നാദിര്‍ഷയുടെ ഷാജിമാര്‍ മോശമാക്കിയില്ല! മേരാ നാം ഷാജി രസിപ്പിക്കും!കൂട്ടത്തില്‍ സ്‌കോര്‍ ചെയ്ത് ബൈജു!
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് മേരാ നാം ഷാജി. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തിയിരിക്കുന്നത്. ആസിഫ് അലി, ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.
ലൂസിഫറിന് പിന്നാലെയെത്തിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രം പ്രണയവും സൗഹൃദവും തമാശകളുമെല്ലാമുളള ഒരു എന്റര്‍ടെയ്‌നറാണ്. ആദ്യ രണ്ടു ചിത്രങ്ങള്‍ ഹിറ്റാക്കിയ നാദിര്‍ഷയുടെ പുതിയ ചിത്രത്തിനുമേല്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുളള ഷാജിമാരുടെ കഥയുമായിട്ടാണ് നാദിര്‍ഷ ഇത്തവണ എത്തിയിരിക്കുന്നത്.

മേരാ നാം ഷാജി
ഒരു ഹാസ്യ ചിത്രമെന്ന ലേബലില്‍ പുറത്തിറങ്ങിയ സിനിമ രസകരമായ കഥാപശ്ചാത്തലങ്ങളുടെ അകമ്പടിയോടെയാണ് മുന്നോട്ടു പോവുന്നത്. തിരുവനന്തപുരംകാരന്‍ ടാക്‌സി ഡ്രൈവര്‍ ഷാജി സുകുമാരന്‍, പേരില്‍ തൊഴിലും ചേര്‍ത്ത കൊച്ചിക്കാരന്‍ ഉടായിപ്പ് ഷാജി ജോര്‍ജ്ജ്, കോഴിക്കോട്ടുകാരന്‍ ക്വട്ടേഷന്‍ തലവനായ ഷാജി ഉസ്മാന്‍ എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോവുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ മൂന്ന് പേരും കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് മേരാ നാം ഷാജി പറയുന്നത്.

ആസിഫ് അലിയുടെ പ്രണയം
ആസിഫ് അലിയുടെ പ്രണയവും സിനിമയില്‍ പ്രധാനമായും കാണിക്കുന്നുണ്ട്. നിഖില വിമലാണ് ആസിഫിന്റെ ജോഡിയായി എത്തുന്നത്. മൂന്ന് ഷാജിമാരില്‍ ബൈജുവാണ് മുന്നില്‍ നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ബൈജുവിന്റെ പെട്ടെന്നുളള കൗണ്ടറുകളും ഡയലോഗുകളുമൊക്കെ തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നുണ്ട്. അതേസമയം മുഴുവന്‍ സമയ കോമഡി ചിത്രമല്ല മേരാ നാം ഷാജി. ലളിതമായൊരു പ്രമേയത്തെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സിനിമ കൊണ്ടുപോവുന്നത്.

ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രം
അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ഒറ്റത്തവണ മാത്രം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് മേരാ നാം ഷാജി. ദിലീപ് പൊന്നന്‍ ഒരുക്കിയ തിരക്കഥ ആസ്വാദ്യകരമാവുന്നുണ്ട്. ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം പുതിയ തിരക്കഥാകൃത്തിനൊപ്പമാണ് നാദിര്‍ഷ എത്തിയിരിക്കുന്നത്. മൂന്ന് ഷാജിമാരെ കൂട്ടിമുട്ടിക്കുന്ന രംഗങ്ങള്‍ സിനിമയുടെ ആദ്യ പകുതിയില്‍ കാണിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ ഇവര്‍ ചെന്നുപെടുന്ന പ്രശ്‌നങ്ങളില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്നതാണ് കാണിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും
ഇവര്‍ക്കൊപ്പം കുന്തീശന്‍ എന്ന കഥാപാത്രമായി എത്തുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മോശമാക്കിയില്ല. മേരാ നാം ഷാജിയില്‍ രണ്ടാം പകുതിയാണ് കുറച്ചുകൂടി മികച്ചുനില്‍ക്കുന്നത്. അവധിക്കാല റിലീസായി എത്തിയ സിനിമ വലിയ ട്വിസ്റ്റുകളോ സസ്‌പെന്‍സുകളോ കുത്തിനിറച്ച ചിത്രമല്ല. മറിച്ച് നര്‍മ്മ മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ ഒരുക്കിയ ഒരു സിനിമ മാത്രമാണ്. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളുടെ ലെവലില്‍ വരില്ലെങ്കിലും കുടുംബ പ്രേക്ഷകര്‍ക്കടകം കണ്ടിരിക്കാവുന്ന ഒരു ചിത്രമായി മാറുന്നു മേരാ നാം ഷാജി.


Click it and Unblock the Notifications











