അതെന്റെ ഭാവിയെ ഭയപ്പെടുത്തുന്നു എന്നത് സത്യാവസ്ഥയാണ്; റിയാസ് പറഞ്ഞത് തന്റെ വ്യക്തിപരമായ അനുഭവമെന്ന് നാദിറ

സോഷ്യൽ മീഡിയയിൽ എൽബിബിടിക്യു വിരു​ദ്ധ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ സംസാരിച്ച് ട്രാൻസ് വ്യക്തിയായ നാദിറ മെഹ്റിൻ. തനിക്ക് വരുന്ന മോശം കമന്റുകളിൽ ഭൂരിഭാ​ഗത്തിനും പിന്നിൽ കുട്ടികളാണെന്ന് നാദിറ പറയുന്നു. സോഷ്യൽ മീഡിയയിൽ മറുപടി നൽകുന്നില്ലെങ്കിലും ഇതിനെതിരെ നിയമപരമായി നീങ്ങുന്നുണ്ടെന്ന് നാദിറ വ്യക്തമാക്കി. വിദ്യാർത്ഥികൾ എൽജിബിടിക്യു വിഭാ​ഗത്തിൽ നിന്നുള്ളവർക്കെതിരെ മോശം കമന്റുകളിടുന്നതിനെതിരെ ഇൻഫ്ലുവൻസർ റിയാസ് സലിം കഴിഞ്ഞ ദിവസം
സംസാരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാദിറയുടെ പ്രതികരണം.

റിയാസ് സലിം പറഞ്ഞതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്. എന്റെ വ്യക്തിപരമായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. എനിക്ക് വരുന്ന മോശം കമന്റുകളിൽ 70 ശതമാനത്തോളം കുട്ടികളും വിദ്യാർത്ഥികളുമാണ്. ജെൻഡർ അധിക്ഷേപം, ലൈം​ഗിക അവയവത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഫേക്ക് അക്കൗണ്ടുകൾ മാറ്റി നിർത്തിയാൽ ഇത്തരം കമന്റുകളിടുന്നത് ഭൂരിഭാ​ഗവും വിദ്യാർത്ഥികളാണ്. അതെന്റെ ഭാവിയെ ഭയപ്പെടുത്തുന്നു എന്നത് സത്യാവസ്ഥയാണ്.

Nadira Mehrin  Riyas Salim

ഒരു സംഘടനയോ ഒരു കൂട്ടം ആളുകളോ ഉണ്ടെന്ന ധാരണയിലാണോ ഇവരിങ്ങനെ കമന്റുകൾ ഇടുന്നതെന്ന് അറിയില്ല. ഞങ്ങൾ കൊടുത്ത കേസ് ഹൈക്കോടതിയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതിൽ നമ്മൾ കൊടുത്ത ഇരുനൂറോളം അക്കൗണ്ടുകളിൽ 70 ശതമാനത്തോളവും വിദ്യാർത്ഥികളുടെ അക്കൗണ്ടാണ്. ഇവർ ആരെ കണ്ടാണ് മുന്നോട്ട് പോയതെന്ന് എനിക്കറിയില്ല. മനുഷ്യനാണെന്ന പരി​ഗണന ഇവർ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കണം. അധിക്ഷേപിക്കുമ്പോൾ ഇവർക്കാർക്കും മറുപടി കൊടുക്കില്ല.

പക്ഷെ നിയമപരമായി ഈ വിഷയങ്ങളെ നേരിടുന്നു എന്ന ബോധ്യം നിങ്ങളിലുണ്ടാകണം. കുട്ടികളോട് സങ്കടം തോന്നുന്നു. ഇവരുടെ പോക്ക് എങ്ങോട്ടാണ്. എന്നെ പുറത്ത് കണ്ടാൽ കത്തിച്ച് കളയുമെന്ന് പറഞ്ഞ മെസേജിന്റെ സ്ക്രീൻ ഷോട്ട് ഞാൻ പങ്കുവെച്ചിരുന്നു. അവൻ പ്ലസ് ‌ടുക്കാരനാണ്. കുട്ടികളാണ് ഇത്തരം കമന്റുകൾ ഇടുന്നതെന്നത് മനസിലാക്കാൻ തന്റെ കമന്റ് ബോക്സ് നോക്കിയാൽ മതിയെന്നും നാദിറ വ്യക്തമാക്കി.

Nadira Mehrin

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നാദിറ. കഴിഞ്ഞദിവസം തന്റെ പോഡ്കാസ്റ്റിൽ ബി​ഗ് ബോസ് മത്സരാർത്ഥി അഭിഷേക് ശ്രീകുമാറിനെതിരെ സംസാരിക്കവെയാണ് റിയാസ് സലിം വിദ്യാർത്ഥികളുടെ മോശം ചിന്താ​ഗതിയെക്കുറിച്ച് സംസാരിച്ചത്. പതിനഞ്ച് വയസുള്ള പ്രതീക്ഷയുള്ള ഇവിടത്തെ കുട്ടികൾ തല തിരിഞ്ഞ തെണ്ടികളായാണ് ഇപ്പോൾ വളരുന്നത്.

അങ്ങനെയൊരു ട്രെൻഡ് വരുന്നു. സ്കൂളിലൊന്നും പഠിക്കുന്ന കുട്ടികൾക്ക് വിവരമെന്ന സാധനമില്ല. ഒഴുക്കിനെതിരെ നീന്തുന്നത് വലിയ സംഭവമാണ്, സി​ഗ്മകളെ ഫോളോ ചെയ്താൽ ഞാനെന്തോ മാസ് ആണെന്ന് വിചാരിക്കുന്ന തല തിരിഞ്ഞ കുറേ പിള്ളേരാണ് കേരളത്തിൽ ഇപ്പോൾ മാെത്തമുള്ളത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് ബി​ഗ് ബോസിലേക്ക് എൽബിജിടിക്യു വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന അഭിഷേക് ശ്രീകുമാറിനെ മത്സരാർത്ഥിയായി കൊണ്ട് വന്നതെന്ന് റിയാസ് സലിം വിമർശിച്ചു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X