ആദ്യസിനിമ എത്ര മനോഹരമായിരുന്നെന്ന് നദിയ മൊയ്തു! കടപ്പാട് അദ്ദേഹത്തിനാണെന്നും താരം!
ആയിരം കണ്ണുമായി കാത്തിരുന്നു, ഈ ഗാനം ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. നോക്കെത്താദൂരത്ത് കണ്ണ്‌നട്ട് എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഇത്. മോഹന്‍ലാല്‍, പത്മിനി, നദിയ മൊയ്തു ഇവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. പത്മിനിയുടേയും നദിയയുടേയും എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ഗേളി മാത്യുവെന്ന കഥാപാത്രത്തെയായിരുന്നു നദിയ അവതരിപ്പിച്ചത്. ഭാഗ്യലക്ഷ്മിയായിരുന്നു താരത്തിന് ശബ്ദം നല്‍കിയത്. ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നദിയ മൊയ്തു ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലെ ആദ്യ പോസ്റ്റ് കൂടിയാണിത്. സിംപ്ലി നദിയ എന്ന പേരാണ് താരം തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗേളിയെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണ് ആ സന്തോഷം പങ്കുവെച്ചത്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം.. സംവിധായകന്‍ ഫാസിലിനോടാണ് അതിന് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്. ഒരായിരം സ്‌നേഹം..ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്‌നേഹം മാത്രമെന്നും നദിയ മൊയ്തു കുറിച്ചിട്ടുണ്ട്. 1984 ലായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രം പുറത്തിറങ്ങിയത്.

മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തു നേടി. മുന്‍കാലനടി പദ്മിനിയുടെ കൊച്ചുമകള്‍ കഥാപാത്രമായ ഗേളി മാത്യു നദിയയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ചതായിരുന്നു. മോഹന്‍ലാലിനൊപ്പം തുടങ്ങിയ സിനിമാജീവിതത്തില്‍ മമ്മൂട്ടി, റഹ്മാന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.
മലയാളത്തിലൂടെ തുടക്കം കുറിച്ച നദിയ പിന്നീട് തമിഴകത്തേക്കും പ്രവേശിച്ചിരുന്നു. വ്യത്യസ്തമായ അവസരങ്ങളായിരുന്നു തമിഴില്‍ നിന്നും താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ഇന്നും നദിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രി തന്നെയാണ്.


Click it and Unblock the Notifications











