മക്കളെ ഇട്ടിട്ട് വരുന്നതായിരുന്നു പ്രശ്‌നം, പകുതിയില്‍ ഞാന്‍ മരിക്കുമെന്ന് പറഞ്ഞതോടെ ആശ്വാസമായി;നാദിയ മൊയ്തു

ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ നായികയായിട്ടാണ് നടി നാദിയ മൊയ്തു മലയാളം സിനിമയിലേക്ക് എത്തുന്നത്. 17 വയസ്സുള്ളപ്പോള്‍ അഭിനയിച്ച ആ സിനിമ തന്റെ കരിയര്‍ മാറ്റിമറിക്കുന്ന ഒന്നാകുമെന്ന് ആദ്യ എന്ന കരുതിയില്ല.

പിന്നീട് ഇങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും നായികയായി തിളങ്ങി നിന്ന നടി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴിലെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

nadiya-moidu

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ആദ്യകാലങ്ങളെ പറ്റിയും നാദിയ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. നടി ആനി അവതാരകയായിട്ട് എത്തുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നാദിയ മൊയ്തു.

'സിനിമയില്‍ അഭിനയിക്കാന്‍ ഒന്നും താല്പര്യമില്ലായിരുന്നു. സിനിമയില്‍ വരുമെന്നോ അഭിനയിക്കുമെന്ന് ഒന്നും പ്രതീക്ഷിച്ചില്ല. എന്റെ ആദ്യ സിനിമയ്ക്ക് നല്ല കഥയായിരുന്നു. ചുമ്മാ രസത്തിന് ഒരു പടത്തില്‍ അഭിനയിച്ചു നോക്കാം എന്ന് മാത്രമേ കരുതിയുള്ളൂ. ബാക്കി ഒന്നും പ്രതീക്ഷിച്ചതല്ല. ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 17 വയസ്സാണ്. ആ സമയത്ത് ഒരു രസത്തിന് ചെയ്തതാണ്. ഈ പടം നല്ലോണം ഓടണം എന്നൊന്നും വിചാരിച്ച് ചെയ്തതല്ല. ആ കഥാപാത്രം ആസ്വദിച്ച് ചെയ്തു എന്ന് മാത്രം.

ആദ്യ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചു. പിന്നീട് മമ്മൂക്കയ്ക്ക് ഒപ്പവും അഭിനയിച്ചു. അന്ന് ഞങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ഞാന്‍ ബോംബെയില്‍ നിന്ന് വന്നു പോകുന്ന ഒരു കുട്ടി മാത്രം. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. ഇന്ന് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.' നാദിയ പറയുന്നു.

nadiya-moidu

ഇതിനൊപ്പം തമിഴിലെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ അഭിനയിച്ചതിനെക്കുറിച്ചും തന്റെ തിരിച്ചുവരവിനെ പറ്റിയും നടി പറഞ്ഞു. 'ആദ്യം സിനിമയിലും തിരിച്ചുവരവിലെ ആദ്യ സിനിമയും താന്‍ ഒട്ടും പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണെന്നാണ് നാദിയ പറയുന്നത്. ഈ സിനിമകള്‍ വലിയ വിജയമായി തീരുമെന്ന് പ്രതീക്ഷിച്ചതേയില്ല. പക്ഷേ രണ്ടും വലിയ ഹിറ്റായി. തന്റെ തിരിച്ചുവരവ് തമിഴിലൂടെ ആയിരുന്നു എങ്കിലും ആ സിനിമ കേരളത്തിലും എത്രയധികം ഇംപാക്ട് ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല.

ഏകദേശം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ചെയ്യുന്നത്. അന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യുഎസിലാണ് ഞാന്‍ താമസിക്കുന്നത്. മക്കള്‍ വളരെ ചെറുതാണ്. അഭിനയിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് വന്നാല്‍ മക്കളുടെ കാര്യം എന്ത് ചെയ്യുമെന്നും ഞാനില്ലാതെ പറ്റില്ലല്ലോ എന്ന ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ കൂടെ വരാമെന്ന് പറഞ്ഞു. അതുപോലെ അന്ന് എന്റെ കൂടെ സഹായത്തിന് ഉണ്ടായിരുന്നത് നല്ലൊരു സ്ത്രീയായിരുന്നു.

അവരുടെ സഹായത്തോടെയാണ് താന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്. പിന്നെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ സെക്കന്‍ഡ് ഹാഫിന് ശേഷം ഞാന്‍ ഇല്ലെന്ന് കേട്ടപ്പോള്‍ സന്തോഷമായി. സിനിമയുടെ പകുതിയില്‍ വച്ച് ഞാന്‍ മരിക്കും എന്ന് പറഞ്ഞതായിരുന്നു ആകെ ആശ്വാസമുണ്ടായ കാര്യം. കാരണം ഡേറ്റ് അത്രയും കുറച്ച് മതിയല്ലോ എന്ന് കരുതി സന്തോഷിച്ചു... നദിയ പറയുന്നു.

More from Filmibeat

Read more about: nadiya moidu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X