ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ചിത്രമടക്കം പങ്കുവെച്ച് താരദമ്പതിമാര്‍

കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ നടിമാര്‍ക്ക് പിന്നാലെ മറ്റൊരു നടി കൂടി അമ്മയാവാന്‍ പോവുന്ന സന്തോഷം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസനന്ദനിയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം രണ്ട് ദിവസം മുന്‍പ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ നടി ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോടെ അവസാനമായിരിക്കുകയാണ്.

അനിതയും ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമായി ഡേറ്റിംഗ് ആരംഭിച്ച സമയം മുതല്‍ വിവാഹനിശ്ചയവും, വിവാഹവും, ഒടുവില്‍ ഗര്‍ഭിണിയാകുന്നത് വരെയുള്ള നിമിഷങ്ങളും ഉള്‍പ്പെടുത്തിയുള്ള വീഡിയോ ആയിരുന്നു പുറത്ത് വിട്ടത്. അതിനൊപ്പം നിറവയറില്‍ നില്‍ക്കുന്ന അനിതയുടെ ഫോട്ടോഷൂട്ടും നടത്തിയിരുന്നു. താരദമ്പതിമാര്‍ ഒന്നിച്ചെത്തിയ ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇപ്പോഴിതാ ഇരുവരെയും കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് വൈറലാവുന്നത്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അനിത ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് പറയുന്നതിന് മുന്‍പ് താന്‍ നാല് തവണ പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്നും അന്നൊക്കെ വീര്‍ത്ത് വരുന്ന വയര്‍ ആരും കാണാതെ മറച്ച് പിടിക്കാന്‍ താന്‍ വിജയിച്ചുവെന്നുമാണ് അനിത ഇപ്പോള്‍ പറയുന്നത്. അത്തരത്തില്‍ നാല് തവണ പുറത്ത് വന്നപ്പോള്‍ എടുത്ത അനിതയുടെ ചിത്രങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

നടിയെ കണ്ടിട്ടും ഗര്‍ഭിണിയാണോന്ന് ആരും തിരിച്ചറിയുകയോ ചോദിക്കുകയോ ചെയ്തിരുന്നില്ല. നാല് തവണയാണ് വീര്‍ത്ത് വരുന്ന വയറ് കാണാതെ നിങ്ങളെ ഞാന്‍ പറ്റിച്ചത്. കഷ്ടം തന്നെ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ അനിത കൊടുത്ത ക്യാപ്ഷന്‍. വയറ് ആരും പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ ലൂസുള്ള വസ്ത്രങ്ങളായിരുന്നു പുറത്തിറങ്ങിയ ദിവസങ്ങളില്‍ നടി ധരിച്ചത്. അതിനാല്‍ തന്നെ പെട്ടെന്ന് അനിത ഗര്‍ഭിണിയാണെന്ന് ആരും തിരിച്ചറിയില്ലായിരുന്നു.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

അനിതയുടെ തമാശ നിറഞ്ഞ പോസ്റ്റ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നും സ്മൃതി ഖന്ന, റിധിമ പണ്ഡിറ്റ്, മുക്തി മോഹന്‍, എന്നിവരെല്ലാം അനിതയുടെ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു നടി റിധിമയുടെ കമന്റ്. ഈ വര്‍ഷം തുടക്കത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ നടി സ്മൃതി തന്റെ ഗര്‍ഭാകാലം ആരും അറിഞ്ഞിരുന്നില്ലെന്ന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു.

Recommended Video

Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam
 വിവാഹ വാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

ഗര്‍ഭിണിയാണെന്ന് വിവരം പുറത്ത് വിട്ട പോസ്റ്റില്‍ തങ്ങളുടെ പ്രണയകഥ അനിതയുടെ ഭര്‍ത്താവ് രോഹിത് പങ്കുവെച്ചിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. സൗഹൃദം പ്രണയത്തിന് വഴിമാറി. ഇപ്പോഴിതാ ആദ്യത്തെ കുട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ 2013 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് ഏഴാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്നുള്ള കാര്യം കൂടി രോഹിത് പങ്കുവെച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രത്തിനൊപ്പമാണ് വാര്‍ഷികത്തിന്റെ ആശംസകള്‍ രോഹിത് അറിയിച്ചിരിക്കുന്നത്.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X