റിമിയെ ഗാനമേളക്ക് ക്ഷണിച്ച അനുഭവം പങ്കുവെച്ച് നാദിർഷ, രസകരമായ കഥ പറഞ്ഞ് താരം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പ്രായവ്യത്യാസമില്ലാതെ മുതിർന്നവരും കുട്ടികളും ഒരുപോലെ നെഞ്ചിലേറ്റുന്നുണ്ട്. ഗായിക എന്നതിൽ ഉപരിൽ അവതാരകയും അഭിനേത്രിയുമാണ്. ഇപ്പോഴിത റിമി ടോമിയെ കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയായിരുന്നു. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലാണ് താരം ഈ രസകരമായ ഓർമ പങ്കുവെച്ചത്. റിമി ടോമിയെ പരിപാടിയ്ക്കായി ഫോൺ വിളിച്ച സംഭവമാണ് പറയുന്നത്.

Rimi Tomy

നാദിർഷായുടെ വാക്കുകൾ ഇങ്ങനെ:"റിമിയുടെ 16ാംമത്തെ വയസിലാണ് ഞാൻ റിമിയെ കാണുന്നത്. അന്ന് എന്റെ നാട്ടിൽ ഏലൂര് ഒരു ഗാനമേള കേൾക്കാൻ ഞാൻ പോയപ്പോൾ, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ടെനിക്ക് ഇഷ്ടപ്പെട്ടു ഞാൻ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യിൽ നിന്ന് അവളുടെ നമ്പർ വാങ്ങി, റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. എന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് ഞാൻ കരുതിയത്.

ഞാൻ ഫോണിൽ 'ഹലോ റിമിയല്ലേ ഞാൻ നാദിർഷ' എന്ന് പറയുകയും മറുപടി 'എന്നാ നാദിർഷേ'. അവസാനം ഞാൻ പറഞ്ഞു മോളെ എനിക്ക് നിന്നെക്കാൾ പ്രായമുണ്ട് ഒന്നേൽ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു. അവൾ ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, 'എന്നാ സാറെ' എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവൾ ഫോൺ കൈമാറി," രസകരമായ അനുഭവം നാദിർഷ പറഞ്ഞു.

നാദിർഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാർ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. ഇതേ പരിപാടിയിൽ റിമിയെ ആദ്യമായി ഒരു പ്ലെയിനിൽ കയറ്റിയതും താൻ ആണെന്ന് നാദിർഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്‌ളൈറ്റിൽ കയറിയത് എന്നും നാദിർഷ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് പോസിറ്റീവായതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. റിമിയുടെ വാക്കുകൾ ഇങ്ങനെ... ''. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്‌നമുണ്ട് എന്നെനിക്ക് മനസ്സിലായി.

ഉച്ചയാവുമ്പോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര പനി. ഇടിച്ചു നുറുക്കുന്നത് പോലുള്ള ശരീര വേദന. .

പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റയ്ക്കാണ് കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഭക്ഷണം ഒക്കെ സ്വിഗിയില്‍ ഓഡര്‍ ചെയ്തു കൊണ്ടു വന്നു. അഞ്ച് ദിവസം ആന്റി ബയോട്ടിക് എടുത്തു. രണ്ടാമത്തെ ദിവസം മുതല്‍ പനി കുറഞ്ഞു. മൂന്ന്, നാല് ദിവസം ആവുമ്പോഴേക്കും ചെറിയൊരു ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴാം ദിവസം മുതല്‍ ഞാന്‍ ഓകെയായി എന്നും റിമി പറഞ്ഞു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X