ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയില്‍, മരുമകള്‍ക്ക് കൊവിഡ് 19; ആശങ്ക പങ്കുവെച്ച് ബിഗ് ബി താരം

സോഷ്യൽ മീഡിയയും വാർത്ത ചാനലുകളും തിരഞ്ഞാൽ ഏറ്റവും അധികം കേൾക്കുന്നത് കൊറോണ വാർത്തായാണ്. ഓരോ ദിവസ നിരവധി കൊവിഡ് സ്ഥിരീകരണ വാർത്തയാണ് ചെവികളിൽ എത്തുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യങ്ങൾലേക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധി പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയതാരം നഫീസ അലി.

nafeesa ali

കൊവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയില്‍ കുടുങ്ങി കിടക്കുകയാണെന്ന് ബിഗ് ബി താരം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെയാണ് ക്യാൻസറിൽ നിന്ന് താരം അതിജീവിച്ചത്. നഫീസ അലിയുടെ വാക്കുകൾ ഇങ്ങനെ...ക്യാന്‍സര്‍ അതിജീവിച്ച താന്‍ പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നത്.

എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്. ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. കൊറിയര്‍ സര്‍വ്വീസും നിലച്ചു. ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല. അതെന്റെ ആരോഗ്യത്തിന് നല്ലതല്ല. ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. കൂടാതെസ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ മരുമകൾക്ക് കൊവിഡ് സ്ഥിരികരിച്ചതായും താരം പറഞ്ഞു. ബാംഗ്ലൂരിലുള്ള മരുമകള്‍ ദിയ നായിഡുവിന് രോഗം ഭേദമാകുകയും ചെയ്തതായി താരം വെളിപ്പെടുത്തി.‌

മമ്മൂട്ടി, മനോജ് കെ ജയൻ, ബാല, മംമ്ത, ലെന എന്നിവർ പ്രധാന വേഷത്തിലെത്തിയ അമൽ നീരദ് ചിത്രമായ ബിഗ് ബിയിലൂടെയാണ് നഫീസ അലി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. . നഫീസ അലി എന്ന സ്വന്തം പേരിനേക്കാൾ പ്രേക്ഷകർക്ക് സുപരിചിതം മേരി ടീച്ചറെയാണ്. ചിത്രത്തിൽ ചെറിയ ഭാഗത്താണ് പ്രത്യക്ഷപ്പെട്ടതെങ്കിലും സിനിമയിലെ തന്നെ നിർണ്ണായക ഘടകമായിരുന്നു നഫീസ അലി. എന്നാൽ ഈ ചിത്രത്തിനു ശേഷം താരത്തെ മോളിവുഡിൽ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നെ മലയാളി പ്രേക്ഷകരുടെ കാതുകളിൽ കേൾക്കുന്നത് താരത്തിന്റെ ക്യാൻസർ പോരാട്ടവും അതിജീവനവുമാണ്. തന്റെ ക്യാൻസർ പോരട്ടകഥകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X