ഒരിക്കലും ക്യാമറ കാണിക്കില്ലെന്ന് ആ സംവിധായകൻ പറഞ്ഞു, ഒതുക്കാൻ ശ്രമിച്ചതിനെ കുറിച്ച് നാദിർഷ
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നാദിർഷ. കൊച്ചിൻ കലാഭവനിലൂടെയാണ് നാദിർഷ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യം അഭിനേതാവായിട്ടായിരുന്നു ചുവട് വയ്പ്പ്. പിന്നീട് ഗായകനും സംവിധായകനുമൊക്കെ ആവുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമോ നാദിർഷ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളൊക്കെ വലിയ വിജയമായിരുന്നു. അഭിനോതാവാൻ ആഗ്രഹിച്ച് സംവിധായകനായ ആളാണ് നാദിർഷ.
കുട്ടി വസ്ത്രം ധരിച്ച് ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാദിർഷയുടെ ഒരു പഴയ അഭിമുഖമാണ്. അഭിനയം സ്വപ്നം കണ്ട നാദിർഷയ്ക്ക് സിനിമയിൽ തിളങ്ങാൻ കഴിയാത്തതിനെ കുറിച്ചാണ് നടൻ പറയുന്നത്. ഒരു സംവിധായകന് തന്നോടുളള ശത്രുതയാണ് ഇതിന് കാരണമെന്നാണ് നടൻ പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെബി ജെംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നാദിർഷ സിനിമയിലുള്ള ആ ശത്രുതയെ കുറിച്ച് പറഞ്ഞത്.

നാദിർഷയേയും ദിലീപിനേയും മിമിക്രി കലാകാരന്മാരായിട്ടാണ് താൻ ആദ്യമായി കാണുന്നത്. അഭിനയിക്കാൻ നടന്ന ഒരാളായിട്ടാണ് നാദിർഷയുടെ തുടക്കം. സിനിമയിൽ സംവിധായകനാവാൻ വേണ്ടി സഹസംവിധായകനായി കമലിനോടൊപ്പം വർക്ക് ചെയ്ത ആളാണ് ദിലീപ്. എന്നാൽ പിന്നീട് ദിലീപ് നായകനും നാദിർഷ സംവിധായകനും ആവുകയായിരുന്നു. ഇവർക്കിടയിൽ ഒരു മാറ്റം സംഭവിച്ചു. എന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിന് തുടർച്ചെയായിട്ടാണ് തന്നെ ഒരു സംവിധായകൻ ഒതുക്കാൻ ശ്രമിച്ചതിനെ കുറിച്ച് നാദിർഷ പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ...

സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചാൻസ് ചോദിച്ചിട്ടുണ്ട്. അന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞു, ''നീ അഭിനയിക്കില്ല, ക്യാമറയുടെ മുന്നിൽ കൂടി ഒരിക്കലും പാസ് പോലും ചെയ്യിപ്പിക്കില്ലെന്നും മറ്റൊരു സിനിമയിലും ചാൻസും ലഭിക്കില്ലെന്നും സംവിധായകൻ പറഞ്ഞതായി നാദിർഷ പറയുന്നു. ആ സംവിധായകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണവും നാദിർഷ പറഞ്ഞു. ഒരു ഗർഫ് ഷോയ്ക്ക് ആദ്ദേഹം തന്നെ വിളിച്ചിരുന്നു. എന്നാൽ അതിന് ഞാൻ പോയില്ല. .

ആ ഷോയ്ക്ക് പോയിരുന്നെങ്കിൽ നല്ലരീതിയിൽ മടങ്ങി എത്തില്ലായിരുന്നുവെന്നും താരം പറയുന്നു. അതിനെ കുറിച്ച് അവതാരകൻ ബ്രിട്ടാസ് ചോദിച്ചിരുന്നു. ആ ഷോയ്ക്കായി പോകുന്നവരുടെ ലിസ്റ്റ് കണ്ടപ്പോഴാണ് അത് വേണ്ടെന്ന് വച്ചത്. അന്നും ഇന്നും പരിപാടിക്ക് പോകുന്നതിന് മുൻപ് തന്നോടൊപ്പം വരുന്ന ആളുകളെ കുറിച്ച് ഞാൻ ചോദിക്കു. അതായിരിക്കും തന്റെ ആദ്യ ചോദ്യം. ആ ലിസ്റ്റ് കാണുമ്പോൾ തന്നെ താൻ തന്റെ തീരുമാന പറയും. കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ജനങ്ങളിൽ ഉണ്ടാക്കിയെടുത്തൊരു വിശ്വസമുണ്ട്. ശരിക്കും സ്റ്റേജ് ഷോ മാത്രം ചെയ്ത ജീവിച്ചിരുന്ന ആളല്ലേ ഞാൻ. ചില പരിപാടിയ്ക്ക് പോയി കഴിഞ്ഞാൽ അതും കൂടി നഷ്ടപ്പെടും ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം വരെ നഷ്ടപ്പെടുമെന്നാണ് നാദിർഷ പറയുന്നത്

ദിലീപിന്റെ സംവിധാന മോഹത്തെ കുറിച്ചും നാദിർഷ അഭിമുഖത്തിൽ പറയുന്നു. സിനിമ സംവിധാനം ചെയ്യാൻ ല ആഗ്രഹിച്ചിരുന്ന ആളാണ് ദിലീപ്.. 99 ശതമാനം ആളുകളുടേയും മനസ്സിൽ സിനിമയിൽ അഭിനയിക്കണമെന്നുള്ള മോഹമുണ്ട്. അങ്ങനെ അഭിനയിക്കേണ്ട എന്ന് പറയുന്നവരുടെ മനസ്സിലും സിനിമ ഉണ്ടാകും. തിരക്ക് പിടിച്ച ഒരു നടനായി മാറിയിരുന്നെങ്കിൽ സിനിമാ സംവിധാനത്തെ കുറിച്ച് ആലോചിക്കില്ലായിരുന്നെന്നും നാദിർഷ പറയുന്നു.


Click it and Unblock the Notifications