ഞങ്ങളുടെ മക്കൾ എത്രയോ ഭേദം; എന്റെ ഭാര്യ ചോദിക്കാറുണ്ട്; അവനോടും അങ്ങനെ ചോദിച്ചിട്ടുണ്ടാകണം; നാദിർഷ

അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. സിനിമാ രം​ഗത്തേക്ക് ക‌ടന്ന് വരുന്നതിന് മുമ്പേ തുടങ്ങിയ ഇവരുടെ സൗഹൃദം വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു. അന്നും ഇന്നും ദിലീപിന് കരിയറിലും ജീവിതത്തിലും നാദിർഷ ഒരുപോലെ പിന്തുണ നൽകുന്നു. ദിലീപ് ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോഴും നടന് വേണ്ടി സംസാരിക്കാൻ നാദിർഷയുണ്ടായിരുന്നു. ദിലീപിന്റെ കുടുംബവുമായും അടുത്ത സൗഹൃദം നാദിർഷയ്ക്കുണ്ട്. ഇരുവരുടെ മക്കളും അടുത്ത സുഹൃത്തുക്കളാണ്.

നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയും ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. മൂവരെയും ഒരുമിച്ച് പല ഇവന്റുകളിലും കാണാറുണ്ട്. താരപുത്രിയാണെങ്കിലും സിനിമാ ലോകത്ത് മീനാക്ഷിക്ക് അടുത്ത സുഹൃത്തുക്കൾ കുറവാണ്. മീനാക്ഷിയും തന്റെ മക്കളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നാദിർഷ. തന്നേക്കാശും ദിലീപിനേക്കാളും പക്വതയുള്ളവരാണ് രണ്ട് പേരുടെയും മക്കളെന്ന് നാദിർഷ പറയുന്നു.

Nadirshah, Meenakshi Dileep

'എന്നേക്കാളും ദിലീപിനേക്കാളും വിവരമുണ്ട്. കുറച്ച് കൂടെ പക്വതയുണ്ട്. ഞങ്ങൾ മാത്രമേ പിള്ളേര് കളി കളിച്ച് നടക്കുന്നുള്ളൂ. അവന്റെ സ്വഭാവത്തിനും വലിയ പക്വതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളൊക്കെ കൂടുമ്പോൾ അങ്ങനെയാണ്. മക്കളൊക്കെ എത്രയോ ഭേദമെന്ന് അപ്പോൾ തോന്നും. നിങ്ങൾക്ക് നിങ്ങളുടെ മക്കളുടെ അത്രയും കൂടെ പക്വത ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ട്. അതുപോലെ അവന്റെയടുത്തും ചോദിച്ചിട്ടുണ്ടാകണം,' നാദിർഷ പറഞ്ഞതിങ്ങനെ. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

മക്കളെക്കുറിച്ച് നേരത്ത ദിലീപ് സംസാരിച്ചിട്ടുണ്ട്. മൂത്ത മകൾ മീനാക്ഷി അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും ഇളയ മകൾ മഹാലക്ഷ്മി വികൃതിയാണെന്നും ദിലീപ് അന്ന് പറഞ്ഞു. ദീലീപിനും മുൻ ഭാര്യ മഞ്ജു വാര്യർക്കും ജനിച്ച മകളാണ് മീനാക്ഷി. രണ്ടാമത് വിവാഹം ചെയ്ത കാവ്യ മാധവനിലാണ് മഹാലക്ഷ്മി പിറന്നത്.

Nadirshah, Meenakshi Dileep

മീനാക്ഷിയുടെ പക്വതയെക്കുറിച്ചും ദിലീപ് സംസാരിക്കുകയുണ്ടായി. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. അവളോടുള്ള ബഹുമാനം എന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. നീറ്റിന് വേണ്ടി പഠിക്കേണ്ടത് ഒരു വർഷമാണ്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ നീറ്റ് എക്സാം പാസായി. ഒരിക്കൽ പോലും മകളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.

മാതാപിതാക്കളുടെ പാത പിന്തുടർന്ന് മീനാക്ഷിയും സിനിമാ രം​ഗത്തേക്ക് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെക്കാറുള്ള ഡാൻസ് വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. അതേസമയം സിനിമയിലേക്ക് കടന്ന് വരുന്നതിനെക്കുറിച്ച് മീനാക്ഷിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. ബാന്ദ്രയാണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അരുൺ ​ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ തമന്നയാണ് നായികയായെത്തിയത്.

മറുവശത്ത് മഞ്ജു വാര്യരും സിനിമാ ലോകത്ത് സജീവമാണ്. തമിഴിലുൾപ്പെടെ ഒന്നലേറെ പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് കതിരിച്ച് വന്നത്. മറുവശത്ത് ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ മാധവൻ അഭിനയ രം​ഗം വിട്ടും. 2016 ലായിരുന്നു കാവ്യ-ദിലീപ് വിവാഹം. കുടുംബ ജീവിതത്തിലേക്കാണ് കാവ്യ മാധവൻ ഇന്ന് ശ്രദ്ധ നൽകുന്നത്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X