ആണുങ്ങൾ സ്ത്രീവേഷം കെട്ടുന്ന ചടങ്ങാണ്, കൊറ്റംകുളങ്ങരയിൽ ഞാൻ വരേണ്ട കാര്യമില്ല, ചിലർ ഷോ ഓഫിന് വന്നു; നാദിറ!

കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ രണ്ട് ദിവസം മുമ്പാണ് ചമയ വിളക്ക് ഉത്സവം നടന്നത്. ഈ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത ആ​ഗ്രഹ സാഫല്യത്തിന് പുരുഷൻമാർ സ്ത്രീവേഷത്തിൽ ചമയ വിളക്കെടുക്കുന്ന അപൂർവ ചടങ്ങാണ്. കേരളത്തിന്റെ നാനാഭാ​ഗത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അടക്കം ആളുകൾ ചമയ വിളക്കിൽ പങ്കെടുക്കാൻ എത്താറുണ്ട്. കഴിഞ്ഞ ദിവസം ചമയ വിളക്ക് കാണാൻ സോഷ്യൽമീഡിയ താരവും ട്രാൻസ്ജെന്ററുമായ ജാസിൽ ജാസി പോകുകയുണ്ടായി.

എന്നാൽ അവിടെ വെച്ച് സംഘാടകരുടെ ഭാ​ഗത്ത് നിന്ന് ചില മോശം അനുഭവങ്ങൾ ജാസിക്ക് ഉണ്ടായി. സുഹൃത്തിനെ ഒരുക്കാനായാണ് ജാസി പോയയത്. ഒപ്പം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ കാണുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. സംഘാടകരിൽ പലരും തന്നോട് വളരെ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് ജാസിൽ ജാസി വെളിപ്പെടുത്തിയത്.

Nadira Mehrin Jassil jasi

ജാസിലിനെ സംഘാടകർ തടയാൻ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ കഴിഞ്ഞ ദിവസം വൈറലാവുകയും ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഒരു വിഭാ​ഗം ജാസിലെ അനുകൂലിച്ചപ്പോൾ വേറൊരു വിഭാ​ഗം ജാസിലിനെ വിമർശിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ കൊറ്റംകുളങ്ങര ക്ഷേത്ര ചമയ വിളക്കിനെ കുറിച്ച് ബി​ഗ് ബോസ് താരവും നടിയും ട്രാൻസ്ജെന്ററുമായ നാദിറ മെഹ്റിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

താൻ കൊറ്റംകുളങ്ങര ചമയ വിളക്കിന് പോകാറില്ലെന്നും ആണുങ്ങൾ സ്ത്രീവേഷം കെട്ടുന്ന ചടങ്ങാണെന്നുമാണ് നാദിറ പറഞ്ഞത്. വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ വരുന്നവരും ഷോ ഓഫ് കാണിക്കാൻ വരുന്നവരും കൊറ്റംകുളങ്ങര ഉത്സവത്തിൽ പങ്കെടുക്കാൻ എത്താറുണ്ടെന്നും ഷോ ഓഫ് കാണിക്കാൻ വരുന്ന കാണുമ്പോൾ ബോറായിപ്പോയിയെന്ന് തോന്നാറുണ്ടെന്നും നാദിറ ഇന്ത്യൻ സിനിമ ​ഗാലറിയോട് സംസാരിക്കവെ പറഞ്ഞു.

ഷോ ഓഫ് ആയി കൊറ്റംകുളങ്ങരയിൽ ചില ആളുകൾ വന്നതിനോട് എനിക്ക് താൽപര്യമില്ല.‍ പ്രേത്യകിച്ച് അത് ആണുങ്ങൾ സ്ത്രീ വേഷം കെട്ടുന്ന സ്പേസാണ്. പക്ഷെ വളരെ റെസ്പെക്ട്ഫുള്ളി കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വന്ന് തൊഴുത് പോകുന്നവരോട് സ്നേഹവും ബഹുമാനവും മാത്രം. പക്ഷെ ഷോ ഓഫ് കാണിക്കാനായി അവിടെ വരുന്നവരെ കാണുമ്പോൾ ബോറായിപ്പോയിയെന്ന് തോന്നാറുണ്ട്. കൊറ്റംകുളങ്ങര ചമയ വിളക്കിന് ഞാൻ വരേണ്ട കാര്യമില്ലല്ലോ.

കൊറ്റംകുളങ്ങരയിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആളുകൾ എന്നോട് പറയാറുണ്ട്. പക്ഷെ അതിന്റെ ഭാ​ഗമായി നിൽക്കുന്നയാളല്ല ഞാൻ. ഒരുപാട് പേർ ചമയ വിളക്കിന് വന്നുവെങ്കിലും അവരിൽ രണ്ട് വിഭാ​ഗം ഉണ്ടല്ലോ... സീമ ചേച്ചി, രഞ്ജു രഞ്ജിമാറൊക്കെ കൊറ്റംകുളങ്ങരയിൽ വന്നത് വിശ്വാസത്തിന്റെ പേരിലാണ്. അത് അല്ലാതെ ഒരു കൂട്ടം ആളുകൾ കൊറ്റംകുളങ്ങരയിൽ ഷോ ഓഫിന്റെ ഭാ​​ഗമായി വന്നിട്ടുണ്ട്.

Nadira Mehrin Jassil jasi

എനിക്ക് അതിനോടൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് അത് ആണുങ്ങൾ സ്ത്രീവേഷം കെട്ടുന്ന സ്പേസാണ് എന്നാണ് നാദിറ മെ​ഹ്റിൻ പറഞ്ഞത്. അതേസമയം കൊറ്റംകുളങ്ങരയിൽ നിന്നും മോശമായ അനുഭവം ഉണ്ടായശേഷം നേരിട്ട സൈബർ ആക്രമണത്തെ കുറിച്ചും ജാസിൽ ജാസി തുറന്നടിച്ചിരുന്നു. വിളക്കെടുക്കാത്തവർ പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റ്.

Take a Poll

രണ്ടാമത്തെ ദിവസം പോയപ്പോൾ നേരത്തെ തടഞ്ഞ സംഘാടകർ ഞങ്ങളെ വെെറലാക്കിയല്ലോ എന്നൊക്കെ പറഞ്ഞ് രസകരമായി സംസാരിച്ചു. രണ്ടാമത്തെ ദിവസം ഒരു വയസായ ആൾ കള്ള് കുടിച്ച് വന്ന് മോശമായി പെരുമാറി. കെെ പിടിച്ച് വലിച്ചു. ദേഹത്ത് തൊടരുതെന്ന് പറഞ്ഞു. അയാൾ കെെ പിടിച്ച് വലിച്ച് ഇറങ്ങ് എന്ന് പറഞ്ഞു. ഒരു സ്ത്രീയായാലും ട്രാൻസ് ജെൻഡറായാലും അനുവാദമില്ലാത്തെ ദേഹത്ത് തൊടാൻ പാടുണ്ടോ. ക്ഷേത്രത്തിനെതിരെയല്ല സംഘാടകർക്കെതിരെയാണ് ഞാൻ സംസാരിക്കുന്നത്.

ചെരൂപ്പൂരാൻ പറഞ്ഞവർ എന്ത് വൾ​ഗറായാണ് എന്നോട് സംസാരിച്ചത്. നോമ്പ് കാലത്ത് നീ അവിടെ പോയില്ലേ എന്നൊക്കെ കുറേ ഓൺലെെൻ ആങ്ങളമാർ കമന്റിട്ടു. ഞാനൊരു മനുഷ്യനാണ്. എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ്. എന്റെ മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. പൊട്ട് വെച്ചാലോ വേറെന്തെങ്കിലും ചെയ്താലോ എന്റെ ഈമാൻ നഷ്ടപ്പെടില്ലെന്നാണ് ജാസിൽ പ്രതികരിച്ച് പറഞ്ഞത്.

More from Filmibeat

Read more about: Nadira Mehrin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X