന മീന കുമാരിയുടെ ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടുകയായിരുന്നു

മധുബാല

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു മധുബാല. 36മത്തെ വയസില്‍ അസുഖം ബാധിച്ചതാണ് ഇവര്‍ മരിയ്ക്കുന്നത്

സ്മിത പാട്ടീല്‍

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

ബോളിവുഡിലെ കഴിവുറ്റ അഭിനേത്രികളില്‍ ഒരാളായിരുന്നു സ്മിത പാട്ടില്‍. പ്രസവത്തെത്തുടര്‍ന്നാണ് 31മത്തെ വയസില്‍ സ്മിത മരിയ്ക്കുന്നത്.

പര്‍വീന്‍ ബാബി

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

ബോളിവുഡിലെ ഗ്ളാമര്‍ ദിവയായിരുന്നു പര്‍വീന്‍. ജുഹുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തികയായിരുന്നു ഈ നടിയെ മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു ഇവരുടെ മൃതദേഹത്തിന്. 55മത്തെ വയസിലാണ് പര്‍വീന്‍ മരിയ്ക്കുന്നത്

ദിവ്യ ഭാരതി

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

പത്തൊന്‍പതാമത്തെ വയസിലാണ് ദിവ്യ ഭാരതി മരിയ്ക്കുന്നത്. നിര്‍മാതാവായ സജീദ് നദിയാദ് വാലയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണു മരിയ്ക്കുകയായിരുന്നെന്നാണ് പറയപ്പെട്ടത്. എന്നാല്‍ ഇന്നും ദിവ്യ ഭാരതിുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിയ്ക്കുകയാണ് ആരാധകര്‍ ഉള്‍പ്പടെയുള്ളവര്‍.

നഫീസ ജോസഫ്

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് നടിയും മോഡലുമായ നഫീസ ജോസഫ് ആത്മഹത്യ ചെയ്യുന്നത്. മരിയ്ക്കുമ്പോള്‍ 28 വയസായിരുന്നു നഫീസയ്ക്ക്

ജിയ ഖാന്‍

ഈ നായികമാരുടെ മരണം ആരാധകരെ ഞെട്ടിച്ചു

ബോളിവുഡിനെ ഏറ്റവും ഒടുവില്‍ ഞെട്ടിച്ച മരണങ്ങളില്‍ ഒന്നായിരുന്നു ജിയ ഖാന്റേത്. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25 മത്തെ വയസിലാണ് ജിയ മരിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X