പൊട്ടിയെന്ന് പറഞ്ഞ് ആശ്വസിക്കുന്നവരുണ്ട്; എന്റെ സിനിമകൾക്ക് ലഭിച്ച ലാഭം; കണക്കുകൾ നിരത്തി നാദിർഷ
പക്ഷെ ഇപ്പോഴും ടെലികാസ്റ്റ് ചെയ്താൽ റേറ്റിംഗിൽ വരുന്ന സിനിമയാണ് കേശു ഈ വീടിന്റെ നാഥനെന്ന് നാദിർഷ വ്യക്തമാക്കി. എടുത്ത സിനിമകിലെല്ലാം പ്രൊഡ്യൂസർ സേഫ് ആയെന്ന ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. മിമിക്രി കലാരംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന് താരമായി മാറിയവർ നിരവധിയാണ്. എന്നാൽ നാദിർഷയ്ക്ക് സംവിധായകനെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടാനായത്. കോമഡി സിനിമകളിലൂടെ ജനപ്രീതി നേടാൻ നാദിർഷയ്ക്ക് കഴിഞ്ഞു.
ആദ്യം സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി വൻ വിജയം നേടി. പിന്നീട് വന്ന ചില സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നാദിർഷയിപ്പോൾ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ ഏറ്റവും കൂടുതൽ സപ്പോർട്ടുള്ളവരും കുറഞ്ഞവരും ഉണ്ട്. ഒരു പോസ്റ്റിട്ടാൽ പോലും ഇവനെ കരുതിക്കൂട്ടി ആക്രമിക്കണം എന്ന് വിചാരിച്ചിരിക്കുന്നവർ ഉണ്ട്. ആക്രമിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ പെടുന്ന ആളാണ് ഞാൻ.

അതെന്താണെന്ന് മനസിലായിട്ടില്ല. കേശു ഈ വീടിന്റെ നാഥനും ഈശോയും ഓടിയില്ല, കാശ് കിട്ടിയില്ല, പൊട്ടി, ബോംബായിരുന്നു എന്നാണ് അവരുടെയൊക്കെ ആശ്വാസം. കേശു എന്ന സിനിമ 30 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. ദിലീപിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ബിസിനസ് നടന്നിരിക്കുന്ന സിനിമയാണത്.
കാരണം നൂറ് കോടി രൂപ തിയറ്ററിൽ നിന്ന് ലഭിച്ചാലേ കേശു ഈ വീടിന്റെ നാഥന്റെ ബിസിനസ് നടന്ന പൈസ പ്രൊഡ്യൂസറുടെ കൈയിൽ വരൂ. 30 കോടി പ്രൊഡ്യൂസർക്ക് കിട്ടണമെങ്കിൽ 100 കോടി രൂപ തിയറ്ററിൽ നിന്ന് കലക്ട് ചെയ്യണം. ഈശോയ്ക്ക് 4 കോടി 40 ലക്ഷം രൂപയാണ് ആകെ ചെലവ്. 22 ദിവസം മുഴുവൻ രാത്രിയായിരുന്നു ഷൂട്ട്. 30 ദിവസത്തെ ഷൂട്ടിൽ ഏഴ് ദിവസം മാത്രം പകൽ സമയം. ബാക്കി ദുബായിലെ ഷൂട്ടും.

പത്ത് കോടി രൂപയ്ക്കാണ് സോണി ലൈവ് ആ പടം എടുത്തത്. സാറ്റലെെറ്റ് വേറെ പൈസയും കിട്ടി. കട്ടപ്പനയിലെ ഹൃതിക് റോഷനും അമർ അക്ബർ അന്തോണിയും പത്ത് കോടി രൂപയ്ക്ക് മുകളിൽ ലാഭം കിട്ടിയ സിനിമകളാണ്. പിന്നെ ഇതിനിടയിൽ വന്ന സിനിമ മേര നാം ഷാജിയാണ്. ആ സിനിമയ്ക്ക് പ്രൊഡ്യൂസറിന് മൂന്ന് കോടി 60 ലക്ഷം രൂപ ലാഭം കിട്ടി.
അടുത്ത പടം സംവിധാനം ചെയ്യാൻ ഈ പ്രൊഡ്യൂസർ ബി രാഗേഷ് തന്നെ സമീപിചിച്ചിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. അതേസമയം തന്റെ സിനിമകളെക്കുറിച്ച് പ്രേക്ഷകർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെന്നും നാദിർഷ പറയുന്നു. അമർ അക്ബർ അന്തോണി പോലെയോ കട്ടപ്പനയിലെ ഹൃതിക് റോഷനോ പോലെയോ അല്ല അടുത്ത സിനിമകൾക്ക് വന്ന അഭിപ്രായങ്ങളെന്നും നാദിർഷ വ്യക്തമാക്കി.
വൺസ് അപോൺ എ ടൈം ഇൻ കൊച്ചിയാണ് നാദിർഷയുടെ പുതിയ സിനിമ. നാദിർഷ-റാഫി കൂട്ടുകെട്ടിൽ ആദ്യമായെത്തുന്ന സിനിമയാണിത്. റാഫിയുടെ മകൻ മുബിൻ റാഫി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.


Click it and Unblock the Notifications











