ദിലീപ് തന്നെയാണ് ആവശ്യപ്പെട്ടത്, അവനും ഞാനും തമ്മിൽ സാമ്യതകൾ; കുഞ്ഞിക്കൂനനിൽ ഡ്യൂപ്പായതിനെ കുറിച്ച് നാദിർഷ!

ദിലീപിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന് സംഭവിച്ച സിനിമയായിരുന്നു 2002ൽ പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ. ദിലീപ് ഡബിൾ റോൾ ചെയ്ത സിനിമയിൽ താൻ ദിലീപിന് വേണ്ടി ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ. ‌മുപ്പത് വർഷത്തിൽ ഏറെ പഴക്കമുള്ളതാണ് ഇരുവരുടേയും സൗഹൃദം. സുഹൃത്തുക്കൾ എന്നതിലുപരി സഹോദരങ്ങളെപ്പോലെയാണ് ഇരുവരും ജീവിക്കുന്നത്.

കുടുംബങ്ങൾ തമ്മിലും ആ ബന്ധമുണ്ട്. എല്ലാ കാലത്തും ദിലീപിന് വേണ്ടി സംസാരിച്ചിട്ടുള്ളവരിൽ ഒരാളും നാദിർഷയാണ്. സിനിമയിൽ ഒരുമിച്ച് വളർന്ന് വന്നവരെന്നും ഇരുവരേയും വിശേഷിപ്പിക്കാം. ​ഗൾഫ് ഷോയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ കുറിച്ച് സംസാരിക്കാൻ കുഞ്ഞിക്കൂനന്റെ സെറ്റിൽ എത്തിയതായിരുന്നു നാദിർഷ.

Nadirshah Dileep

ദിലീപിന്റെ ബോ‍ഡി ഡബിളാകാൻ മറ്റൊരാളെ നേരത്തെ തന്നെ അണിയറപ്രവർത്തകർ കണ്ടെത്തിയിരുന്നു. പക്ഷെ അയാളെ വെച്ചുള്ള സീനുകളിൽ അപാകതകൾ തോന്നിയതുകൊണ്ടാണത്രെ ആ നറുക്ക് നാദിർഷയ്ക്ക് വീണത്. വർഷങ്ങളായി അടുത്ത് ഇടപഴകുന്നവരായതുകൊണ്ട് താനും ദിലീപും തമ്മിൽ ചില സാമ്യതകൾ ഉണ്ടായിട്ടുണ്ടെന്നും അത് സിനിമയ്ക്കും ഡ്യൂപ്പായി അഭിനയിക്കുന്നതിനും ​ഗുണം ചെയ്തുവെന്നും നാദിർഷ പറഞ്ഞു.

ഞാൻ ദിലീപിന് വേണ്ടി കുഞ്ഞിക്കൂനനിൽ ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. ഒരു ​​ഗൾഫ് ഷോയുടെ കാര്യം ഡിസ്കസ് ചെയ്യാൻ വേണ്ടി പോയതായിരുന്നു. ലാൽ ജോസൊക്കെ ഉണ്ടായിരുന്നു. ഞങ്ങളാണ് ആ സമയത്ത് ഒരുമിച്ച് ഷോയ്ക്ക് പോയിരുന്നത്. തൊടുപുഴയായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ഞാൻ അവിടേക്ക് ചെല്ലുമ്പോൾ കൂലംകഷമായ ചർച്ചയും സംസാരവും നടക്കുകയാണ്.

ശശി ശങ്കറേട്ടനാണ് സംവിധായകൻ. അയാളെ വെച്ച് ചെയ്താൽ ബോഡി ഓക്കെയാവില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതാണ്. പക്ഷെ നിങ്ങൾ കേട്ടില്ല എന്നൊക്കെയുള്ള സംസാരം റഷ് അടിച്ച് കണ്ടുകൊണ്ട് അവർക്കിടയിൽ നടക്കുന്നുണ്ട്. ഫൈറ്റ് സീനിൽ ദിലീപ് ഡബിൾ റോൾ ചെയ്യുന്ന രം​ഗമാണ് എടുക്കുന്നത്. കൂനും പൊങ്ങിയ പല്ലും കുറ്റിമുടിയും എല്ലാമുള്ള കുഞ്ഞിക്കൂനന്റെ റോളിലേക്കാണ് ആള് ശരിയാവാത്തത്.

അതിനിടയിൽ അത് ഞാൻ പറയാം കുഴപ്പമില്ല എന്നൊക്കെ ദിലീപ് പറയുന്നത് കേൾക്കാം. പെട്ടന്ന് എന്നോട് ദിലീപ് വന്ന് ചോദിച്ചു തനിക്ക് വേണ്ടി ഡ്യൂപ്പ് ചെയ്യാമോയെന്ന്. നാളെ ഷോയ്ക്ക് വേണ്ടി ദുബായ്ക്ക് പോവുകയാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇന്ന് രാത്രി ചെയ്യാൻ പറ്റുമോയെന്നായി ദിലീപ്. അങ്ങനെ ഞാൻ സമ്മതിച്ചു. എന്നെ സജഷൻ വെച്ച് കുറേ ഭാ​ഗങ്ങൾ ആ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിട്ടുണ്ട്.

Nadirshah Dileep

ഞാൻ കുഞ്ഞിക്കൂനനായി വി​​ഗും പല്ലും എല്ലാം വെച്ചിരുന്നു. ഞങ്ങളുടെ ബോഡി ലാം​ഗ്വേജിലൊക്കെ സാമ്യതകളുണ്ട്. ബ്രദേഴസിനെപ്പോലെയാണല്ലോ ഞങ്ങൾ. അതുപോലെ തന്നെ പല സ്കിറ്റുകളിലും ദിലീപിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. കേട്ടാൽ പക്ഷെ മനസിലാവില്ല. അവൻ ചെയ്യുന്ന സ്ലാങ്ങും വോയ്സും എനിക്ക് അറിയാം. അന്ന് ഡിജിറ്റൽ യു​ഗമല്ലല്ലോ അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ നല്ല സാമ്യതകൾ തോന്നുമായിരുന്നുവെന്നുമാണ് നാദിർഷ പറഞ്ഞത്.

ഒരുപക്ഷെ അധികമാർക്കും അറിയാത്ത ഒരു പിന്നാമ്പുറ സ്റ്റോറി കൂടിയാണ് ദിലീപിന് വേണ്ടി ഉറ്റ സുഹൃത്ത് തന്നെ ഡ്യൂപ്പായി അഭിനയിച്ചുവെന്നത്. നായകനാകും മുമ്പ് ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ സഹനടൻ റോളുകൾ ചെയ്തിട്ടുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നാദിർഷ സംവിധായകൻ റോളിലാണ് ഇപ്പോൾ കൂടുതൽ തിളങ്ങുന്നത്.

നാദിർഷയുടെ പുതിയ സിനിമ മാജിക് മഷ്റൂമാണ്. കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: nadirsha dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X