ഞാനല്ല, ഐശ്വര്യ റായിയെ വരെ വീഴും; കാന്ത ശക്തി പോലെയാണ്, നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ പ്രണയത്തെ കുറിച്ച് ഭാര്യ
അന്തരിച്ച നടന്‍ എന്‍എഫ് വര്‍ഗീസിന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ റോസിയും നാല് മക്കളും. ആഴ്ചകള്‍ക്ക് മുന്‍പാണ് വര്‍ഗീസിന്റെ പേരില്‍ മക്കള്‍ നിര്‍മ്മിച്ച സിനിമ പുറത്തിറങ്ങുന്നത്. പ്യാലി എന്ന് പേരിട്ടിരിക്കുന്ന സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ വ്യത്യസ്ത കഥയുമായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയത്.
അതേ സമയം ഭര്‍ത്താവിനെ കുറിച്ചും തങ്ങളുടെ പ്രണയകാലത്തെ കുറിച്ചും എന്‍എഫ് വര്‍ഗീസിന്റെ ഭാര്യ മനസ് തുറക്കുകയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന കാന്തിക ശക്തി തന്റെ ഭര്‍ത്താവിന് ഉണ്ടായിരുന്നതായിട്ടാണ് റോസി പറയുന്നത്. വളരെ കുറഞ്ഞ് സമയത്തിനുള്ളിൽ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

'പ്രീഡ്രിഗ്രിയ്ക്ക് ഞാന്‍ പഠിക്കുന്ന കോളേജില്‍ പുള്ളിക്കാരന്‍ ബികോമിന് ചേര്‍ന്നു. ഇലക്ഷന്‍ സമയത്ത് ആണ്‍കുട്ടികള്‍ക്ക് എല്ലായിടത്തും കയറി വരാം. അങ്ങനെ നോട്ടീസുമായി വന്നതാണ്. അങ്ങനെ ഒരീസം എന്റെ കൂട്ടുകാരിയുടെ അടുത്ത് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എന്റെ വീട്ടില്‍ അതൊന്നും സമ്മതിക്കില്ലെന്ന് ഞാനും പറഞ്ഞു.
പക്ഷേ പുള്ളിയൊരു കാന്തിക ശക്തിയുള്ള മനുഷ്യനാണ്.
അദ്ദേഹം വേണമെങ്കിൽ ഐശ്വര്യ റായിയെ വരെ വളയ്ക്കും. അതിനുള്ള കഴിവുണ്ടെന്നാണ്' ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ റോസി പറയുന്നത്.
അതേ സമയം 'മമ്മി അതില്‍ പിന്നിലാണോ എന്ന്' തമാശരൂപേണ മരുമകന്‍ റോസിയോട് ചോദിക്കുന്നു. തന്റെ പ്രണയത്തെ മക്കള്‍ കളിയാക്കി പറയുന്നത് അങ്ങനെയാണെന്നാണ് താരപത്‌നിയുടെ മറുപടി.

എന്‍ എഫ് വര്‍ഗീസിന്റെ കഴിവുകളെ കുറിച്ച് ചോദിച്ചാല്‍.. 'നല്ല ബുദ്ധിയുള്ള ആളാണ് എന്‍എഫ് വര്‍ഗീസ്. നന്നായി പ്രസംഗിക്കും, നന്നായി അഭിനയിക്കും, കോളേജില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെ ആയിരുന്നു. പക്ഷേ പുള്ളിയുടെ അഭിനയം കോളേജില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല. ജോലി ചെയ്താണ് പുള്ളി പഠിച്ചിരുന്നത്. സാറുമാര്‍ക്കൊക്കെ വലിയ കാര്യമാണ്. കോളേജിലെ സ്റ്റാറാണ് അദ്ദേഹം. ഞാന്‍ മാത്രമല്ല വേറെ ആരാണെങ്കിലും അദ്ദേഹത്തിലേക്ക് വീണ് പോവുമായിരുന്നു' എന്നാണ് താരപത്‌നി അഭിപ്രായപ്പെടുന്നത്.

അന്നത്തെ പ്രണയത്തെ കുറിച്ചും റോസി വെളിപ്പെടുത്തി.. 'ശരിക്കും അത് ദിവ്യ പ്രേമമാണെന്ന് പറയാം. അന്ന് ഫോണൊന്നും ഇല്ലല്ലോ. ഇന്നത്തതേത് പോലെ ഹോട്ടലില്‍ പോവുകയോ, സിനിമയ്ക്ക് പോവുകയോ ഒന്നുമില്ല. വല്ലപ്പോഴും കത്ത് എഴുതും. എന്റെ വീട്ടില്‍ പിടിക്കുമെന്ന പേടി കൊണ്ട് കൂട്ടുകാരിയ്ക്കാണ് കത്ത് അയക്കുന്നത്. അവളത് എനിക്ക് കൊണ്ട് തരും. അങ്ങനെയായിരുന്നു ഞങ്ങളുടെ പ്രണയമെന്ന്' റോസി പറയുന്നു.

1978 ലാണ് എന്‍ എഫ് വര്‍ഗീസും റോസിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇവര്‍ക്ക് സോഫിയ, സോണി, സുമിത, സൈറ എന്നിങ്ങനെ നാല് മക്കളാണുള്ളത്.


Click it and Unblock the Notifications