അത്രയും വലിയ മകന്‌റെ അമ്മയായി അഭിനയിക്കണോ എന്ന് ആദ്യം ചിന്തിച്ചു, വെളിപ്പെടുത്തി നദിയാ മൊയ്തു

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് നദിയാ മൊയ്തു. ഫാസില്‍ ചിത്രം നോക്കത്താ ദൂരത്ത് കണ്ണും നട്ട് സിനിമയിലൂടെ എത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് നദിയാ മൊയ്തു. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി നടി എത്തി.

മലയാളത്തില്‍ മോഹന്‍ലാലിന്‌റെ നായികയായാണ് നടി ഒടുവില്‍ അഭിനയിച്ചത്. അതേസമയം തമിഴില്‍ നദിയാ മൊയ്തുവിന്റതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി. തെലുങ്ക് ചിത്രത്തിന്റെ റീമേക്കായി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. എം രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിയന്‍ ജയം രവിയാണ് നായകവേഷത്തില്‍ എത്തിയത്.

മലയാളി താരം അസിന്‍ തോട്ടുങ്കല്‍

മലയാളി താരം അസിന്‍ തോട്ടുങ്കല്‍ ചിത്രത്തില്‍ നായികാ വേഷത്തിലും എത്തി. സിനിമയില്‍ ജയം രവിയുടെ അമ്മ വേഷത്തില്‍ എത്തിയ നദിയാ മൊയ്തു ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ വിജയമായി മാറിയിരുന്നു. അതേസമയം വിവാഹ ശേഷം സിനിമ വിട്ട താരമായിരുന്നു നദിയാ മൊയ്തു.

പിന്നീട് എം കുമരന്‍

പിന്നീട് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് നടി വീണ്ടും സജീവമായത്. സിനിമയിലേക്കുളള രണ്ടാം വരവിന് കാരണമായ സന്ദര്‍ഭത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നദിയ മൊയ്തു ഇതേ കുറിച്ച് സംസാരിച്ചത്.

മകളുടെ സ്‌കൂള്‍ അവധിക്ക്

മകളുടെ സ്‌കൂള്‍ അവധിക്ക് ഞാന്‍ ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലെത്തിയപ്പോഴാണ് എനിക്ക് ഒരു കോള്‍ വരുന്നത്. തെലുങ്കില്‍ നിന്ന് റീമേക്ക് ചെയ്യുന്ന ഒരു തമിഴ് സിനിമയുടെ ഓഫര്‍ ആയിരുന്നു അത്. സിനിമയില്‍ തിരിച്ചുവരണമെന്ന ചിന്ത മനസ്സില്‍കൊണ്ട് നടന്നില്ലെങ്കിലും ചില കഥകള്‍ ഞാന്‍ ഇടയ്ക്ക് കേട്ടിരുന്നു, നദിയാ മൊയ്തു പറയുന്നു.

പക്ഷേ എനിക്കത് ഇഷ്ടമായില്ല.

പക്ഷേ എനിക്കത് ഇഷ്ടമായില്ല. ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് പെട്ടെന്ന് നോ പറയാന്‍ കഴിഞ്ഞില്ല. ആലോചിച്ചിട്ട് തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. അത്രയും വലിയ മകന്‌നെ അമ്മയായി അഭിനയിക്കണോ എന്നൊക്കെ ആദ്യം ചിന്തിച്ചു. പിന്നീട് ആലോചിച്ചപ്പോള്‍ എനിക്ക് പ്രായമായി ഇത്തരമൊരു പോസിറ്റീവ് എനര്‍ജിയുളള സ്ത്രീ കഥാപാത്രം വിട്ടുകളയരുതെന്ന് തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതും എന്റെ സിനിമയിലേക്കുളള രണ്ടാം വരവ് സംഭവിക്കുന്നതും, അഭിമുഖത്തില്‍ നദിയാ മൊയ്തു പറഞ്ഞു

Recommended Video

സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: nadia moidu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X