ആദ്യത്തെ പേരക്കുട്ടി പിറന്നു, 56-ാം വയസിൽ മുത്തച്ഛനായി നാദിർഷ, ആയിഷയുടെ കുഞ്ഞിന്റെ ക്രാഡിൽ സെറിമണി ആഘോഷം!
കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന നടനാണ് നാദിർഷ. അതിനാൽ തന്നെ വളരെ വിരളമായി മാത്രമാണ് കുടുംബ ചിത്രങ്ങൾ പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. പൊതുവേദികളിലും കുടുംബസമേതം പ്രത്യക്ഷപ്പെടുന്നത് ചുരുക്കമാണ്. പക്ഷെ താരത്തിന്റെ മക്കളായ ആയിഷയും ഖദീജയും എല്ലാവർക്കും സുപരിചിതരാണ്. നാദിർഷയുടെ ഉറ്റ ചങ്ങാതി ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളും നാദിർഷയുടെ മക്കളാണ്.
മുമ്പ് മൂവരും ചേർന്ന് ചെയ്തിട്ടുള്ള ടിക്ക് ടോക്ക് വീഡിയോകളെല്ലാം വൈറലായിട്ടുള്ളതാണ്. എന്തിനും ഏതിനും മീനാക്ഷിക്ക് കൂട്ടും നാദിർഷയുടെ മക്കളാണ്. മൂത്തമകൾ ആയിഷയുടെ വിവാഹം അഞ്ച് വർഷം മുമ്പായിരുന്നു. അന്ന് ദിവസങ്ങളോളം നീണ്ടുനിന്ന വിവാഹ ആഘോഷത്തിന്റെെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഫങ്ഷനിൽ അന്ന് തിളങ്ങിയതും മീനാക്ഷിയും ദിലീപും കാവ്യയും എല്ലാമായിരുന്നു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും കലയിൽ അഭിരുചിയുള്ളവർ തന്നെയാണ് നാദിർഷയുടെ രണ്ട് മക്കളും. ആയിഷയ്ക്ക് സർദോഹി ബൈ ആയിഷ നാദിർഷ എന്നൊരു ക്ലോത്തിങ് ബ്രാന്റുണ്ട്. ക്രിയേറ്റീവ് ഡയറക്ടർ കൂടിയാണ് ആയിഷ. മസ്ക്കറ്റിലാണ് ആയിഷയുടെ ബിസിനസ് സംരംഭം പ്രവർത്തിക്കുന്നത്.
വിവാഹശേഷമാണ് ആയിഷ സ്വന്തമായി ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചത്. കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ മകൻ ബിലാലാണ് ആയിഷയുടെ ഭർത്താവ്. കാർഗോഡ് ഉപ്പള സ്വദേശിയാണ് അദ്ദേഹം. മസ്‌ക്കറ്റിൽ സെറ്റിൽഡാണ് ബിലാലിന്റെ കുടുംബം. അത്യാഢംബരപൂർവം നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.
നാദിർഷയുടെ മകൾ എന്നതുകൊണ്ട് മാത്രമല്ല അന്ന് ആയിഷയുടെ വിവാഹം വലിയ വാർത്തയായത്. ഇവരുടെ വിവാഹത്തിന് ഒപ്പം തന്നെ പാവപെട്ട കുറച്ച് പെൺകുട്ടികളുടെ വിവാഹവും ബിലാലിന്റെ കുടുംബം ഏറ്റെടുത്ത് നടത്തിയിരുന്നു. ഇപ്പോഴിതാ നാദിർഷയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നു. അതിന്റെ ആഘോഷത്തിലും സന്തോഷത്തിലുമാണ് കുടുംബം. അഞ്ച് വർഷങ്ങൾക്കുശേഷം ആയിഷ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
അമ്പത്തിയാറാം വയസിൽ തന്റെ ആദ്യത്തെ പേരക്കുട്ടിയെ നാദിർഷ സ്വീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കുഞ്ഞിന്റെ ക്രാഡിൽ സെറിമണി. കൊച്ചിയിൽ വെച്ച് താരനിബിഢമായിട്ടാണ് ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ക്രാഡിൽ സെറിമണി മാത്രമല്ല ആയിഷയുടെ ബേബി ഷവറും വളകാപ്പും എല്ലാം സ്വകാര്യ ചടങ്ങായിരുന്നു.

ഫലഖ് എന്നാണ് അത്ര കുഞ്ഞിന് കുടുംബം നൽകിയിരിക്കുന്ന പേര്. പെൺകുഞ്ഞാണ് പിറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആയിഷയും സഹോദരി ഖദീജയും ആയിഷയുടെ ഭർത്താവ് ബിലാലുമെല്ലാം സോഷ്യൽമീഡിയ അക്കൗണ്ടുകൾ പ്രൈവറ്റായാണ് വെച്ചിരിക്കുന്നത്. അതിനാലാണ് ആയിഷയ്ക്ക് കുഞ്ഞ് പിറന്ന വിവരം താര കുടുംബത്തിന്റെ ആരാധകർ അറിയാതെ പോയത്. പക്ഷെ ചടങ്ങുകളിൽ എവിടേയും ദിലീപിന്റെ കുടുംബത്തിന്റെ സാന്നിധ്യമില്ല.
കാവ്യയും മകളുമെല്ലാം ചെന്നൈയിലായതുകൊണ്ടോ ജോലി തിരക്കുകൊണ്ടോവാകാം മീനാക്ഷി പങ്കെടുക്കാതിരുന്നത്. അതല്ലെങ്കിൽ ക്യാമറ കണ്ണുകളിൽ മീനാക്ഷി പെടാതെ പോയതുമാകാം. നിരവധി പേരാണ് ക്രാഡിൽ സെറിമണിയുടെ ഫോട്ടോകളും വീഡിയോയും വൈറലായതോടെ ആശംസകളുമായി എത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടർ മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് ആയിഷ.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് മസ്കറ്റിൽ ഒരു പരിപാടി നടന്നപ്പോൾ മകൾ ആയിഷ വേദിയിലെത്തി നാദിർഷയ്ക്ക് ഒപ്പം പാട്ട് പാടിയതിന്റെ വീഡിയോ വൈറലായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി ഭർത്താവിനൊപ്പം ആയിഷ നടത്തിയ ഹെലികോപ്പ്റ്റർ യാത്രകളുടെ ദൃശ്യങ്ങളും മുമ്പ് ഇന്റർനെറ്റിൽ വൈറലായി മാറിയിട്ടുണ്ട്.
നാൽപ്പത് വർഷത്തിന് മുകളിലായി സൗഹൃദമുള്ളവരാണ് ദിലീപും നാദിർഷയും. എല്ലാ സാഹചര്യങ്ങളിലും തന്നെ മനസിലാക്കി ഒപ്പം നിന്നവരിൽ ഒരാൾ നാദിർഷയാണെന്ന് ദിലീപ് തന്നെ പലപ്പോഴും പറയാറുണ്ട്.


Click it and Unblock the Notifications











