അബിയോട് അന്ന് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരുമെന്ന്! ഷെയിനെ കുറിച്ച് നാദിര്‍ഷ!!
മിമിക്രി താരവും നടനുമായിരുന്ന അബിയുടെ പെട്ടെന്നുള്ള മരണം കേരളക്കരയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2017 നവംബര്‍ മുപ്പതിനായിരുന്നു അബി അന്തരിച്ചത്. അന്ന് അബിയുടെ ആഗ്രഹങ്ങളെല്ലാം മകന്‍ ഷെയിന്‍ നിറവേറ്റുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ അതേ കാര്യം നടന്‍ നാദിര്‍ഷയും പറഞ്ഞിരിക്കുകയാണ്. ഷെയിന്റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കണ്ടതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നാദിര്‍ഷ പറഞ്ഞിരിക്കുന്നത്.
നാദിര്‍ഷയുടെ വാക്കുകള്‍..
കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് 'കുമ്പളങ്ങി നൈറ്റ്‌സ് ' എന്ന സിനിമയില്‍ ഷൈനിന്റേത്. അതിഗംഭീരമായി മോനെ എന്നുമാണ് നാദിര്‍ഷ പറഞ്ഞിരിക്കുന്നത്. വിലമതിക്കാനാവാത്ത ചില അവാര്‍ഡുകള്‍ എന്നാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ഷെയിന്‍ പറഞ്ഞിരിക്കുന്നത്.

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കൊപ്പം ഷെയിന്‍ നീഗവും പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോബി എന്ന കഥാപാത്രത്തെയായിരുന്നു ഷെയിന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയായിരുന്നു ഇത്.
സിനിമയിലെ എല്ലാ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടത് പോലെ ഷെയിന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഷെയിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്തതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതുമായ വേഷമായിരുന്നു ബോബി. ചിത്രത്തിലെ ബോബിയും ബേബിയും തമ്മിലുള്ള പ്രണയം രസകരമായിരുന്നു.


Click it and Unblock the Notifications