For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മമ്മൂട്ടിയുടെ മേരി ടീച്ചർക്ക് എന്ത് പറ്റി!! മുടി എവിടെ? ആശുപത്രി ചിത്രം പങ്കുവച്ച് നഫീസ അലി

  |

  2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമായ ബിഗ് ബിയിലൂടെ പ്രേക്ഷകരുടെ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ സ്ഥാനം പിടിച്ച താരമാണ് നഫീസ അലി. സിനിമ താരം എന്നതിലുപരി രാഷ്ട്രീയ നേതാവ് ദേശീയ നീന്തൽ താരം കൂടിയാണ് നഫീസ. ബിഗ് ബി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ നഫീസയ്ക്ക് കഴിഞ്ഞു. ഇതു അന്യാഭാഷയിൽ നിന്നെത്തുന്ന യുവ താരങ്ങൾക്ക് പോലും മലയാള സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയാത്തപ്പോൾ തന്നെ ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലെ മേരി ടീച്ചർ വലിയ ഹൈക്കാണ് മലയാള സിനിമയിൽ നിന്ന് ലഭിച്ചത്.

  nafeesa ali

  അതീവ ഗ്ലാമറായി അദ!! വ്യത്യസ്തമായ ചുവടുകളോടെ പ്രഭുദേവ, വീഡിയോ കാണൂ

  സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ നഫീസ അലി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.1976 ലെ ഫെമിന മിസ് ഇന്ത്യ. മിസ് ഇന്റർനാഷണൽ സെക്കൻഡ് റണ്ണറപ്പ് കൂടിയായിരുന്നു. എന്നാൽ താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയല്ല. ഇപ്പോൾ ക്യാൻസറിന്റെ പിടിയിലാണ്. നഫീസ ആലി തന്നെയാണ് തന്റെ രോഗത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

  സില്‍ക്കിനോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത്!! തുറന്നടിച്ച് അഞ്ജലി അമീര്‍

  ക്യാൻസറിന്റെ മൂന്നാം ഘട്ടം

  അസുഖം എല്ലാവരേയും തളർത്തും. അതും ക്യാൻസർ പോലുളള മാരകമായ അസുഖമാണെങ്കിൽ പറയേണ്ട കാര്യമില്ല . ജീവിതം അവസാനിച്ച ഒരു പ്രതീതിയാണ്. ഇത്തരക്കാർക്ക് ഒരു മാത്യകയാണ് മേരി ടീച്ചർ. ആശുപത്രി കിടക്കയിലുളള ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. നഫീസയെ എപ്പോൾ കണ്ടാലും അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകും. എന്നാൽ ആശുപത്രി കിടക്കയിൽ പോലും അത് ചുണ്ടിൽ നിന്ന് മാഞ്ഞിട്ടില്ല. പെരിറ്റോണിയൽ ക്യാൻസറിന്റെ മൂന്നാം ഘട്ട ചികിത്സയിലാണിവർ, ഫെബ്രുവരി 8 നായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷമുളള ആശുപത്രങ്ങളാണ് താരം പുറത്തു വിട്ടിരിക്കുന്നത്.

  വയറ്റിലെ പാളികളിലെ ക്യാൻസർ

  2018 ലായിരുന്നു തന്റെ ക്യാൻസർ രോഗത്തെ കുറിച്ച് നഫീസ വെളിപ്പെടുത്തിയത്. എന്നാൽ ഇത് പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വയറ്റിന്റെ പാളികളിലെ ക്യാൻസറാണ് പെരിറ്റോണിയൽ. ക്യാൻസറുണ്ടാകുന്ന കോശങ്ങൾ അണ്ഡാശയത്തിലും കണ്ടു വരുന്നതിനാൽ ചില സമയങ്ങളിൽ അർബുദബാധ അവിടെയ്ക്ക് വ്യാപിക്കാറുണ്ട്. പെരിറ്റോണിയൻ ക്യാൻസർ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളെയാണ് ബാധിക്കാറുള്ളത്. ഗർഭാശയത്തിലെ അർബുദത്തിന് സാധ്യതയുളള സ്ത്രീകൾക്കാണ് പെരിറ്റോണിയൽ ക്യാൻസറിനുളള സാധ്യത കൂടുതലായുള്ളത്.

  കടുത്ത വയറു വേദന

  മാസങ്ങളോളം നീണ്ടു നിന്ന വയറുവേദനയ്ക്ക് ഒടുവിലാണ് നഫീസ ഡോക്ടറെ കാണാൻ എത്തുന്നത്. എന്നാൽ ആർക്കും അസുഖം കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അണ്ഡാശത്തിലും ക്യാൻസർ ബാധയുണ്ടായിരുന്നതിനാൽ ആണ്ഡാശയ ക്യാൻസറാണോ എന്ന ആശയ കുഴപ്പം എല്ലാവർക്കും ഉണ്ടായിരുന്നു. ഒടുവിൽ മാക്സ് ഓങ്കോളജി ഡെകെ.ർ സെന്ററിലെ സീനിയർ ഡയറക്ടറ്‍ ഡോ പ്രമോദ് കുമാർ ജൂൽകയാണ് നഫീസയുടെ രോഗം കണ്ടു പിടിക്കുന്നത്.

  ബോളിവുഡിലും

  1979 ലായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലെ പ്രവേശനം. എന്നാൽ സിനിമയിൽ നിറസാന്നിധ്യമാകാൻ ഇവർ ആഗ്രഹിച്ചിരുന്നില്ല. വിരലിൽ എണ്ണാവുന്ന ചിത്രങ്ങഇൽ മാത്രമാണ് താരം അഭിനയിച്ചത്. 2007 ൽ ബിഗ്ബിയിലൂടെ മലയാള സിനിമയിൽ എത്തിയെങ്കിലും. സജീവമായിരുന്നില്ല. സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഓടുവിൽ പ്രത്യക്ഷപ്പെട്ടത്.

  View this post on Instagram

  Off for my operation with my family gang

  A post shared by nafisa ali sodhi (@nafisaalisodhi) on

  View this post on Instagram

  Off for my operation with my family gang

  A post shared by nafisa ali sodhi (@nafisaalisodhi) on

  English summary
  Nafisa Ali, Battling Cancer, Shares Health Update On Instagram

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more