ഒരു മിനുറ്റ് കൊണ്ട് മോഹന്‍ലാലിനെ വരച്ച് നാദിര്‍ഷ! ചിത്രങ്ങള്‍ പുറത്ത് വിട്ട് നടന്‍ ബാല!
കഴിഞ്ഞ വര്‍ഷം അമ്മയുടെ മീറ്റിംഗില്‍ നടന്‍ മോഹന്‍ലാല്‍ എന്തോ വരച്ചോണ്ട് ഇരിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ വരച്ചത് ചിത്രമാണെന്നുള്ള തരത്തില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ അജു വര്‍ഗീസ് അത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ലാലേട്ടന്‍ വരച്ച് തന്ന അപൂര്‍വ്വ സമ്മാനത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇത്തവണയും സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. നടന്‍ ജയസൂര്യയാണ് ലാലേട്ടന്‍ വരച്ച് തന്ന ചിത്രത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുന്നത്.

ഇതിലൂടെ അഭിനയിക്കാന്‍ മാത്രമല്ല ചിത്രം വരക്കാനും തനിക്ക് കഴിവുണ്ടെന്ന് മോഹന്‍ലാല്‍ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല ചിത്രം വരയുടെ കാര്യത്തില്‍ നാദിര്‍ഷയും ഒരു പുലിയാണ്. അമ്മയുടെ യോഗത്തിനെത്തിയ നാദിര്‍ഷ കേവലം ഒരു മിനുറ്റ് കൊണ്ട് മോഹന്‍ലാലിന്റെ ചിത്രം വരച്ചിരിക്കുകയാണ്. നാദിര്‍ഷ വരച്ച ചിത്രം പങ്കുവെച്ച് കൊണ്ട് നടന്‍ ബാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അമ്മ മീറ്റിംഗിലെ ഹൈലൈറ്റ്. ഞാന്‍ നാദിര്‍ഷയ്ക്കയുടെ അടുത്തായിരുന്നു ഇരുന്നിരുന്നത്. ആ സയമത്ത് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ സ്റ്റേജില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പെന്‍സില്‍ കൊണ്ട് നാദിര്‍ഷിക്ക ഒരു ചിത്രം വരിച്ചത്. എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പോലു ംകഴിയാത്തത് പോലെ ഒരു മിനുറ്റ് കൊണ്ട് അദ്ദേഹം ചിത്രം വരച്ച് കഴിഞ്ഞു. അതും നടന്‍ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു. ഒരു ആരാധകനെക്കാള്‍ അവിടെ കഴിവുള്ളൊരു താരത്തെയാണ് ഞാന്‍ കണ്ടത്. ലാലേട്ടനൊട് സ്‌നേഹം.. എന്നുമാണ് ബാല പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications