ക്രിസ്മസ് കാലത്ത് ഓണം ആഘോഷിച്ചതിനെ കുറിച്ച് നദിയാ മൊയ്തു! കാരണം തുറന്നുപറഞ്ഞ് നടി
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിരനായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് നദിയാ മൊയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നദിയാ മൊയ്തു തിളങ്ങിയിരുന്നു. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് അമ്പതിലധികം സിനിമകളില്‍ തന്റെ കരിയറില്‍ നദിയാ മൊയ്തു അഭിനയിച്ചിരുന്നു.

നായികയായും സഹനടിയായുമൊക്കെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ നീരാളി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. അതേസമയം തന്റെ വീട്ടിലെ ഓണാഘോഷത്തെ കുറിച്ച് നദിയ മൊയ്തു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ക്രിസ്മസ് കാലത്ത് ഓണം ആഘോഷിച്ചതിനെ കുറിച്ചും നടി തുറന്നുപറഞ്ഞു.
നിലവില്‍ മുംബൈയിലാണ് നടി സ്ഥിരതാമസമാക്കിയിരിക്കുന്നത്. അവിടെ നിന്നാണ് സിനിമാ ചിത്രീകരണത്തിനായി നടി എത്താറുളളത്. "മമ്മിയുടെ നാട് തിരുവല്ലയും ഡാഡിയുടെ നാട് തലശ്ശേരിയിലുമാണെങ്കിലും അവരുടെ ജോലി സംബന്ധമായി ഞങ്ങള്‍ പണ്ട് മുതലേ മുംബൈയിലാണ്. ഓണക്കാലത്ത് അവിടെ അവധിയില്ലാത്തതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കില്ല. തിരുവോണത്തിന് മമ്മി സദ്യ ഒരുക്കും, പൂക്കളമിടും. കുട്ടിക്കാലത്തെ ഓണ ഓര്‍മ്മകള്‍ അതാണ്.
അടുത്തിടെയായി ഞങ്ങള്‍ ക്രിസ്മസ് കാലത്ത് ഡിസംബറില്‍ ആണ് ഓണം ആഘോഷിക്കുന്നത്. എന്റെ മൂത്തമകള്‍ സനം ആ സമയത്താണ് അമേരിക്കയില്‍ നിന്ന് അവധിക്ക് വരിക.'അപ്പോള്‍ അവള്‍ക്ക് എന്റെ മമ്മിയുണ്ടാക്കുന്ന സദ്യ വേണം എന്ന് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം അവളുടെ കൂട്ടുകാരുമുണ്ടായിരുന്നു. മമ്മിയുടെ കേരള സദ്യ അവര്‍ക്കിടയിലും പ്രശസ്തമാണ്. പലപ്പോഴും എന്റെ സുഹൃത്തുക്കളുമുണ്ടാകും. ചുരുക്കത്തില്‍ ഓണം എന്നാല്‍ ഞങ്ങള്‍ക്ക് മമ്മിയുടെ ഓണസദ്യയാണ്. നാദിയ മൊയ്തു പറഞ്ഞു.
അതേസമയം അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്ന മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയായിരുന്നു നദിയാ മൊയ്തു. നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നദിയ അവതരിപ്പിച്ചിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലും പദ്മിനിയുമായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ചിത്രത്തിലെ ഗേളി എന്ന കഥാപാത്രത്തെ നദിയ മികവുറ്റതാക്കിയിരുന്നു. നോക്കത്താ ദൂരത്ത് കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാലും നദിയാ മൊയ്തുവും വീണ്ടും ഒന്നിച്ചത്.


Click it and Unblock the Notifications