സൽമാൻ ഖാൻ ചിത്രം ഉപേക്ഷിക്കുകയായിരുന്നു! പടം വിജയിച്ചിട്ടും വിഷമം തോന്നിയില്ല, തുറന്ന് പറഞ്ഞ് നദിയ

നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നദിയ മൊയ്തു. ഇന്നും ആ കഥാപാത്രത്തിന്റെ പേരിലാണ് നടി അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ വളരെ കുറച്ച് സിനിമളിൽ മാത്രമായിരുന്നു നദിയ പ്രത്യക്ഷപ്പെട്ടത് . ഇവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല തമഴിലും തെലുങ്കിലും നടി സജീവമായിരുന്നു.

സിനിമയിൽ ശോഭിച്ച് നിൽക്കുന്ന സമയത്തായിരുന്നു നദിയ വിവാഹിതയായത്. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം 2004 എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ മടങ്ങി എത്തുകയായിരുന്നു. ആദ്യം ലഭിച്ച അതേ പ്രേക്ഷക സ്വീകാര്യത തന്നെ രണ്ടാം വരവിലും താരത്തിന് ലഭിച്ചിരുന്നു. ചിത്രം വലിയ ഹിറ്റുമായിരുന്നു. സിനിമയിൽ സജീവ സാന്നിധ്യമല്ലെങ്കിലും ഇന്നും മലയാളം തെന്നിന്ത്യൻ സിനിമയിൽ നടിയുടെ സാന്നിധ്യമുണ്ട്. ഇപ്പോഴിത സൽമാന്റെ ഖാൻ ചിത്രം വേണ്ടെന്ന് വയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി നദിയ. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സിനിമ  കരിയർ  അവസാനിച്ചു

വിവാഹം കഴിഞ്ഞ് ഉടൻ തന്നെ അമേരിക്കയിലേക്ക് പോകുകയായിരുന്നു. അവിടെ നിന്ന് നാട്ടിലേക്ക് വന്ന് പടം ചെയ്യുക എന്നത് അത്ര പ്രയോഗികമായിരുന്നില്ല. അതോടെ എന്റെ സിനിമ ജീവിതം തീർന്നുവെന്നാണ് കരുതിയത്. അമേരിക്കയിൽ പോയ സമയത്തും സിനിമ അവസരങ്ങൾ തന്നെ തേടി എത്തുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ അന്ന് സിനിമയ്ക്ക് വലിയ പ്രധാന്യം കൊടുത്തിരുന്നില്ല. അമേരിക്കയിൽ നിന്ന് നാട്ടിലെത്തി മുംബൈയിൽ സ്ഥിര താമസമാക്കിയപ്പോഴാണ് സിനിമയിൽ കൂടുതൽ സജീവമായത്.

  സിനിമയിലെ പേര്  മാറ്റം

നദിയ മൊയ്തു എന്ന പേര് കിട്ടിയതിന കുറിച്ചും അഭിമുഖത്തിൽ താരം പറഞ്ഞു. നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലേയ്ക്ക് വന്നപ്പോൾ കിട്ടിയ പേരാണ് നദിയ. സംവിധായകൻ ഫാസിലിന്റെ സഹോദരൻ നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിർദ്ദേശിച്ചത്. അക്കാലത്ത് സറീന വഹാബ് മലയാളത്തിൽ സജീവമായിരുന്നു. അതാണ് പേര് മാറ്റത്തിന് കാരണം നദിയ അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
    ആ ഹിറ്റ്  ചിത്രം

ഭർത്താവ് ഗിരീഷിന്റെ നിർബന്ധത്തിൽ ചെയ്ത് വൻ വിജയം നേടിയ ചിത്രത്തെ കുറിച്ചും നദിയ അഭമുഖത്തിൽ പറഞ്ഞു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നല്ലോ വിവാഹം. സിനിമ വിട്ടാണ് വിവാഹ ജീവിതത്തിലേയ്ക്ക് വന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തമിഴ് ചിത്രം എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലേയ്ക്ക് വിളി വന്നപ്പോൾ അവസരം കളയേണ്ടെന്നും പോയി ചെയ്തു നോക്കാനും അദ്ദേഹമാണ് പറഞ്ഞത്. പിന്നീട് ആ പടം വലിയ വിജയമാകുകയും ചെയ്തിരുന്നു.

    സൽമാൻ ചിത്രം വേണ്ടെന്ന്  വെച്ചു

കല്യാണം ഉറപ്പിച്ച സമയത്താണ് സൽമാൻ ചിത്രമായ മേനെ പ്യാർ കിയയിലേയ്ക്ക് വിളി വന്നത്. അതുകൊണ്ട് തന്നെ ആ ക്ഷണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിന് മുൻപ് തന്നെ ഒന്ന് രണ്ട് ഹിന്ദി ചിത്രങ്ങൾ വന്നിരുന്നു. എന്നാൽ അന്ന് സൗത്തിൽ ബിസി ആയിരുന്നത് കൊണ്ട് തന്നെ സ്വീകരിക്കാനയില്ല. ഇവിടെ എന്റെ നിബന്ധകൾക്കൊത്ത് ചിത്രം ലഭിക്കുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് പിന്നെ എന്തിന് ഹിന്ദിയിലേക്ക് പോകണമെന്നായിരുന്നു ചിന്ത. അതുകൊണ്ട് തന്നെ ഹിന്ദിയിൽ വലിയ താൽപര്യം കാണിച്ചിരുന്നില്ല. മേനെ പ്യാർ കിയ വലിയ ഹിറ്റായിരുന്നു. എന്നാൽ അതിൽ അഭിനയിക്കാത്തതിൽ വലിയ വിഷമം ഒന്നും തേന്നിയിരുന്നില്ല. അപ്പോൾ കല്യാണമായിരുന്നു മുഖ്യമെന്നും നദിയ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X