ദിലീപിന്റെ മീനൂട്ടി മാത്രമല്ല നാദിര്‍ഷയുടെ ഐഷയും സൂപ്പറാണ്! അഭിനയിക്കാന്‍ ഐഷയും മിടുക്കി തന്നെ..
ഏറെ കാലത്തിന് ശേഷം നടന്‍ ദിലീപും കുടുംബവും പൊതുവേദിയിലെത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മീനാക്ഷിക്കും കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയത്. കൂട്ടത്തില്‍ ശ്രദ്ധേയമായത് മീനുട്ടി തന്നെയാണ്. മുന്‍പും മീനാക്ഷിയെ തേടി ആരാധകര്‍ പായുന്നത് പതിവായിരുന്നു. അടുത്തിടെ അച്ഛന്റെ സിനിമയിലെ ഡയലോഗുമായി മീനാക്ഷി ഡബ്‌സ്മാഷ് ചെയ്ത് ഞെട്ടിച്ചിരുന്നു.

എല്ലാവരും മീനാക്ഷിയെ മാത്രമായിരുന്നു അതില്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഒപ്പമുണ്ടായിരുന്നത് മറ്റൊരു താരപുത്രിയായിരുന്നു. മീനാക്ഷിക്കൊപ്പം ഡബ്‌സ്മാഷില്‍ ഉണ്ടായിരുന്നത് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയായിരുന്നു. ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കള്‍ ആയത് പോലെ മീനാക്ഷിയും ഐഷയും നല്ല കൂട്ടുകാര്‍ തന്നെയാണ്.

ഇപ്പോള്‍ പുതിയൊരു ഡബ്‌സ്മാഷുമായി എത്തിയിരിക്കുകയാണ് ഐഷ. സോഷ്യല്‍ മീഡിയ നിറയെ ഐഷയുടെ വീഡിയോ വൈറലായിരുന്നു. ഡയലോഗുകള്‍ കൃത്യമായി പറഞ്ഞും മുഖത്ത് ഭാവങ്ങള്‍ വരുത്തിയും അഭിനയിക്കാന്‍ ഐഷയ്ക്കും കഴിഞ്ഞിരുന്നു. ദുല്‍ഖറിന്റെ ഓക്കെ കണ്‍മണി എന്ന സിനിമയിലെ ഡയലോഗായിരുന്നു ഐഷ പറഞ്ഞിരുന്നത്.


Click it and Unblock the Notifications