ദിലീപ് എന്തിനാണ് പേര് മാറ്റിയത്! ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് നാദിര്‍ഷ
നടന്‍ ദിലീപ് പേര് മാറ്റിയെന്ന തരത്തില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററിലാണ് ദിലീപിന്റെ പേരില്‍ ചെറിയൊരു വ്യത്യാസം കണ്ടത്. ദിലീപ് എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ (Dileep) എന്നാണ്. അതേ സമയം പോസറ്ററില്‍ കണ്ട പേരില്‍ (Dilieep) എന്നായിരുന്നു. ഒരു അക്ഷരം കൂടുതല്‍ കണ്ടതോടെ ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്ന് ആരാധകരും സംശയിച്ചു.
സംഖ്യാ ശാസ്ത്ര പ്രകാരം ദിലീപ് പേര് മാറ്റിയതാണോ എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്ത് എത്തി. എന്നാല്‍ പ്രചരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന് പറയുകയാണ് സംവിധായകന്‍ നാദിര്‍ഷ. വാര്‍ത്ത വലിയ രീതിയില്‍ തരംഗമായതോടെ മാതൃഭൂമി ഡോട്ട് കോമിനോടാണ് നാദിര്‍ഷ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ മാത്രമാണ് പേര് മാറ്റം. പണ്ട് ദിലീപും നാദിര്‍ഷയും ചേര്‍ന്ന് പുറത്തിറക്കിയ കോമഡി കാസറ്റുകളിലെ കവറുകളിലും ദിലീപിന്റെ പേരിന്റെ സ്‌പെല്ലിങ് Dilieep എന്നായിരുന്നു. അതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരുമ്പോള്‍ ആ പേര് തന്നെ ഉപയോഗിച്ചതാണന്നേയുള്ളു എന്നും നാദിര്‍ഷ പറയുന്നു.
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനാണ് എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, അരുണ്‍ ഗോപി, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നത്. ഉര്‍വശിയാണ് ദിലീപിന്റെ നായിക. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications