കൈകൂപ്പി മമ്മൂട്ടിയുടെ വരവ്! ചിരിച്ചുനിന്ന് നദിയ! മെഗാസ്റ്റാറിനൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് നടി

അതായിരുന്നു മലയാള സിനിമയുടെ പുഷ്പകാലം. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് പതിയെ കളര്‍ ഫ്രെയിമിലേക്ക് മാറുകയും, ടെക്‌നോളജികള്‍ പതിയെ പതിയെ കണ്ടു പിടിച്ചു വരികയും ചെയ്യുന്ന കാലം. ലൊക്കേഷനില്‍ ഫോണുകളും ഗെയിമുകളുമില്ല... സൗഹൃദ നിമിഷങ്ങളും കൊച്ചു വര്‍ത്തമാനങ്ങളും മുഖം മൂടിയും മേക്കപ്പുമില്ലാത്തെ.. കലര്‍പ്പില്ലാത്ത സ്‌നേഹവുമുള്ള കാലം.

ഇതിപ്പോള്‍ ഇത്രയും പറയാന്‍ കാരണം നദിയ മൊയ്തു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച രണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ട്രെന്റിങ് ആവുന്നത് കൊണ്ടാണ്. 1985 ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രങ്ങളോടൊപ്പം ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടി.

nadiyamoiduoldpic

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും, മറ്റൊരു ഗ്രൂപ്പ് ഫോട്ടോയുമാണ് നദിയ പങ്കുവച്ചിരിയ്ക്കുന്നത്. ഗ്രൂപ്പ് ഫോട്ടോയില്‍ ലിസി, ശങ്കര്‍, ലാലു അലക്‌സ്, ഷൈജി കൈലാസ് തുടങ്ങിയവരെ കാണാം. ഇത്തരം ലൊക്കേഷന്‍ ഗ്രൂപ്പ് ഫോട്ടോകളൊക്കെ ഇന്ന് സെല്‍ഫികളിലേക്ക് മാറിയിരിയ്ക്കുന്നു.

'ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ ചില പ്രത്യേക ഓര്‍മകള്‍ ഇവിടെ പങ്കുവയ്ക്കുന്നു. ഇതെന്റെ രണ്ടാമത്തെ സിനിമയും, മമ്മൂട്ടിയ്ക്കും ജോഷിയ്ക്കുമൊപ്പമുള്ള ആദ്യത്തെ സിനിമയുമാണ്. ഒരു കുറേ നല്ല മനുഷ്യരെ കാണ്ടു. ആ സൗഹൃദം ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നോടപ്പമുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് നദിയ മൊയ്തു ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

നദിയ മൊയ്തുവിനോടുള്ള സ്‌നേഹവും പഴയ സിനിമാ കാലത്തെ നന്മകളും പറയുന്ന കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിയ്ക്കുന്നത്. അതില്‍ ഏറെ രസകരം മമ്മൂട്ടിയെയും നദിയ മൊയ്തുവിനെയും സാമ്യപ്പെടുത്തി കൊണ്ടുള്ള കമന്റുകളാണ്. വര്‍ഷം പിന്നോട്ട് സഞ്ചരിയ്ക്കുന്ന മലയാള സിനിമയിലെ നടനും നടിയും എന്നാണ് ചിലര്‍ കമന്റ് എഴുതിയിരിയ്ക്കുന്നത്.

nadiyamoiduoldpic

1984 ല്‍ പുറത്തിറങ്ങിയ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ മൊയ്തുവിന്റെ അരങ്ങേറ്റം. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ നദിയ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വാരിക്കൂട്ടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും നിറ സാന്നിധ്യമാണ് താരം. ഇപ്പോഴും ഇടവേളകളില്‍ സിനിമകളില്‍ സജീവമാണ് നദിയ മൊയ്തു.

വിവാഹ ശേഷം മുബൈയിലേക്ക് മടങ്ങിയ നദിയ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. മടങ്ങി വരവില്‍ ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചരുന്നു. മോഹന്‍ലാലിനൊപ്പം നീരാളി എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X