ഷൂട്ട് കഴിഞ്ഞ് ഞാൻ വീട്ടിലേക്കോടും, ആളുകൾ നിന്നെ ഇനിയും കാണാനാ​ഗ്രഹിക്കുന്നെന്ന് ഭർത്താവ്; നദിയ മൊയ്തു

മലയാളികൾക്ക് പ്ര​ത്യേക മമതയുള്ള നടിയാണ് നദിയ മൊയ്തു. എൺപതുകളിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നദിയക്ക് തുടക്ക കാലത്ത് തന്നെ ശ്രദ്ധേയ സിനിമകൾ ലഭിച്ചു. മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരിക്കെ നദിയ പെട്ടെന്ന് വിവാഹം ചെയ്ത് സിനിമാ ലോകം വിട്ടു. വെറും മൂന്ന് വർഷക്കാലയളവിനുള്ളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ നദിയക്ക് ചെയ്യാനായി. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ഷിരിഷ് ​ഗൊഡ്ബെലെയെന്നാണ് നദിയ മൊയ്തുവിന്റെ ഭർത്താവിന്റെ പേര്. 1988 ലായിരുന്നു വിവാ​ഹം.

രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. സ്റ്റെെലിഷ് നായികയായ നദിയ അക്കാലത്ത് പുതിയ ട്രെൻഡുകൾ കൊണ്ട് വന്നു. മഞ്ജു വാര്യർ, നസ്രിയ നസീം തുടങ്ങിയ നടിമാരെ പോലെ വൻ തരം​ഗം സൃഷ്ടിച്ച് കൊണ്ടിരിക്കെയാണ് നദിയ സിനിമാ ലോകം വിടുന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നിരുന്നെങ്കിൽ രേവതി, ഉർവശി, ശോഭന തുടങ്ങിയ നടിമാർക്ക് ലഭിച്ച പല കഥാപാത്രങ്ങളും ന​ദിയയിലേക്ക് എത്തിയേനെ.

Nadiya Moidu Family

എന്നാൽ സിനിമയേക്കാൾ കുടുംബ ജീവിതത്തിനാണ് നദിയ പ്രാധാന്യം നൽകിയത്. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ എന്റെ പാഷനാണ്. പക്ഷെ പ്രയോരിറ്റിയല്ല. ആറ് മണിക്കാണ് ഷൂട്ട് കഴിയുന്നതെങ്കിൽ പോലും ഞാൻ വീട്ടിലേക്ക് ഓടും. അതെന്റെ ചെറിയ കൂടാണ്. അവിടെയാണ് തനിക്കിഷ്ടമെന്നും നദിയ മൊയ്തു വ്യക്തമാക്കി. സിനിമ ചെയ്യാതിരുന്ന കാലവും ഞാൻ ആസ്വദിച്ചു.

എന്റെ സ്റ്റാർഡം ‍ഞാൻ ഒരിക്കലും ​ഗൗരവത്തിൽ എ‌ടുത്തിട്ടില്ല. ഇതെല്ലാം എന്റെ ജീവിതത്തിലെ ബോണസാണ്. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയമാണ് പ്രധാനം. നടിയെന്ന ബാ​ഗേജ് ഇല്ലാതെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ പറയാം. ആ പേഴ്സണൽ സ്പേസ് എനിക്കിഷ്ടമാണ്. സിനിമ ഞാൻ കണ്ടത് 9-5 ജോലി പോലെയാണ്. സെറ്റിൽ എന്റെ ജോലിയാണ് ചെയ്യുന്നത്.

Nadiya Moidu Family

തിരിച്ചെത്തുമ്പോൾ ഞാൻ നദിയ അല്ല സറീനയാണ്. അതാണ് എന്റെ യഥാർത്ഥ പേര്. സിനിമാ രം​ഗത്തല്ലാത്ത സുഹൃത്തുക്കൾക്ക് ഞാൻ സറീനയാണ്. സിനിമാ രം​ഗത്തുള്ളവർക്ക് നദിയയും. വിവാഹ ശേഷം അമേരിക്കയിൽ പുതിയൊരു ജീവിതം തുടങ്ങിയതിനെക്കുറിച്ചും നദിയ മാെയ്തു സംസാരിച്ചു. വിവാഹ ശേഷമാണ് അമേരിക്കയിൽ പോയത്.

ആദ്യത്തെ മൂന്ന് മാസം അമേരിക്കയെക്കുറിച്ച് മനസിലാക്കി. ഞാൻ മുമ്പ് തിരക്ക് പിടിച്ച ജീവിതം നയിച്ചതിനാൽ ഇവിടെ എന്തെങ്കിലും ചെയ്യുന്നത് നന്നാകുമെന്ന് ഭർത്താവിന് തോന്നി. അസോസിയേറ്റ്സ് ഡി​ഗ്രി ചെയ്യാൻ നിർദ്ദേശിച്ചു. രണ്ട് വർഷം ആ കോഴ്സ് ചെയ്തു. ഉയർന്ന റാങ്ക് നേടി. അത് തനിക്ക് അഭിമാന നിമിഷമായിരുന്നെന്നും നദിയ ഓർത്തു.

എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് നദിയ സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നത്. ഇതേക്കുറിച്ചും നടി സംസാരിച്ചു. ആ സിനിമ ചെയ്യണോ എന്ന് ചിന്തിച്ചു. കുട്ടികൾ വളരെ ചെറുതായിരുന്നു. എന്നാൽ ഭർത്താവ് പ്രോത്സാപിപ്പിച്ചു. ആളുകൾക്ക് നിന്നെ സ്ക്രീനിൽ കണ്ട് മതിയായിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴും കാണാൻ അവർ ആ​ഗ്രഹിക്കുന്നു. നീ ശ്രമിച്ച് നോക്കെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ മാതാപിതാക്കളോടും ചോദിച്ചു. എനി്കക് മാനേജ് ചെയ്യാൻ പറ്റുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. കുട്ടികളുടെ ഹോളിഡേയ്സിലാണ് സിനിമ ചെയ്തത്. ആ സിനിമ സൂപ്പർഹിറ്റായെന്നും നദിയ ഓർത്തു.

More from Filmibeat

Read more about: nadiya moidu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X