For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഉമ്മ, ദിലീപിന്റെയും, നാദിര്‍ഷ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  |

  ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഒരുമിച്ചുളള സൗഹൃദ നിമിഷങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. മിമിക്രി രംഗത്തുളള കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അന്ന് മുതല്‍ തങ്ങളുടെ സൗഹൃദബന്ധം നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്നുണ്ട് താരങ്ങള്‍. ഏകദേശം ഒരേസമയം സിനിമയില്‍ എത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ദിലീപ് നായകവേഷങ്ങളില്‍ സജീവമായപ്പോള്‍ ചെറിയ റോളുകള്‍ ചെയ്ത് നാദിര്‍ഷയും സിനിമകളില്‍ എത്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ സംവിധാന സംരംഭവുമായി നാദിര്‍ഷ എത്തിയ സമയത്തും പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു.

  നടി പ്രിയങ്കയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ദിലീപിന്‌റെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്നു. നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങുകളില്‍ ദിലീപും കുടുംബം സജീവ സാന്നിദ്ധ്യമായിരുന്നു. അതേസമയം ഇവരുടെ എറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്‌റെ നാഥന്‍ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  ഒരിടവേളയ്ക്ക് ശേഷമാണ് അടുത്തിടെ സിനിമയുടെ ബാക്കിയുളള രംഗങ്ങള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തതെങ്കിലും കോവിഡ് സാഹചര്യത്തില്‍ വീണ്ടും മാറ്റിവെക്കേണ്ടി വന്നു. ദിലീപിനൊപ്പം ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കേശു ഈ വീടിന്‌റെ നാഥന്‍.

  അതേസമയം ദിലീപിനൊപ്പമുളള നാദിര്‍ഷയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ തന്‌റെ ഉമ്മയും ദിലീപും ഒരുമിച്ചുളള ഒരു ചിത്രമാണ് നാദിര്‍ഷ പങ്കുവെച്ചത്. 'എന്‌റെ ഉമ്മ, ദിലീപിന്‌റെയും' എന്ന കാപ്ഷനിലാണ് സംവിധായകന്‍ പുതിയ ഫേസ്ബുക്ക്‌
  വന്നത്. നാദിര്‍ഷ പങ്കുവെച്ച ദിലീപിന്‌റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാദിര്‍ഷയുടെ മകളുടെ വിവാഹം കഴിഞ്ഞത്. അന്ന് ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയുമെല്ലാം വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കൂടാതെ കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് അവതരിപ്പിച്ചും മീനാക്ഷി ദിലീപ് എത്തി. മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദും അന്ന് ചടങ്ങിന് എത്തിയിരുന്നു. ദിലീപിന്‌റെ സിനിമകളില്‍ പാട്ട് പാടിയും മുന്‍പ് നാദിര്‍ഷ എത്തിയിട്ടുണ്ട്. കൂടാതെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചും ഇരുവരും എത്തി.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  Recommended Video

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  കേശു ഈ വീടിന് നാഥന് പുറമെ ഈശോയും നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ഈശോയുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംവിധായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയുടെ പേര് ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ചിലര്‍ രംഗത്തെത്തിയത്. അതേസമയം ഈശോ എന്ന പേര് താന്‍ സ്വന്തം ഇഷ്ട പ്രകാരം ഇട്ടതല്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അന്ന് ഒന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുക്കൊണ്ടാണെന്ന് അറിയില്ലെന്നും നാദിര്‍ഷ പറഞ്ഞു. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണ അറിയിച്ച് സിനിമാ ലോകത്തുനിന്നുളള നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

  ഇത് എന്‌റെ എന്‍ഗേജ്‌മെന്‌റ് റിങ്ങ്, മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര

  English summary
  nadirsha opens up his mother is dileep's mother as well, latest picture goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X