ആ‌ സിനിമയിൽ കണ്ടത് ദിലീപിന്റെ ജീവിതം; അടുത്ത് നിന്ന് അറിഞ്ഞയാളാണ് താനെന്ന് നാദിർഷ

സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കൾ ആണ് ദിലീപും നാദിർഷയും. കലാഭവനിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന രണ്ട് പേരും തുടക്ക കാലം മുതലേ ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതി ആയപ്പോഴും‍ ദിലീപിനെ പിന്തുണച്ച് നാദിർഷ സംസാരിച്ചു. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ ദിലീപ് വളരെ പെട്ടെന്ന് നായക നിരയിലേക്ക് ഉയർന്നു. സംവിധാന രം​ഗത്താണ് നാ​ദിർഷ ശോഭിച്ചത്.

നാ​ദിർഷയ്ക്ക് പിന്നെ അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല

അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരുക്കിയ നാ​ദിർഷയ്ക്ക് പിന്നെ അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.

ഈശോ ആണ് നാദിർഷയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജയസൂര്യ നായകനായ സിനിമയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചത് നേരിട്ട് കണ്ട കാഴ്ച ആണ്

ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ ജീവിതവുമായി സാമ്യമുള്ള സിനിമയെ പറ്റിയാണ് നാദിർഷ സംസാരിച്ചത്. 'എന്റെ ജീവിതത്തിൽ സിനിമയിലെ സീനുകൾ സംഭവിച്ചിട്ടില്ല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമയിലും വന്നിട്ടില്ല'

'പക്ഷെ ഞാൻ‌, ദിലീപ്, ഇന്ദ്രൻസ് എന്നിവർ ഒരുമിച്ചഭിനയിച്ച മാനത്തെക്കാെട്ടാരം എന്ന സിനിമയിൽ ദിലീപ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടന്ന് അയാൾ അവസാനം സൂപ്പർ സ്റ്റാർ ആയി മാറുന്നതാണ് കഥ. ദിലീപ് എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേരും. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചത് നേരിട്ട് കണ്ട കാഴ്ച ആണ്, നാദിർഷ പറഞ്ഞു'

നാദിർഷയുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ദിലീപും നേരത്തെ സംസാരിച്ചിട്ടുണ്ട്

അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും നാ​ദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ മാത്രമേ ദിലീപ് നായകനായിട്ടുള്ളൂ. നേരത്തെയും ദിലീപിനെ പറ്റി നാദിർഷ സംസാരിച്ചിരുന്നു.

ദിലീപ് തന്നേക്കാൾ നല്ല സ്വഭാവ ​ഗുണം ഉള്ള ആളാണെന്നും പല കാര്യത്തിലും തന്നെ ഉപദേശിക്കുന്നത് ദിലീപാണെന്നും നാദിർഷ നേരത്തെ പറഞ്ഞിരുന്നു. നാദിർഷയുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ദിലീപും നേരത്തെ സംസാരിച്ചിട്ടുണ്ട്. തന്റെ അമ്മ പ്രസവിക്കാത്ത മകനാണ് നാദിർഷ എന്നാണ് മുമ്പൊരിക്കൽ ദിലീപ് പറഞ്ഞത്.

ദിലീപ് വീണ്ടും സിനിമകളിൽ സജീവമാവുകയാണ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ദിലീപ് വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഒരുപിടി സിനിമകളാണ് നടന്റേതായി അടുത്തിടെ പ്രഖ്യാപിച്ചത്. ബാന്ദ്ര, പറക്കും പപ്പൻ എന്നീ സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. ദിലീപിനെ വെച്ച് ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയ്ക്ക് പ്രേക്ഷക ശ്രദ്ധ ലഭിക്കാത്തതിനെക്കുറിച്ച് നാദിർഷ അടുത്തിടെ സംസാരിച്ചിരുന്നു.

 സിനിമ സാമ്പത്തിക ലാഭം ആയിരുന്നെന്നും നാദിർഷ പറഞ്ഞു

തിയറ്റർ എക്സപീരയൻസ് ആവേണ്ട സിനിമ ആയിരുന്നു. ഒടിടി റിലീസ് ആയതിനാൽ സിനിമയിലെ കോമഡി രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം ഒടിടിക്ക് കൊടുത്തതിനാൽ സിനിമ സാമ്പത്തിക ലാഭം ആയിരുന്നെന്നും നാദിർഷ പറഞ്ഞു. ദിലീപ്, ഉർവശി, നെൽസൺ തുടങ്ങിയവർ ആയിരുന്നു കേശു ഈ വീടിന്റെ നാഥൻ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X