twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതുവരെ സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ലെന്ന് നടന്‍ മിനോണ്‍; അച്ഛനും അമ്മയും എടുത്ത തീരുമാനമാണെന്ന് നടന്‍

    |

    ബാലതാരമായി അഭിനയ രംഗത്തേക്കെത്തി ശ്രദ്ധേയനായി മാറിയ താരമാണ് മിനോണ്‍. ആദ്യമായി അഭിനയിച്ച സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തിരുന്നു. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന സിനിമയിലെ പ്രകടന മികവാണ് മിനോണിനെ തേടി പുരസ്‌കാരങ്ങള്‍ എത്തിയതിന് പിന്നില്‍.

    നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലൂടെയാണ് മിനോണ്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാവുന്നത്. മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട അഭിമന്യൂവിന്റെ കഥ പറഞ്ഞ സിനിമയിലൂടെ മിനോണ്‍ പ്രേക്ഷക പ്രശംസ നേടിയെടുത്തു. അതേ സമയം താനിത് വരെ സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

    എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിനോണ്‍. സ്‌കൂളില്‍ പോയിട്ടില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി വായിക്കാം..

    ഇതിന്റെ തുടക്കം സ്‌കൂളില്‍ വിടേണ്ടെന്ന് അച്ഛനും അമ്മയും തീരുമാനിച്ചത് മുതലാണ്

    'ഇതിന്റെ തുടക്കം സ്‌കൂളില്‍ വിടേണ്ടെന്ന് അച്ഛനും അമ്മയും തീരുമാനിച്ചത് മുതലാണെന്നാണ് മിനോണ്‍ പറയുന്നത്. അവര്‍ വിദ്യഭ്യാസ പ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള കാഴ്ചപാടുകള്‍ ഉള്ളത് കൊണ്ടാണ് മക്കളെ സ്‌കൂളില്‍ വിടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചത്. മാത്രമല്ല നല്ല രീതിയില്‍ വളര്‍ത്താന്‍ പറ്റുമെന്ന തോന്നലും അവര്‍ക്കുണ്ടായി.

    പത്ത് വയസ് വരെ സ്‌കൂളിലൊന്നും വിടാതെ പിന്നെ ഞങ്ങള്‍ക്ക് പഠിക്കണമെന്ന് തോന്നുകയാണെങ്കില്‍ പോവട്ടെ എന്നാണ് അവര്‍ കരുതിയിരുന്നത്. ഈ കാലയളവില്‍ കാട് കാണിക്കുകയും ഒത്തിരി യാത്ര ചെയ്യിപ്പിക്കുകയും ചെയ്തു'.

    ശ്രുതിയുമായി വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കാറില്ല; പ്രണയത്തെ കുറിച്ച് കാമുകൻ ശാന്തനുശ്രുതിയുമായി വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കാറില്ല; പ്രണയത്തെ കുറിച്ച് കാമുകൻ ശാന്തനു

    എഴുതാനും വായിക്കാനുമൊക്കെ അവര്‍ തന്നെ പഠിപ്പിച്ചു

    എഴുതാനും വായിക്കാനുമൊക്കെ അവര്‍ തന്നെ പഠിപ്പിച്ചു. ശരിക്കും പഠിക്കാന്‍ ഇഷ്ടമുള്ള വ്യക്തികളാക്കി മാറ്റി വളര്‍ത്തുകയാണ് ചെയ്തത്. സ്‌കൂളില്‍ പോവാതെ അച്ഛനമ്മമാരുടെ ശിക്ഷണത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന് പഠിച്ചു. സംശയങ്ങള്‍ അവരോട് ചോദിച്ച് ഓരോന്ന് പഠിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് തരികയും അറിയാത്തത് അറിയില്ലെന്ന് തന്നെ പറയുകയുമൊക്കെ ചെയ്തിരുന്നതായി' മിനോണ്‍ പറയുന്നു.

    'ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്, അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം'; സിദ്ദിഖ്'ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്, അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം'; സിദ്ദിഖ്

    എട്ട് വയസ് മുതല്‍ പണി എടുത്താണ് ജീവിച്ചിരുന്നത്

    'എട്ട് വയസ് മുതല്‍ പണി എടുത്താണ് ജീവിച്ചിരുന്നത്. നിങ്ങള്‍ കുട്ടികളാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ അച്ഛനും അമ്മയും ശ്രമിച്ചിരുന്നില്ല. മുതിര്‍ന്ന മനുഷ്യരെ പോലെയാണ് എപ്പോഴും ഞങ്ങളോട് അച്ഛനമ്മമാര്‍ പെരുമാറിയിരുന്നത്. സാധാരണ മാതാപിതാക്കള്‍ മക്കളോട് പല കാര്യത്തിനും അഭിപ്രായം ചോദിക്കാറില്ല. എന്നാല്‍ ഞങ്ങളോട് എല്ലാം ചോദിക്കും. ഇപ്പോള്‍ കേവലം അരി വാങ്ങുന്നത് ആണെങ്കില്‍ പോലും അഭിപ്രായം ചോദിച്ചിരുന്നു'.

    'ദേവദൂതർ ആദ്യം അയച്ചത് മമ്മൂട്ടിക്ക്, ലവ് യൂ എന്ന് മറുപടി'; നാട്ടുകാർ എയറിൽ നിർത്തിയേനെ'; കുഞ്ചാക്കോ ബോബൻ'ദേവദൂതർ ആദ്യം അയച്ചത് മമ്മൂട്ടിക്ക്, ലവ് യൂ എന്ന് മറുപടി'; നാട്ടുകാർ എയറിൽ നിർത്തിയേനെ'; കുഞ്ചാക്കോ ബോബൻ

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
    ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പണം കൊണ്ട് കൂടിയാണ് അരി വാങ്ങിക്കുന്നത്

    'ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പണം കൊണ്ട് കൂടിയാണ് അരി വാങ്ങിക്കുന്നത്. വീടിനെ താങ്ങി നിര്‍ത്തുന്ന നെടുംതൂണ്‍ പോലെയാണ് എന്നെയും അവര്‍ കണ്ടിട്ടുള്ളത്. ഇപ്പോഴും അങ്ങനെയാണ്. സിനിമയോ മറ്റ് എന്ത് നഷ്ടപ്പെട്ടാലും എനിക്ക് ജീവിക്കാന്‍ പറ്റും. ഒരു പേനയും പേപ്പറും ഉണ്ടായാല്‍ മതി. അതാണെന്റെ ആത്മവിശ്വാസമെന്നും' മിനോണ്‍ പറയുന്നു.

    Read more about: actor
    English summary
    Naan Petta Makan Movie Fame Minon Says He Hasn't Gone To School Yet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X